![lthika](https://i0.wp.com/keralatimes.com/wp-content/uploads/2021/03/lthika.jpg?resize=600%2C361&ssl=1)
കോട്ടയം: ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. ഏറ്റുമാനൂരിലെ യോഗത്തിന് ശേഷം വൈകിട്ട് തീരുമാനമുണ്ടാകുമെന്ന് അവർ പറഞ്ഞു. ഏറ്റുമാനൂരിൽ മുമ്പും സ്വതന്ത്രർ ജയിച്ചിട്ടുണ്ടെന്ന് ലതിക സുഭാഷ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് പ്രാഥമിക അംഗത്വം ലതിക സുഭാഷ് രാജിവയ്ക്കും. വനിതകളില്‍ മത്സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്ത്തിച്ചവരെയാണെന്നും, പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടുവന്നതുകൊണ്ട് കാര്യമില്ലെന്നും ലതിക പറഞ്ഞു. താൻ വിളിച്ചിട്ട് കെപിസിസി അദ്ധ്യക്ഷന്‍ ഫോണ്‍ എടുത്തില്ലെന്നും അവർ ആരോപിച്ചു.കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സീറ്റ് നിഷേധത്തിലും, വനിതാ പ്രാതിനിദ്ധ്യക്കുറവിലും പ്രതിഷേധിച്ച് ലതിക സുഭാഷ് ഇന്നലെ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ പദവി രാജിവച്ചിരുന്നു. കൂടാതെ ഇന്ദിരാഭവന് മുന്നിൽ തല മുണ്ഡനം ചെയ്തും അവർ പ്രതിഷേധിച്ചിരുന്നു.