getP8hoto.php

ലോസ് ആഞ്ജലസ്: അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ മൂത്തമകള്‍ മാലിയ ടെലിവിഷന്‍ രംഗത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. എച്ച്.ബി.ഒ ചാനലിലെ പ്രശസ്തമായ കോമഡി -ഡ്രാമ പ്രോഗ്രാമായ ‘ഗേള്‍സി’ന്‍െറ അണിയറ പ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചതായാണ് വിവരം.
17വയസ്സുകാരിയായ മാലിയ തന്‍െറ പിറന്നാള്‍ ആഘോഷത്തിനിടെ ബിരുദ പഠനത്തിനുശേഷം ടി.വി- സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞിരുന്നു. ‘ഗേള്‍സി’ന്‍െറ ഷൂട്ടിങ് സെറ്റില്‍ കഴിഞ്ഞയാഴ്ച മാലിയയെ കണ്ടതായും വിവരമുണ്ട്. പ്രശസ്ത അമേരിക്കന്‍ അഭിനേതാവും സംവിധായകയുമായ ലെന ദുന്‍ഹാംസിന്‍െറ ഗേള്‍സ് എന്ന പരിപാടിയുടെ ആരാധികയാണ് മാലിയയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ സംവിധായകയാകണമെന്ന തന്‍െറ മകളുടെ ആഗ്രഹവും മിഷേല്‍ ഒബാമ നേരത്തേ തുറന്നുപറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here