കൊച്ചി: ചലച്ചിത്ര, പരസ്യചിത്ര സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ എംസി ജോസഫിന്റെ എട്ടു കഥകളുടെ സമാഹാരമായ ലാവ കൊച്ചിയില്‍ സംവിധായകനും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അന്ന ബെന്നിനു നല്‍കി പ്രകാശനം ചെയ്തു. ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍. കൊച്ചിയില്‍ പേരയ്ക്ക മീഡിയ എന്ന പരസ്യസ്ഥാപനത്തിന്റെ ഉടമയായ എംസി ജോസഫ് സംവിധാനം ചെയ്ത വികൃതി ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സുരാജ് വെഞ്ഞാറമ്മൂടിന് 2020ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും വികൃതി നേടിക്കൊടുത്തു.

ഇക്കാലത്തെ തൊഴിലുകളും തൊഴിലിടങ്ങളും യാത്രകളും ഡിജിറ്റല്‍ ജീവിതവും അടയാളപ്പെടുത്തുന്നതിലൂടെ പുതിയതും പഴയതുമായ തലമുറയിലെ വായനക്കാരെ ഒരുപോലെ ആകര്‍ഷിക്കാന്‍ പോന്ന കഥകളാണ് ലാവയിലുള്ളത്. സായിപ്പ് ടോണിയുടെ തോക്ക്, പരാതി നമ്പര്‍ 1166/2023 പൂപ്പരുത്തി, പരേതയുടെ മെസ്സേജ്, ലാവ, കാട്ടിലെ കരിമ്പത്മനാഭന്‍, കള്ളന്‍ ഡീസന്റാണ്, റാഹേലും ലോറന്‍സും, റോസീറ്റാ എന്നിവയാണ് കഥകള്‍. തിരക്കഥാകൃത്തിന്റേയും ചലച്ചിത്രസംവിധായകന്റേയും കൈകളിലൂടെ വരുമ്പോള്‍ കഥ എങ്ങനെ സിനിമാറ്റിക്കാവുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ് ലാവയിലെ കഥകള്‍. ഗ്രീന്‍ ബുക്‌സിന്റെ ശാഖകളിലും മറ്റു പ്രധാന ബുക് സ്റ്റോറുകളിലും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-കോമേഴ്‌സ് സൈറ്റുകളിലും ലാവ ലഭ്യമാണ്.

ആമസോണ്‍ ലിങ്ക്: https://www.amazon.in/dp/8119486595?ref=myi_title_dp ഗ്രീന്‍ ബുക്‌സ് ഓണ്‍ലൈന്‍: https://greenbooksindia.com/lava-emcy-joseph

ഫോട്ടോ 1 – വികൃതിയുടെ സംവിധായകന്‍ എംസി ജോസഫിന്റെ കഥാസമാഹാരം ലാവ കൊച്ചിയില്‍ ശ്രീനിവാസന്‍ അന്ന ബെന്നിനു നല്‍കി പ്രകാശനം ചെയ്യുന്നു. എംസി ജോസഫ്, പരസ്യചിത്ര സംവിധായകന്‍ ജബ്ബാര്‍ കല്ലറയ്ക്കല്‍ എന്നിവര്‍ സമീപം.

ഫോട്ടോ 2 – വികൃതിയുടെ സംവിധായകന്‍ എംസി ജോസഫിന്റെ കഥാസമാഹാരം ലാവയുടെ കൊച്ചിയില്‍ നടന്ന പ്രകാശനവേളയില്‍ ശ്രീനിവാസന്‍, അന്ന ബെന്‍, എംസി ജോസഫ് എന്നിവര്‍ ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് (അയാം) അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പം.