23 C
Kerala
November 23, 2020
അമേരിക്ക ഫോമ

ഫോമാ വിമൻസ്  ഫോറത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷവും പാരന്റിംഗ് സെമിനാറും സംഘടിപ്പിച്ചു

ഷൈനി അബൂബക്കർ ( ഫോമാ ന്യൂസ് ടീം)

അമേരിക്ക: നവംബർ 14 നു  ഫോമാ വിമെൻസ് ഫോറം ഇപ്പോഴത്തെ മഹാമാരി കാലത്ത് കുട്ടികളുടെ രക്ഷാകർതൃത്വത്തെ പറ്റിയുള്ള സെമിനാറും ശിശുദിനാഘോഷവും സംഘടിപ്പിച്ചു.

മുഖ്യ പ്രഭാഷകയായി അമേരിക്കയിലെ പ്രശസ്ത ദൃശ്യ മാധ്യമ പ്രവർത്തകയും, മുൻ വൈറ്റ് ഹൌസ് ലേഖികയും , സി ബി എസ് , എ ബി സി , ഫോക്സ് ന്യൂസ് എന്നീ ചാനലുകളിലെ വാർത്ത അവതാരികയും ആയിരുന്ന റീന നൈനാൻ  ഈ മഹാമാരി  കാലത്തു എങ്ങനെ കുട്ടികളെ മികച്ച രീതിയിൽ നോക്കാനും അവരുടെ വളർച്ച  സഹായിക്കാനും പാട്ടും എന്നതിനെപ്പറ്റി  പ്രേക്ഷകരോട് സംവദിച്ചു. വളരെ ഉപകാരപ്രദവും കാലിക പ്രസക്തവുമായ ഈ സെമിനാറിന് ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. അമേരിക്കയിൽ ജനിച്ചു വളർന്ന റീന, ഏറ്റവും മികച്ച അഞ്ചു പേരെന്റിങ് പോഡ്‌കാസ്റ്റുകളിൽ ഒന്നായ “Ask Lisa – The Pyschology of Parenting” ന്റെ കാര്യകർത്താവും കൂടിയാണ്.

മറ്റു മുഖ്യാതിഥികളായി പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറും, പ്രശസ്ത ചലചിത്ര നടി സരയു മോഹനും വിർച്യുൽ സംഗമത്തിൽ പങ്കെടുത്തു. സരയു മോഹൻ തന്റേതായ ശൈലിയിൽ പേരെന്റിങ്ങിനെ പറ്റിയും തന്റെ കലാജീവിതത്തെ പറ്റിയും പൊതുയോഗത്തിൽ സംസാരിക്കുകയുണ്ടായി.


സിതാരയുടെ “തിരുവാവണി രാവ്” എന്ന ഗാനാലാപനത്തിനു ശേഷം, അമേരിക്കയിലെ ശിശുരോഗ വിദഗ്ധയും    മുൻ ഫോമാ വനിതാ പ്രതിനിധിയുമായ Dr. സിന്ധു പിള്ള ശിശുദിന സന്ദേശം നൽകി.


അപർണ ഷിബുവിന്റെ(ന്യൂ യോർക്ക്) പ്രാർത്ഥനാലാപനത്തോടെ തുടങ്ങിയ ചടങ്ങിൽ ജാസ്മിൻ പാരോൾ സ്വാഗതം ആശംസിക്കുകയും, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൊച്ചു ഗായികമാരായ റിയാന ഡാനിഷ് (കാലിഫോർണിയ), അശ്വിക അനിൽ നായർ (അറ്റ്ലാന്റ), സാറ  എസ് പീറ്റർ (ന്യൂ യോർക്ക്) എന്നിവർ അവരുടെ ഗാനാലാപന ശൈലിയോടെ ശിശുദിനത്തെ അതി മനോഹരമാക്കി.

ഷൈനി അബൂബക്കർ അവതരികയായ പരിപാടിയുടെ സാങ്കേതിക സഹായങ്ങൾ ഫോമായുടെ തന്നെ ബിനു ജോസഫും ജിജോ ചിറയിലും  നൽകി.

ജൂബി വള്ളിക്കളം , ഷൈനി അബൂബക്കർ, ജാസ്മിൻ പാരോൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്. ദേശീയ വിമെൻസ് ഫോറത്തിന്റെ പ്രവർത്തന ഉത്ഘാടനം ഡിസംബർ ആദ്യ വാരത്തിൽ ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് , വൈസ് പ്രസിഡൻറ് പ്രദീപ് നായർ , സെക്രട്ടറി ഉണ്ണി കൃഷ്ണൻ , ട്രെഷറർ ബിജു തോമസ് ടി ഉമ്മൻ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ എന്നിവരുടെ ശക്തമായ പിന്തുണയാണ് വിമെൻസ് ഫോറത്തിന്റെ ശക്തിയെന്ന് നന്ദി പ്രകാശനത്തിനിടയിൽ ജൂബി വള്ളിക്കളം പരാമർശിച്ചു.

Related posts

ട്രംപിന്റെ ഇരുട്ടടി: ഭീതിയില്‍ അമേരിക്കയിലെ ഇന്ത്യന്‍ തൊഴിലാളികള്‍

editor

വാഷിംഗ്ടണ്‍ ഡി.സി. കേരളാ കള്‍ച്ചറല്‍ സൊസൈറ്റിക്ക് നവ നേതൃത്വം

Managing Editor

ഒരു മരുന്ന് പല ഗുണങ്ങള്‍: മരുന്നുകള്‍ വികസിപ്പിക്കുന്നതിനുള്ള പുതിയ വിവര സാങ്കേതിക വിദ്യയുമായി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞന്‍

Alan Simon

Leave a Comment