ന്യൂജേഴ്സി: ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ ന്യൂജേഴ്സി റീജിയണൽ വൈസ് പ്രസിഡൻ്റായി ബിജു എൻ സ്കറിയ മത്സരിക്കുന്നു. ഡോ. കല ഷഹി നേതൃത്വം നൽകുന്ന പാനലിലാണ് ബിജു എൻ സ്കറിയ മത്സരിക്കുന്നു.

വർഷങ്ങളായി അമേരിക്കയിൽ സ്ഥിര താമസവും ന്യൂജേഴ്സിയിലും, ന്യൂയോർക്കിലും സാമൂഹ്യ, സാംസ്കാരിക , മത രംഗത്തേയും നിറ സാന്നിദ്ധ്യവുമാണ് ബിജു. കലാലയ രാഷ്ട്രീയത്തിലും സജീവമായിരുന്ന ബിജു ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് വരുന്നത് ഫൊക്കാനയ്ക്ക് മുതൽക്കൂട്ടായിരിക്കും.

ഡോ. കല ഷഹി നയിക്കുന്ന പാനലിൽ മത്സരിക്കുന്നതിൽ അഭിമാനമുണ്ട്. കഴിഞ്ഞ നാല് വർഷമായി ഫൊക്കാനയുടെ തലപ്പത്ത് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച ഡോ.കല ഷഹി ഒരു സമ്പൂർണ്ണ സംഘാടകയാണ്. അതുകൊണ്ട് തന്നെ കല ഷഹി നയിക്കുന്ന പാനലിനൊപ്പം മത്സരിക്കുന്നത്. ഡോ. ബാബു സ്റ്റീഫൻ നേതൃത്വം ഏറ്റെടുത്തപ്പോൾ മുതൽ ഫൊക്കാനയ്ക്ക് ഉണ്ടായ ഉണർവ് തുടരണമെങ്കിൽ ഡോ. കല ഷഹിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ട് എന്ന് ബിജു എൻ സ്കറിയ പറഞ്ഞു. ഒരു പ്രൊഫഷണൽ ടീമായി ടീം ലെഗസി മുന്നേറുന്ന ഈ സമയത്ത് ന്യൂജേഴ്സിയിൽ നിന്നും ആർ വി പി ആയി മത്സരിക്കുന്ന തന്നെയും ഡോ. കല ഷഹിയുടെ ടീമിനേയും വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ന്യൂജേഴ്‌സി ആർ വി പി ആയി മത്സരിക്കുന്ന ബിജു എൻ സ്കറിയയുടെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്കും ടീം ലെഗസിക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌ , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , തോമസ് നൈനാൻ, രാജേഷ് വല്ലത്ത്‌ , വരുൺ നായർ , റെജി വര്ഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, അഭിലാഷ് ജോൺ,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്‌ല ലാൽ ,സ്നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു .