ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം നിര്യാതനായ എബി ഗീവര്‍ഗീസിന്റെ (38) വ്യൂവിംഗ് നവംബര്‍ 13-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ വൈകിട്ട് 9 വരെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (331 Blaisdell RD, Orangeburg) വച്ച് നടത്തപ്പെടും. സംസ്കാര ചടങ്ങുകള്‍ 14-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു തുടങ്ങും. 

എബി യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകാംഗവും മാത്യു ഗീവര്‍ഗീസ് (അച്ചന്‍കുഞ്ഞ്), ഏലിയാമ്മ ഗീവര്‍ഗീസ് (ലീലാമ്മ) ദമ്പതികളുടെ പുത്രനുമാണ്. 

ഭാര്യ: ജെസ്സ് ഗീവര്‍ഗീസ്. സഹോദരി ഡോ. അനിത ഗീവര്‍ഗീസും, ഫിലിപ്പ് മാത്യു സോഹോദരിയുടെ ഭര്‍ത്താവുമാണ്. ഇളയ സോഹോദരന്‍ ബോബി ഗീവര്‍ഗീസ്, സിസ്റ്റര്‍ ഇന്‍ ലോ ഡോ. സാലി മാത്യു ഗീവര്‍ഗീസ്, അറ്റ്‌ലാന്റയിലുള്ള മനോജ് തോമസ് കസിനാണ്. 

കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് പൊതുദര്‍ശനവും, സംസ്കാരവും ക്രമീകരിച്ചിട്ടുള്ളത്. ലൈവ് സ്ട്രീം: www.sojimediausa.com

വാര്‍ത്ത അയച്ചത്: മാത്യു ജോര്‍ജ്,  ചർച്  സെക്രട്ടറി.  

LEAVE A REPLY

Please enter your comment!
Please enter your name here