Home / ഫൊക്കാന (page 21)

ഫൊക്കാന

ഫൊക്കാനാ കാലിഫോർണിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഫൊക്കാനാ  കാലിഫോർണിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ  തെരഞ്ഞെടുത്തു. അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍  തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ്  ഒരു സംഘടന. തമ്മിൽ തല്ലാനും ഗ്രൂപ്പ്  പ്രവർത്തനം നടത്താനും  നാം എന്തിനു  സംഘടന പ്രവർത്തനം നടത്തണം? സംഘടനയെ ഒന്നിച്ചു …

Read More »

കലയുടെ ശ്രീകോവിൽ തുറക്കുന്നു; ഫൊക്കാനാ കൺവൻഷനിലേക്കു സ്വാഗതം

വടക്കേ അമേരിക്കയിലെ മലയാളികൾ കാത്തിരിക്കുന്ന കലയുടെ മാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം .അമേരിക്കൻ മലയാളികൾ ഇതു വരെ കാണാത്ത കലാ സാംസ്കാരിക പരിപാടികളുമായി ഫൊക്കാന 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കൺവൻഷൻ ചരിത്രത്തിന്റെ താളുകളിൽ ഇടം തേടുകയാണ് .ടൊറന്റോയ്ക്ക് സമീപം മാര്ക്കം ഹില്ട്ടണ് സ്വീറ്റ്സില് ജൂലൈ ഒന്നിനാണ് ഫൊക്കാന കണ്വന്ഷന് കോടി ഉയരുമ്പോൾ അമേരിക്കൻമലയാളി ഇതുവരെ കാണാത്ത കലാസപര്യക്കായിരിക്കും …

Read More »

ഫൊക്കാനാ കണ്‍വന്‍ഷൻ ജൂലൈ ഒന്നിന് വെള്ളിയാഴിച്ച കൊടിയേറും

അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാജനറൽ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂർത്തിയായപ്പോൾ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്‌ഠയോടും വിപുലമായ ഒരുക്കങ്ങളോടെയുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ജൂലൈ ഒന്നിന്‌ രാവിലെ പത്തുമണിക്ക്‌ രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാഹ്നത്തിൽ  കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രക്ക് ശേഷം നൂറ്റി ഒന്ന് വനിതകളുടെ സമുഖ തിരുവാതിരയും ഉണ്ടായിരിക്കുനതാണ്. ആദ്യമായിട്ടാണ്  ഒരു സമുഖ …

Read More »

ഡോ.­മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്നു

സാമൂ­ഹി­ക, സാംസ്കാ­രിക രംഗ­ങ്ങ­ളില്‍ വ്യക്തി­മുദ്ര പതി­പ്പിച്ചിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്നു. ഡിട്രോ­യിറ്റ് കേരള ക്ലബ് മുന്‍ പ്രസി­ഡന്റ്, ട്രസ്റ്റി ബോര്‍ഡ് സെക്ര­ട്ട­റി, ഡിട്രോ­യിറ്റ് എക്യ­മെ­നി­ക്കല്‍ കൗണ്‍സില്‍ സെക്ര­ട്ട­റി എന്നീ നില­ക­ളില്‍ സേവനം അനു­ഷ്ഠി­ച്ചി­ട്ടുള്ള ഡോ. മാത്യു വര്‍ഗീ­സിന്റെ സ്ഥാനാര്‍ഥി­ത്വം ഫൊക്കാനാ ഡലി­ഗേറ്റ്‌സ് രണ്ട് കൈയും നീട്ടി സ്വീക­രി­ക്കു­മെ­ന്ന­തിന് രണ്ടു പക്ഷ­മി­ല്ല. ഹൃദ്യ­മായ പെരു­മാറ്റം കൊണ്ട് ജന­ഹൃ­ദ­യ­ങ്ങ­ളില്‍ ഇടം നേടിയ മികച്ച വ്യക്തി­ത്വ­ത്തി­നു­ട­മ­യായ ഡോ.­മാത്യു വര്‍ഗീസ് …

Read More »

ഫൊക്കാന സാഹിത്യ സമ്മേളനം

വെറും ഏഴുദിവസങ്ങള്‍ മാത്രം, ഫൊക്കാനയുടെ അക്ഷര മാമാങ്കത്തിന് അങ്കക്കുറി ചാര്‍ത്തി സാഹിത്യസമ്മേളന ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു.പതിവിലും വ്യത്യസ്ഥമായ സാഹിത്യ സമ്മേളനം കാഴ്ച1വെക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും, സംവാദനവും കൊണ്ട് ഫോക്കാനയെ സംസ്ക്കാരിക സംഘടനകളുടെ നെറുകയിലേക്കുയര്‍ത്തുന്നു. ദേവഭാഷയുടെ ദാര്‍ശനിക ചിന്തയും, വംഗഭാഷയുടെ ലാവണ്യവും ഈ സാഹിത്യസമ്മേളനത്തെ അണിയിച്ചൊരുക്കട്ടെ അവസാനമിനുക്കുപണികളോടെ തയാറാക്കിയ ഫോക്കാന സാഹിത്യസമ്മേളനത്തിന്‍െറ രൂപരേഖ ചുവടെ: സ്ഥലം­ – ഹില്‍ട്ടണ്‍,800 വാര്‍ഡന്‍ ആവന്യൂ, ഒന്‍റാറിയോ, കാനഡ. തീയതി- 2016 ജൂലൈ …

Read More »

ഫൊക്കാനാ ന്യൂ യോർക് റീജിയനിലെ അതി മനോഹരമായ കലാശിൽപം “മഴനിലാപ്പോന്ന്‌” ഫൊക്കാന കൺവെൻഷനിൽ .

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാജനറൽ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍പുർത്തിയായി. ഈ മാമാങ്കത്തിനു എല്ലാവിധ പ്രായക്കാർക്കും   ഒരുപോലെ ഇഷ്ടപ്പെടുന്ന രിതിയിലാണ് പ്രോഗ്രാമുകൾ ചിട്ടപെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു ഭാഗമാകാൻ  ന്യൂ യോർക് റീജിയനിലെ കലാകാരൻന്മാരും കലാകാരികളും തയ്യാറായികഴിഞ്ഞു .  പ്രവാസ ജീവിതത്തിന്റെ  നേർകാഴ്ച വരച്ചു  കാണിക്കുന്ന  അതി മനോഹരമായ കലാശിൽപം "മഴനിലാപ്പോന്ന്‌"  എന്ന …

Read More »

ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ ഫൊക്കാന പ്രസി­ഡന്റ് സ്ഥാനാര്‍ഥി മാധ­വന്‍ നായ­ര്‍ അനുശോചിച്ചു

ന്യുയോര്‍ക്ക്: പ്രശസ്ത അധ്യാപകനും ഗവേഷകനും വാഗ്മിയുമായ ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ ഫൊക്കാന പ്രസി­ഡന്റ് സ്ഥാനാര്‍ഥി മാധ­വന്‍ നായ­ര്‍ അനുശോചനം രേഖപ്പെടുത്തി വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവും പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍ നിര പോരാളിയുമായിരുന്ന ഡോ. ശ്രീധര്‍ കാവില്‍ ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌­സിറ്റിയില്‍ മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്­കാരങ്ങളും നാമത്തിന്റെ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട് . ഡോ. ശ്രീധര്‍ കാവിലിന്റെ ആകസ്മിക …

Read More »

ഫൊക്കാനാ ജനറൽ കൺവൻഷൻ മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ സംഗമ വേദി ആയി മാറുന്നു.

ജൂലൈ 1 മുതല് 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ സംഗമ വേദി ആയി മാറുന്നു ഫൊക്കാനാകൺവൻഷൻ . ഫൊക്കാനായുടെ പതിനേഴാമത് നാഷണൽ കൺവൻഷൻ ഉത്ഘാടന വേദിയിലേക്ക് മലയാളത്തിൻറെ അഭിനയ പ്രതിഭ സുരേഷ് ഗോപിക്ക് സ്വാഗതം.ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ആശിർവാദത്തോടെ എം പി പദവിയിലേക്ക് ഉയർന്ന മലയാളത്തിൻറെ നടനവൈഭവം കാനഡയിൽ 2016 ജൂലൈ 1 നു കടന്നു …

Read More »

ഫൊക്കാനയുടെ ഘോഷയാത്ര കാനഡയിലേക്ക്

2016 ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് മാമാങ്കത്തിന് കാനഡയിലെ ഒന്റാരിയോ നഗരം ഒരുങ്ങിക്കഴിഞ്ഞു. 8500-ാം നമ്പര്‍ മാര്‍ക്കം അവന്യൂവിലുള്ള ഹില്‍ട്ടന്‍ ഹോട്ടലിന്റെ മാര്‍ക്കം സ്യൂട്ട്‌സും, കോണ്‍ഫറന്‍സ് സെന്ററും ഫൊക്കാനയെ വരവേല്‍ക്കുവാനായി, ചുവന്ന പരവതാനിയുമൊരുക്കി, കൊട്ടുംകുരവയുമിട്ടുകൊണ്ടുള്ള ഘോഷയാത്രയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇതിനായി ഫൊക്കാന നാഷണല്‍ കമ്മിറ്റിയും കണ്‍വന്‍ഷന്‍ കമ്മിറ്റിയും രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇതിനുള്ള മിനുക്കുപണികള്‍ മാത്രം അവശേഷിക്കുന്നു. ജോണ്‍ പി, വിനോദ്, ഇട്ടന്‍, റ്റോമി ടീമിന്റെ ഈ …

Read More »

അങ്കത്തട്ടിലിറങ്ങിയിട്ടും ടോമി കോക്കാടന്റെ ലക്ഷ്യം ‘ഫൊക്കാന’ സംഗമത്തിന്റെ വിജയം

ടൊറന്റോ: ‘ഫൊക്കാന’യുടെ കൺവൻഷന് കാനഡ ആദ്യമായി ആതിഥ്യമരുളുന്പോൾ ടോമി കോക്കാട്ട് കമ്മിറ്റി മെന്പറായിരുന്നു. ഇരുപത്തിരണ്ട് വർഷങ്ങൾക്കുശേഷം ‘ഫൊക്കാന മാമാങ്കം’ വീണ്ടും കാനഡയുടെ മണ്ണിലെത്തുന്പോൾ കൊക്കാടൻ ഓട്ടപ്പാച്ചിലിലാണ്- കൺവൻഷൻ ചെയർ എന്ന നിലയിൽ ഇത്തവണത്തെ മാമാങ്കം അവിസ്മരണീയമാക്കാനുള്ള പൊടിക്കൈകളും രുചിക്കൂട്ടുകളും ഒരുക്കുന്ന തിരക്കിൽ… ജൂലൈ ഒന്നു മുതൽ നാലു വരെ ടൊറന്റോ മാർക്കം ഹിൽട്ടൺ സ്വീറ്റ്സിൽ നടക്കുന്ന കൺവൻഷൻ ‘ഫൊക്കാന’യുടെ പുതിയ നേതൃത്വത്തെയും തിരഞ്ഞെടുക്കും. ഈ പോരാട്ടത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു …

Read More »