![160128212624-fox-january-gop-debate-trump-rally-780x439-622x350](https://i0.wp.com/keralatimes.com/wp-content/uploads/2016/11/160128212624-fox-january-gop-debate-trump-rally-780x439-622x350.jpg?resize=622%2C350&ssl=1)
താന്‍ എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റ്ായിരിക്കുമെന്ന് യു.എസിന്റെ 45ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. വിജയത്തിനു ശേഷം ആദ്യമായി നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്റെ നയം വ്യക്തമാക്കിയത്.
ഭാര്യ മെലാനിയയോടൊപ്പമാണ് ട്രംപ് വേദിയില്‍ എത്തിയത്. പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹിലരി ക്ലിന്റണ് തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചതായി പറഞ്ഞാണ് ട്രംപ് സംസാരിച്ചു തുടങ്ങിയത്. ഈ സുന്ദരമായ സായാഹ്നത്തില്‍ ഞാന്‍ എന്റെ രാജ്യത്തെ ഒരുപാട് സ്നേഹിക്കുന്നു ട്രംപ് പറഞ്ഞു.
കടുത്ത മത്സരം സമ്മാനിച്ച ഹിലരിക്ക് നന്ദി പറഞ്ഞ അദ്ദേഹം താന്‍ മുഴുവന്‍ അമേരിക്കകാരുടേയും പ്രസിഡന്റായിരിക്കുമെന്നും അറിയിച്ചു. അമേരിക്കയുടെ മുന്നേറ്റത്തിനായി നമ്മുക്ക് ഒരുമിച്ച് പോരാടാമെന്നും ട്രംപ് ആഹ്വാനം ചെയ്തു.