വാഷിംഗ്ടണ്‍: ആറ് പതിറ്റാണ്ടോളം നീണ്ട വൈര്യത്തിനുശേഷം സൗഹൃദപാതയിലേക്കു കടന്നുവന്ന ക്യൂബയുമായുള്ള സാമ്പത്തിക ഇടപാടുകളും നയതന്ത്ര ബന്ധങ്ങളിലെ ഇളവുകളും വീണ്ടും കര്‍ശനമാക്കി അമേരിക്ക. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുന്ന ഇളവുകളും സഹകരണവും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭാഗികമായി പിന്‍വലിച്ചു. യുഎസ് സഞ്ചാരികള്‍ ക്യൂബയില്‍ പോകുന്നതിന് ഇനി നിയന്ത്രണമുണ്ടാകും. ക്യൂബന്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുമായി യുഎസ് സ്ഥാപനങ്ങള്‍ സഹകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അര നൂറ്റാണ്ടിലേറെ പിന്നിട്ട സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും 2014 ഡിസംബറിലാണ് ഒബാമ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

ക്യൂബയില്‍ ഏകാധിപത്യഭരണത്തിന് അന്ത്യം കുറിച്ച് 1959ല്‍ ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവം നടന്നതോടെയാണ് ഇരു രാജ്യങ്ങളും അകന്നത്.
നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കാര്യത്തിലും ഇനി ശക്തമായ നിലപാടുകള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം. അമേരിക്കയിലേക്ക് നിയമവിരുദ്ധ കുടിയേറ്റം നടത്തിയ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടികളെ ഇവിടെ തങ്ങാന്‍ അനുവദിക്കുന്ന ഒബാമ നടപ്പാക്കാനൊരുങ്ങിയ നിര്‍ണായകമായതും ഉദാരമായതുമായ നയം റദ്ദാക്കാനാണ് തീരുമാനം. ഒബാമയുടെ ഇതുമായി ബന്ധപ്പെട്ട മനുഷ്യത്വപരമായ നയം നടപ്പിലായിരുന്നുവെങ്കില്‍ അതിലൂടെ മില്യണ്‍ കണക്കിന് പേര്‍ക്ക് ഗുണമുണ്ടായിരുന്നു.ഒബാമ 2014ല്‍ നടപ്പാക്കാനിരുന്ന ഈ സൗജന്യം ഡിഎപിഎ അഥവാ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ പാരന്റ്‌സ് ഓഫ് അമേരിക്കന്‍സ് എന്നാണറിയപ്പെടുന്നത്. ഇത്തരം കുട്ടികള്‍ക്ക് നാടുകടത്തല്‍ ഭീഷണിയില്ലാതെ തങ്ങളുടെ അച്ഛനമ്മമാര്‍ക്കൊപ്പം അമേരിക്കയില്‍ കഴിയുന്നതിനുള്ള അവസരമായിരുന്നു ഈ നയത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.

 
ഒബാമയുടെ തീരുമാനത്തിനെതിരേ 26 സ്റ്റേറ്റുകള്‍ ടെക്‌സാസ് ഫെഡറല്‍ ഡിസ്ട്രിക്ട് കോടതിയില്‍ പോയതിനെ തുടര്‍ന്ന് ഈ നയം ഇതുവരെ നടപ്പിലായിരുന്നില്ല. എന്നാല്‍ ട്രംപ് ഇതിനെ തീര്‍ത്തും റദ്ദാക്കുന്നതോടെ ഈ നയം ഒരിക്കലും നടപ്പിലാകാത്ത സാഹചര്യമാണ് വരാന്‍ പോകുന്നത്. നിയമവിരുദ്ധരായി കുടിയേറിയവര്‍ക്ക് പിറന്നവരാണെങ്കിലും അമരിക്കയില്‍ വച്ച് ജനിച്ചവരാണെങ്കില്‍ അവര്‍ക്ക് നിയമപരമായി പിആറിന് അവകാശമുണ്ടെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് അന്ന് ഒബാമ ഭരണകൂടത്തില്‍ നിന്നും വിശദീകരണം വന്നിരുന്നത്.
നാല് മില്യണോളം പേരെ ബാധിക്കുന്നതാണ് ഡിഎപിഎ. യുഎസില്‍ വച്ച് ജനിക്കപ്പെട്ട കുട്ടികളുള്ള ഈ കുടുംബങ്ങള്‍ 2010ന് മുമ്പ് യുഎസിലേക്ക് നിയമവിരുദ്ധരായി കുടിയേറിയവരായിരുന്നു. എന്നാല്‍ വളരെയേറേ അപകടങ്ങളുള്ള ഈ നയം തീര്‍ത്തും പിന്‍വലിക്കുന്നുവെന്നും അതിന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണയുണ്ടെന്നുമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വെളിപ്പെടുത്തുന്നത്. യുഎസിലേക്ക് കുടിയേറിയ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ മുഴുവന്‍കെട്ട് കെട്ടിക്കുമെന്ന ട്രംപിന്‍െ സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിനായിട്ടാണ് പുതിയ നീക്കമെന്നും സുചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here