ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാല് ലക്ഷം പിന്നിട്ടു.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. പുതുതായി 4,85,107 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,94,83,369 ആയി ഉയർന്നു. 4,11,29,320 പേർ രോഗമുക്തി നേടി.ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. രാജ്യത്ത് ഒന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തേഴ് ലക്ഷം പിന്നിട്ടു.2,63,623 പേർ മരിച്ചു.75,40,387 പേർ സുഖം പ്രാപിച്ചു.ഇന്ത്യയിൽ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 91​ ​ല​ക്ഷ​വും,​ ​മ​ര​ണം​ 1.34​ ​ല​ക്ഷ​വും​ ​പി​ന്നി​ട്ടു.​ ​ ​ക​ഴി​ഞ്ഞ​ ദിവസം​ 44,059​ ​പേ​ർ​ക്കാ​ണ് ​കൊ​വി​‌​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.നി​ല​വി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ത് 4,43,486​ ​പേ​രാ​ണെ​ന്ന് ​കേ​ന്ദ്ര​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ 4.85​ ​ശ​ത​മാ​ന​മാ​ണി​ത്.

രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ അറുപത് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.മരണസംഖ്യ 1,69,541ആയി. 54 ലക്ഷം പേർ രോഗമുക്തി നേടി. ഫ്രാൻസ്,റഷ്യ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. ഫ്രാൻസിൽ 21,44,660 പേർക്കും, റഷ്യയിൽ 21,14,502 പേർക്കുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here