വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒന്നാം പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

സക്കീര്‍ ഹുസൈനു മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സക്കീറിനെതിരേ 16 കേസുകള്‍ ഉണ്ട്. രാഷ്ട്രീയ കേസുകള്‍ കുറവാണെന്നും കോടതിയില്‍ സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു.ഈ വാദങ്ങളെല്ലാം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

നേരത്തെ സെക്കീറിനെ സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഏരിയാ സെക്രട്ടറിയുടെ ചുമതല ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.മോഹനന് നല്‍കി. അന്വേഷണം തീരുന്നതുവരെയാണ് സക്കീര്‍ ഹുസൈനെ സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here