വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്റെ വിജയം അംഗീകരിച്ച് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ചു. ഇതിന് പിന്നാലെ നടപടിക്രമങ്ങൾക്കായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളർ അനുവദിച്ചു.ബൈഡന് അധികാരം കൈമാറാന്‍ പ്രാരംഭ നടപടികള്‍ വൈകാതെ ആരംഭിക്കുമെന്ന് ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ എമിലി മുര്‍ഫി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. രാഷ്ട്രിയ സമ്മര്‍ദ്ദത്താല്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ നേരത്തെ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പിൽ താനാണ് ജയിച്ചതെന്നും, വോട്ടെണ്ണലിൽ ക്രമക്കേട് നടന്നെന്നുമായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന്റെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ ജോർജിയയിൽ വീണ്ടും വോട്ടെണ്ണൽ നടത്തിയിരുന്നു. അപ്പോഴും വിജയം ബൈഡനായിരുന്നു.തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതിന് തെളിവില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 538 ഇലക്‌‌ടറൽ കോളേജുകളിൽ 270 വോട്ടുകളാണ് ബൈഡൻ നേടിയത്. ട്രംപിന് 232 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here