23 C
Kerala
November 23, 2020
അമേരിക്ക ഫോമ

ഫോമാ യൂത്ത് കോർഡിനേറ്റർ ആയി അനു സ്കറിയായെ നിയമിച്ചു(രാജു ശങ്കരത്തിൽ -ഫോമാന്യൂസ്ടീം)

നോർത്ത്അമേരിക്കയിലെഏറ്റവുംവലിയമലയാളിഅംബ്രല്ലസംഘടനയും അമേരിക്കൻമലയാളികളുടെഅഭിമാനപ്രസ്ഥാനവുമായ  ഫോമയുടെ യുവജനവിഭാഗത്തിന് കൂടുതൽകരുത്തും പ്രവർത്തക്ഷമതയും നൽകുവാൻ ഫോമാനാഷണൽ കമ്മറ്റിമെമ്പർ ആയ അനുസ്കറിയായെ ഫോമായൂത്ത് കോർഡിനേറ്റർ ആയിഐക്യകണ്ഠേന തിരഞ്ഞെടുത്തു.


പന്ത്രണ്ടാം വയസ്സിൽ അമേരിക്കയിലെത്തി സ്‌കൂൾ -കോളേജ്വിദ്യാഭ്യാസം അമേരിക്കയിൽപൂർത്തിയാക്കിയ അനു, ഒട്ടനവധി പ്രവർത്തന വിജയങ്ങളിലൂടെ മികച്ച സംഘാടകൻ എന്ന്ഇതിനകം നിരവധി തവണ തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.നന്നേ ചെറുപ്പത്തിൽ തന്നെ തൻറെ പിതാവായ സ്കറിയാപി.ഉമ്മനോടൊപ്പം അദ്ദേഹം അംഗമായിരുന്ന മലയാളീ അസോസിയേഷൻ ഓഫ്ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ(മാപ്പ്)പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടായിരുന്നു അനുവിന്റെ സംഘടനാ പ്രവർത്തനങ്ങളുടെ തുടക്കം.

2003 -ൽ മാപ്പ് യൂത്ത് ചെയർമാനായി മാപ്പിന്റെ പ്രവർത്തന പന്ഥാവിലെത്തിയ അനു പിന്നീ ട് മാപ്പിലെ പ്രവർത്തന കണ്ണികളിലെ പ്രധാനിയായിമാറി .2015 -ലും യൂത്ത് ചെയർമാനായിരുന്ന ആദ്ദേഹത്തിന്റെ പ്രവർത്തന  മികവിന്റെ  അംഗീകാരമായി 2016 -ൽ യൂത്ത്ചെയർമാൻ, ആർട്സ് ചെയർമാൻ എന്നീ രണ്ട് സ്ഥാനങ്ങൾ ഒരേ സമയം അദ്ദേഹത്തെ തേടിയെത്തി. 
2017 -ലും2018 -ലും തുടർച്ചയായി എതിരുകളില്ലാത്ത മാപ്പിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനു എക്കാലത്തെയും മികച്ച പ്രസിഡന്റ്‌മാരിലൊരാൾ എന്ന ഖ്യാദി നേടി അക്കാലയളവിൽ കൂടുതൽ യുവജനങ്ങൾക്ക്‌ ഉപകാരപ്രദമായ നിരവധി പരിപാടികൾ നടത്തി സംഘടനയിലെ യുവജനപങ്കാളിത്തം വർദ്ധിപ്പിച്ചു.  ആദ്ദേഹത്തിന്റെ പ്രവർത്തന മികവിന്റെ അംഗീകാരമായി ഫോമയുടെ 2020 -2022  കാലയളവിലെ നാഷണൽ കമ്മറ്റി മെമ്പറായി മിഡ്അറ്റ്ലാന്റിക് റീജിയനിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

 

ഏതൊരു സമൂഹത്തിന്റെയും ഭാവി വാഗ്ദാനങ്ങളും പ്രതീക്ഷയുമാണ് യുവജന വിഭാഗം. അമേരിക്കന്‍ മലയാളി സമൂഹത്തിലെ യുവജനങ്ങള്‍ നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടും പൈതൃകത്തോടും  അകലം പാലിക്കുന്നു എന്ന സത്യം മനസ്സിലാക്കി,അമേരിക്കൻ മലയാളികളായ യുവജനങ്ങളെ ഉൾപ്പെടുത്തി,നമ്മുടെ കമ്യൂണിറ്റിയോട് ചേർന്നു നിന്നുകൊണ്ട് കേരളത്തിന്റെ തനതായ  സംസ്ക്കാരവും പൈതൃകവും ഉൾക്കൊള്ളിപ്പിച്ചുകൊണ്ട്,പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത്‌ റെപ്രെസെന്ററിവുകളോട് ചേർന്നു നിന്നുകൊണ്ട ഫോമയുടെ പന്ത്രണ്ട് റീജിയനുകളിലും യൂത്ത്‌ ഫോറം ഉണ്ടാക്കി കൂടുതൽ യുവജനങ്ങളെ വിവിധ പ്രവർത്തനമണ്ഡലങ്ങളിൽ എത്തിച്ചു അവരുടെ കഴിവുകളെ പ്രോത്‌സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് അനു വ്യക്തമാക്കി.


അമേരിക്കയിലെ വിവിധ സംസ്ഥാങ്ങളിലിൽ നിന്നുമുള്ള യുവതലമുറയെ പങ്കെടുപ്പിച്ചു കൊണ്ട്  അവർ നയിക്കുന്ന ചർച്ചകളിൽ നിന്ന് ആശയങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക അസമത്വങ്ങളിൽ നിന്നും മോചിപ്പിക്കാൻ പ്രാപ്തരാക്കുന്ന ഒരു പ്രവർത്തനമേഖലആണ് യൂത്ത്  ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്. കാലാവസ്ഥ വ്യതിയാനം തുടങ്ങി ഭാവി തലമുറകൾക്കു അതിജീവന പ്രശനങ്ങൾ  ഉണ്ടാക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ മുൻനിറുത്തി സംവാദങ്ങളും അതിനോടനുബന്ധിച്ചുള്ള പ്രായോഗിക പ്രവർത്തങ്ങളും ഉണ്ടാകും.


കഴിവും താല്പര്യവുമുള്ള മലയാളി യുവാക്കളെ അമേരിക്കൻ രാഷ്ട്രീയത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുവാൻ നേതൃത്വം നൽകും.ഇതിനു വേണ്ടി യുവാക്കൾക്കായുള്ള പരിശീലനക്കളരികൾ സംഘടിപ്പിക്കുകയും, അമേരിക്കൻ രാഷ്ട്രീയത്തിൽ ഇപ്പോൾ മുൻനിരയിലുള്ള മലയാളി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു വിദഗ്‌ദഉപദേശകസമിതിക്ക് രൂപം കൊടുക്കുകയും ചെയ്യും യുവജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പല കർമ്മപദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. ഇവയൊക്കെയാണ് ഫോമാ ഉദ്ദേശിക്കുന്നത്.


   വിവിധ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിസ്വാർത്ഥമായ സേവനങ്ങളിലൂടെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മസൂദ് അൽഅൻസാർ കാൽവിൻകവലയ്ക്കൽ,കുരുവിള ജെയിംസ് എന്നീ കരുത്തുറ്റ യുവജന പ്രവർത്തകരെയാണ് 2020 – 2022  ഫോമാ യൂത്ത് റപ്രസെന്ററ്റീവ്സ് ആയി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവർക്ക് യൂത്ത് കോർഡിനേറ്റർ ആയ അനു സ്കറിയായുടെ ശക്തമായ നേതൃത്വം കൂടി ആവുമ്പോൾ അ ത്ഫോമയുടെ യുവജനവിഭാഗത്തിന് കൂടുതൽ കരുത്തേകും എന്ന കാര്യത്തിൽ സംശയം വേണ്ടായെന്നും, ഇവരുടെ പ്രവർത്തനംഫോമയ്‌ക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കുമെന്നും, ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി.ഉണ്ണികൃഷ്ണൻ, ട്രഷറാർ തോമസ്റ്റി.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറാർ ബിജു തോണിക്കടവിൽ എന്നിവർ സംയുകത പ്രസ്താവനയിൽ അറിയിച്ചു.

Related posts

എബി ഗീവര്‍ഗീസ് (38) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Kerala Times

ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം ഓണം 2015 ഓഗസ്റ്റ്‌ 22-ന്‌

Kerala Times

കലാ മലയാളീ അസോസിയേഷന്‍ പൊളിറ്റിക്കല്‍ ഡിബേറ്റ്: പി.സി.ജോര്‍ജ് മുഖ്യാതിഥി

Managing Editor

Leave a Comment