ചിക്കാഗോ: എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ചിക്കാഗോ കത്തീഡ്രലില്‍ നടത്തപ്പെട്ട ഹെല്‍ത്ത് സെമിനാര്‍ വളരെ വിജ്ഞാനപ്രദമായിരുന്നു. ഡോ. മനോജ് നേരിയംപറമ്പില്‍ മലയാളികളില്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതിനുള്ള കാരണങ്ങളും, സാഹചര്യങ്ങളും, ഭക്ഷണരീതികളേയും പറ്റി വിശദമായി വിവരിച്ചു. അതിനോടൊപ്പംതന്നെ മാരിയോന്‍സ് ഫാര്‍മസി സ്‌പോണ്‍സര്‍ ചെയ്ത ഫ്‌ളൂ ഷോട്ട് പ്രോഗ്രാമും നടത്തപ്പെട്ടു. ഫാര്‍മസിസ്റ്റ് സുമി ജോണി വടക്കുംചേരി ഫ്‌ളൂ ഷോട്ടിനു നേതൃത്വം നല്‍കി. ഇക്കൊല്ലവും ഫ്‌ളൂ ഷോട്ട് സ്വീകരിക്കാന്‍ ഇടവകാംഗങ്ങള്‍ ധാരാളമായി എത്തിയിരുന്നു.

അനുഗ്രഹദായകമായ ഈ സംരംഭത്തില്‍ ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് സന്നിഹിതനായിരുന്നു. സ്വതസിദ്ധമായ നര്‍മ്മശൈലിയില്‍ പിതാവ് പ്രാര്‍ത്ഥനോടൊപ്പം തന്നെ ആരോഗ്യസംരക്ഷണത്തെപ്പറ്റിയും ഊന്നിപറയുകയുണ്ടായി. ഉദ്ഘാടനകര്‍മ്മം ആലപ്പാട്ട് പിതാവ് നിര്‍വഹിച്ചു. റവ.ഡോ. ജയിംസ് അച്ചനും സന്നിഹിതനായിരുന്നു.

എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ സദസിന് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്ററായി ജോണ്‍സണ്‍ കണ്ണൂക്കാടനും, ജോസഫ് നാഴിയംപാറയും പ്രവര്‍ത്തിച്ചു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സഹകരിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു. ഷിബു അഗസ്റ്റിന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സജി വര്‍ഗീസ്, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, സണ്ണി വള്ളിക്കളം, ആന്റോ കവലയ്ക്കല്‍, ഷാജി കൈലാത്ത്, ജോയി വട്ടത്തില്‍, ജോസഫ് നാഴിയംപാറ, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ജയിംസ് ഓലിക്കര, മേഴ്‌സി കുര്യാക്കോസ്, ഷാബു മാത്യു, ബിജി കൊല്ലാപുരം, ജേക്കബ് കുര്യന്‍, ജോയി ചക്കാലയ്ക്കല്‍, എന്നിവരും പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കി. പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളവും സെമിനാറില്‍ സജീവമായി പങ്കെടുത്തു. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here