ന്യൂഡൽഹി: വന്ദേഭാരത്​ മിഷനിൽ കേരളത്തിനായി പ്രത്യേക മാനദണ്ഡം നടപ്പാക്കാൻ സാധിക്കില്ലെന്ന്​ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. ലോകത്തെവിടെയെങ്കിലും രോഗികൾക്ക്​ മാത്രമായി പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഗൾഫിൽ നിന്ന്​ നാട്ടിലേക്ക്​ വരുന്നവർ മാത്രമാണോ രോഗവാഹകർ. ഇന്ത്യയിലേക്ക്​ വരാൻ ആഗ്രഹിക്കുന്ന എല്ലാവരേയും എത്തിക്കുകയെന്നതാണ്​ കേന്ദ്രസർക്കാർ നിലപാട്​. ട്രൂനാറ്റ്​ പരിശോധനയെ കുറിച്ച്​ അടിസ്ഥാന വിവരമില്ലാതെയാണ്​ സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയത്​. ട്രൂനാറ്റ്​ ഉപ്പേരിയും അച്ചാറും പോലെ കൊടുത്തു വിടാൻ സാധിക്കില്ലെന്ന്​ വി.മുരളീധരൻ പരിഹസിച്ചു.

ട്രൂനാറ്റ്​ പരിശോധന മറ്റ്​ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടോയെന്ന്​ മുഖ്യമന്ത്രി ചിന്തിച്ചോ. തിരിച്ചെത്തുന്നവർക്ക്​ കോവിഡ്​ പരിശോധന നടത്തണോയെന്ന്​ സംസ്ഥാനങ്ങൾക്ക്​ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here