ഫിലാഡൽഫിയ: അമേരിക്കൻ മലയാളികൾക്ക് ബെന്നി കൊട്ടാരം എന്നും ഒരു അത്ഭുതമാണ്. ഒരു പക്ഷെ അമേരിക്കൻ മലയാളി പ്രവാചക കുമാരൻ എന്നു ചെല്ലപ്പേരിൽ ആരെങ്കിലും അദ്ദേഹത്തെ വിളിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. പലരേയും അത്ഭുതപ്പെടുത്തി കൊണ്ട് ബെന്നി കൊട്ടാരത്തിന്റെ പ്രവചനങ്ങൾ സത്യമായിട്ടുണ്ട്.

പ്രമുഖ അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ ജോർജ് തുമ്പയിൽ ബെന്നിയെക്കുറിച്ച് ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. കഴിഞ്ഞ കേരള നിയമസഭാ ഇലക്ഷനിൽ എൽ. ഡി. എഫിന്റെയും, യൂ.ഡി.എഫിന്റെയും സീറ്റുകൾ കിറുകൃത്യമായി അദ്ദേഹം പ്രവചിച്ചിരുന്നു. അതേപോലെ അമേരിക്കൻ മലയാളി സാംസ്ക്കാരിക സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻ ഓഫ് അമേരിക്കാസ്) 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ അംഗങ്ങൾ ആരായിരിക്കും എന്നത് മത്സരത്തിന്റെ മാസങ്ങൾക്ക് മുൻപേ ബെന്നി കൊട്ടാരം, തന്റെ ഉറ്റ സുഹൃത്തായ ബെന്നി വാച്ചാച്ചിറയോട് പ്രവചിച്ചു പറഞ്ഞിരുന്നു. ഇതൊക്കെ അദ്ദേഹത്തിന്റെ പ്രവചന ലിസ്റ്റിൽപെട്ട ഏതാനും ഉദാഹരണങ്ങൾ മാത്രം.

ഇപ്പോൾ ലോകരെ ഞെട്ടിച്ചിരിക്കുന്നത് ട്രംപിന്റെ വിജയം പ്രവചിച്ചു കൊണ്ടാണ്. അമേരിക്കൻ സമൂഹം മുഴുവൻ ഹിലരി ജയിക്കും എന്ന് രഹസ്യമായിട്ടും പരസ്യമായിട്ടും പറഞ്ഞു കൊണ്ടിരുന്നപ്പോൾ, ബെന്നി കൊട്ടാരം പ്രവചിച്ചു, ജയം ട്രംപിന്.

പോരെ പൂരം. ഹിലരി അനുകൂലികൾ അദ്ദേഹത്തെ കുറിച്ചു പലതും പറഞ്ഞു നടന്നു. പക്ഷെ അദ്ദേഹം പറഞ്ഞതിൽ ഉറച്ചു നിന്നു. റിസൽറ്റു വന്നപ്പോൾ ട്രംപിനു വൻ വിജയം. മലയാളികൾ ഉൾപ്പടെയുള്ള ആളുകൾ ഇന്നലെ വെളുപ്പിന് 3 വരെ ഉറങ്ങിയിട്ടേ ഇല്ലായിരുന്നു. അങ്ങനെ അമേരിക്കൻ മലയാളികളുടെ സ്വന്തം പ്രവാചകന്റെ യശസ്സ് ഇനിയും മുകളിലേക്ക് ഉയരട്ടെ എന്നും ഉറ്റ സുഹൃത്തായ ബെന്നി വാച്ചാച്ചിറ ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here