ഫൊക്കാനാ ജനറൽ കൌൺസിൽ ഞായറാഴ്ച നടത്താൻ വിപുലമായ ഒരുക്കങ്ങൾ ഫൊക്കാനാ നേതൃത്വം നടത്തുന്നു. 6 PM – 7PM എൻട്രി ടൈം ആണ് . 7 മണിക്ക്‌ ബോർഡ്‌ ഓഫ്‌ ഡറക്ടർസ് മീറ്റിമീറ്റിഗോടുകൂടി സമ്മേളനം ആരംഭിക്കും. 
 
ഫൊക്കാനയുടെ പരമോന്നത സമിതിയായ ജനറൽ കൌൺസിലിൽ ഫൊക്കാനാ നാഷനൽ കമ്മറ്റി, ട്രസ്റ്റീ ബോർഡ്‌, ഫൊക്കാന മുൻ പ്രസിഡണ്ടുമാർ, അംഗ സംഘടനകളിലെ പ്രസിഡന്റ്മാരും മുൻ പ്രസിഡന്റ്മാരും, അംഗ സംഘടനാ പ്രതിനിധികൾ എന്നിവർ ഉൾപെടും. നിയമാനുസരണം എല്ലാ അംഗ സംഘടനാ പ്രെസിഡന്റുമാർക്കു വിശദമായ അജൻഡ കാണിച്ചു നോട്ടീസ് നൽകിയിട്ടുണ്ട്. ഫൊക്കാനയുടെ മുന്നോട്ടുള്ള നടത്തിപ്പിന് സുപ്രധാനമായ പല തീരുമാനങ്ങളും ജനറൽ കൌൺസിൽ കൈക്കൊള്ളുന്നതാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചു വെർച്യുൽ സൂം മീറ്റിംഗാണ് നടത്തപ്പെടുന്നത്. വോട്ടെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രമീകരണമായി നടത്തുവാൻ വിപുലങ്ങളായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 
 
സ്വന്തം പേരു സൂമിൽ രേഖപ്പെടുത്തി വീഡിയോയോട് കൂടി മാത്രമേ ഡെലിഗേറ്റുകൾക്കു കയറാൻ സാധ്യമാവുകയുള്ളു. വെർച്യുൽ ബാക്ഗ്രൗണ്ടുകൾ അനുവദിക്കില്ല. ഇൻറർനെറ്റിൽ കൂടിയല്ലാതെ ലാൻഡ്  ഫോണിൽകൂടി നമ്പർ ഡയൽ ചെയ്തു മീറ്റിംഗിൽ കയറാൻ ആഗ്രഹിക്കുന്നവരും മറ്റു സഹായം ആവശ്യമുള്ളവരും നേരത്തെ തന്നെ പ്രവീൺ തോമസ്  847 7690050, വിപിൻ രാജ്  703 3078445, ബിജു കൊട്ടാരക്കര 516 4451873, ജോജി തോമസ് (കാനഡ)  519 4760682 എന്നിവരുമായി ബന്ധപ്പെടുക.
 
ഫൊക്കാനയുടെ 2020-22 ലേ കമ്മറ്റിക്ക് പ്രവർത്തനങ്ങൾ നടത്തുവാനും ജനറൽ കൌൺസിൽ നടത്തുവാനും യാതൊരു നിയമ തടസ്സവും നിലനിൽക്കുന്നില്ല. ന്യൂ യോർക് കോടതിയിൽ നിന്നും കേസ് മേരിലാൻഡ് ഡിസ്ട്രിക്ട് കോടതിയിലേക്ക് മാറ്റിയതിനാൽ ബഹുമാനപ്പെട്ട ന്യൂ യോർക് കോടതിയുടെ റെസ്‌ട്രൈനിങ് ഓർഡറിന്റെ സാധുത 14 ദിവസം മാത്രമേ നില നില്ക്കു എന്ന് എതിർ കക്ഷിയുടെ വക്കീൽ തന്നെ അറിയിച്ചിട്ടുണ്ട്. ഇത്തരുണത്തിൽ പഴയ സെക്രട്ടറി വിധിയുടെ പകർപ്പ് വീണ്ടും പ്രസിദ്ധീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇതു നിയമ വ്യവസ്ഥിതിയോടുള്ള വെല്ലു വിളിയും കൂടിയാണ്.
 
തികച്ചും സുതാര്യമായും ജാനാധിപത്യവുമായാണ്‌ ജനറൽ കൌൺസിൽ നടത്തുന്നതെന്നും എല്ലാവരും  ഇതിൽ സഹകരിക്കണമെന്നും ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭ്യർഥിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here