കോളൊറാഡോ: നിർബന്ധിപ്പിച്ച് വലിയ അളവിൽ വെള്ളം കുടിപ്പിച്ചതിനെ തുടർന്ന് 11കാരനായ മകൻ മരിച്ച കേസിൽ പിതാവും വളർത്തമ്മയും അറസ്റ്റിൽ. കൊളറാഡൊ സ്പ്രിംഗ്ങ്ങ്‌സ് നോര്‍ത്ത് ഈസ്റ്റ് ബ്ലാക്ക് ഫോറസ്റ്റിലെ റയന്‍ (41), താര സബിന്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മരണത്തിന് രക്ഷിതാക്കളാമ് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരെ കൊലപാതകത്തിനും കുട്ടികൾക്കെതിരായ കുറ്റകൃത്യത്തിനും കേസ്സെടുത്തതായി അറസ്റ്റ് ഉത്തരവിൽ പറയുന്നു. ചുരുങ്ങിയ സമയത്തിൽ ഭക്ഷണം പോലും നൽകാതെ കൂടുതല്‍ വെള്ളം കുടിപ്പിച്ചതു മൂലമുണ്ടായ പ്രശ്നങ്ങളും ശാരീരിക പീഡനവുമാണ് മരണത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

മാര്‍ച്ചിലാണ് സംഭവം നടന്നത്. വെള്ളം കുറവ് കുടിക്കുന്ന സ്വഭാവമായിരുന്നു കുട്ടിക്കെന്ന് വളര്‍ത്തമ്മ താര പൊലീസിനോട് പറഞ്ഞിരുന്നു. ഒരു ദിവസം ഭാര്യ തന്നെ ഫോണില്‍ വിളിച്ചു കുട്ടിയെ വെള്ളം കുടിപ്പിക്കുകയാണെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ കുട്ടി ചര്‍ദ്ദിക്കുന്നതായി കണ്ടു, പിന്നീട് നിലത്തു വീണു. കുട്ടിയെ ചവിട്ടുകയും കൈയിലെടുത്ത് തല താഴേക്കായി വലിച്ചെറിയുകയും ചെയ്തു. രാത്രി കിടക്കയില്‍ കൊണ്ടുപോയി കിടത്തി. നേരം വെളുത്തപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല -പിതാവ് പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here