ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ.ഇതിന്റെ ഭാഗമായി ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ പതിനാലാം തീയതി നിരാഹാര സമരമിരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കര്‍ഷക സംഘടനകളുടെയും നേതാക്കളും നിരാഹാര സമരത്തില്‍ പങ്കെടുക്കുമെന്നും സംയുക്ത കിസാൻ ആന്തോളൻ നേതാവ് കമല്‍ പ്രീത് സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമരം നടത്തുന്ന കര്‍ഷകരെ തമ്മില്‍ തെറ്റിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവെന്നും എന്നാൽ കേന്ദ്ര സർക്കാരിന്റെ നീക്കം തങ്ങൾ പരാജയപ്പെടുത്തിയെന്നും കർഷക സംഘടനകൾ പറഞ്ഞു.സമരം സമാധാനപരമായി നയിച്ച് വിജയത്തിലെത്തുമെന്നും കമല്‍ പ്രീത് സിംഗ് പറഞ്ഞു.നിയമത്തിൽ ഭേദഗതി വരുത്താമെന്ന് അമിത് ഷാ പറഞ്ഞതിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും കാർഷിക നിയമങ്ങൾ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിഷേധ പരിപാടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജസ്ഥാനിലെ ഷഹജാന്‍പൂരില്‍ നിന്ന് നാളെ ആയിരക്കണക്കിന് കര്‍ഷകര്‍ രാവിലെ ട്രാക്ടര്‍ റാലി നടത്തും. ജയ്പൂര്‍-ഡല്‍ഹി പ്രധാന റോഡ് ഉപരോധിക്കും.ഡിസംബര്‍ 19ന് മുമ്പ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗുരു തേഗ് ബഹദൂറിന്റെ രക്തസാക്ഷി ദിനത്തില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് കർഷകർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here