-പി പി ചെറിയാൻ

ഡെൻവർ(കൊളറാഡോ): തെക്കുകിഴക്കൻ കൊളറാഡോയിലെ ഒരു ചെറിയ നഗരത്തിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ കൊലപാതക-ആത്മഹത്യയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെടിയേറ്റ് മരിച്ചു.ഡെൻവറിന് 175 മൈൽ (282 കിലോമീറ്റർ) തെക്കുകിഴക്കായി 7,100 ആളുകൾ താമസിക്കുന്ന ലാ ജുണ്ടയിലെ ഒരു വീട്ടിൽ വെടിയേറ്റ നിലയിൽ രണ്ട് മുതിർന്നവരെയും രണ്ട് കുട്ടികളെയും കണ്ടെത്തി, കൊളറാഡോ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് ബുധനാഴ്ച അറിയിച്ചു.

രണ്ട് മുതിർന്നവരും ഒരു കുട്ടിയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു, രണ്ടാമത്തെ കുട്ടി ഡെൻവർ ഏരിയ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷം മരിച്ചുവെന്ന് ലാ ജുണ്ട പോലീസിനെ വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ സഹായിക്കുന്ന ബ്യൂറോ പറഞ്ഞു.മരിച്ചവർ പരസ്‌പരം അറിയാവുന്നവരാണെന്നും വെടിവയ്‌പ്പ് “യാദൃശ്ചികമായ” സംഭവമല്ലെന്നും പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നു..