Home / അമേരിക്ക (page 10)

അമേരിക്ക

എക്യുമെനിക്കല്‍ കൂട്ടായ്മ സന്ധ്യ അനുഗ്രഹസന്ധ്യയായി

ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രഥമ ഫെലോഷിപ്പ് നൈറ്റ് അനുഗ്രഹസന്ധ്യയായി മാറി. മാര്‍ത്തോമ്മാ, സി.എസ്.ഐ., യാക്കോബായ, ഓര്‍ത്തഡോക്‌സ്, കാത്തോലിക്കാ സഭകള്‍ ഉള്‍പ്പെടുന്ന 15 ദൈവാലയങ്ങളിലെ വൈദീകരും, 2017-18 വര്‍ഷത്തെ കൗണ്‍സില്‍ അംഗങ്ങളും കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും ഒത്തുചേര്‍ന്ന കൂട്ടായ്മ സന്ധ്യ എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട കാഴ്ച സമ്മാനിച്ചു. ആത്മീയ ആഘോഷങ്ങള്‍ നിറഞ്ഞ നവ്യാനുഭൂതി പകര്‍ന്ന ഫെല്ലോഷിപ്പ് നൈറ്റ് വന്‍ വിജയവും കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് …

Read More »

രോഹിത് ചൊപ്രക്ക് ഫെഡറല്‍ ട്രേഡ് കമ്മീഷ്ണറായി നിയമനം

വാഷിംഗ്ടണ്‍ ഡി.സി.: ഫെഡറല്‍ ട്രേഡ് കമ്മീഷ്ണറായി ഇന്ത്യന്‍ വംശജനും, ഡമോക്രാറ്റുമായ രോഹിത് ചൊപ്രയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നോമിനേറ്റ് ചെയ്തു. ജനുവരി 25നായിരുന്നു ഇതു സംബന്ധിച്ചുള്ള അറിയിപ്പുണ്ടായത്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ട്രമ്പിന്റെ ഭരണത്തില്‍ സുപ്രധാന തസ്തികയില്‍ നിയമിക്കപ്പെടുന്ന മറ്റൊരു ഇന്ത്യന്‍ വംശജനായിരിക്കും രോഹിത് ചൊപ്ര. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവയില്‍ നിന്നും ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള രോഹിത് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് അമേരിക്കയുടെ സീനിയര്‍ …

Read More »

പത്മഭൂഷന്‍ മാര്‍ ക്രിസോസ്റ്റത്തിന് ഐ.പി.എല്‍ അനുമോദനമര്‍പ്പിച്ചു

ഡിട്രോയ്റ്റ്: 69-മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പത്മഭൂഷന്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ച അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തായെ ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ കൂട്ടായ്മയില്‍ പ്രത്യേകം അനുമോദിച്ചു. ഫെബ്രുവരി 1 ചൊവ്വാഴ്ച നടത്തിയ ഐ.പി.എല്‍. ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുനൂറ്റി അമ്പതില്‍ പരം പേരാണ് പങ്കെടുത്തതെന്ന് സംഘാടകരായി സി.വി.സാമുവേല്‍(ഡിട്രോയ്റ്റ്), റ്റി.എ.മാത്യു(ഹ്യൂസ്റ്റണ്‍) എന്നിവര്‍ അറിയിച്ചു. ഇന്ത്യ ഗവണ്‍മെന്റിന്റെ പത്മഭൂഷന്‍ ബഹുമതി ആദ്യമായിട്ടാണ് ഒരു ബിഷപ്പിന് …

Read More »

ന്യൂയോര്‍ക്ക് സ്റ്റേറ്റ് തടവുകാര്‍ക്ക് ടാബ്‌ലറ്റ് കംപ്യൂട്ടേഴ്‌സ്

ന്യൂയോര്‍ക്ക്: തടവു ശിക്ഷക്കുശേഷം ജീവിതത്തെ ക്രമീകരിക്കുന്നതു ലക്ഷ്യം വച്ചു ന്യുയോര്‍ക്ക് സ്റ്റേറ്റ് പ്രിസണിലെ തടവുകാര്‍ക്ക് സൗജന്യ ടാബ്‌ലറ്റ് കംപ്യൂട്ടേഴ്‌സ് നല്‍കുമെന്ന് പി. എക്‌സ് 11 റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത, ഇംബുക്കുസ്, സംഗീതം തുടങ്ങിയവ ലഭ്യമാക്കുന്ന ടാബ്‌ലറ്റുകളായിരിക്കും ഇവര്‍ക്ക് നല്‍കുക. ജയിലധികൃതരെ  പരാതി അറിയിക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ടായിരിക്കും. അധികാരികളുടെ അനുവാദത്തോടെ ബന്ധുക്കളുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ലഭിക്കും. ന്യൂയോര്‍ക്കിലുള്ള 50,000 ത്തില്‍ പരം  തടവുകാര്‍ക്ക് ഇതിന്റെ അനുകൂല്യം ലഭിക്കും. സമൂഹത്തിലേക്ക് തിരിച്ചു …

Read More »

അമേരിക്കയിലെ ഈ വര്‍ഷത്തെ മൂന്നാമത്തെ വധശിക്ഷയും ടെക്‌സസ്സില്‍ നടപ്പാക്കി

ഹണ്ട്‌സ് വില്ല (ടെക്‌സസ്): 2001 ല്‍ ഒമ്പതും ആറും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിച്ചിരുന്ന പിതാവ് ജോണ്‍ ബാട്ടാഗ്ലിയാ (62) യുടെ  ശിക്ഷ ഫെബ്രുവരി 2 രാത്രി 9.30 ന് ടെക്‌സസ് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. അവസാന നിമിഷം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പെറ്റീഷന്‍ തീരുമാനം ലഭിക്കാന്‍ വൈകിയതിനാല്‍ വൈകിട്ട് 6 മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന ശിക്ഷ 9 വരെ നീട്ടിവെക്കേണ്ടി വന്നതായി ജയില്‍ …

Read More »

ചിക്കാഗോ മലയാളീ അസോസിയേഷന്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ വന്‍ വിജയം

ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തിയ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഒരു വന്‍ വിജയമായിരുന്നുവെന്നു പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. ചിക്കാഗോ മലയാളീ അസോസിയേഷനിലേക്കു 461  പുതിയ അംഗങ്ങള്‍ കടന്നു വന്നത് തികച്ചും പ്രോത്സാഹജനകം ആണെന്ന്  അവര്‍ പറഞ്ഞു.  സംഘടനയുടെ ചരിത്രത്തില്‍ തന്നെ ഇത്രയധികം ആളുകള്‍ ഒരേ മാസം അംഗങ്ങളാകുന്നത് ഇത് ആദ്യമാണ്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പുതുമയാര്‍ന്ന പരിപാടികളുമായി ജനങ്ങളുടെ ഇടയിലേക്ക് …

Read More »

സജി കരിമ്പന്നൂര്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റ്, റ്റിറ്റോ ജോണ്‍ സെക്രട്ടറി

ഫ്ളോറിഡ: താമ്പാ: അമേരിക്കന്‍ മലയാളികളുടെ മുത്തശ്ശി സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡാ (എം.എ.സി.എഫ്) അതിന്റെ 28-മത് വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ പ്രസിഡന്റായ കമ്മറ്റിയെ, അസോസിയേഷന്‍ ആസ്ഥാനമായ കേരളാ കള്‍ച്ചറല്‍ ഹാളില്‍ വച്ച് നടന്ന ആനുവല്‍ ജനറല്‍ ബോഡിയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ 28 വര്‍ഷമായി ജനശബ്ദത്തിന്റെ അടയാളമായി മാറിക്കഴിഞ്ഞ എം.എ.സി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ പഠനാര്‍ഹമാണ്. അതിന് മതിയായ തെളിവാണ് ജനപക്ഷ ഇടപെടലുകളില്‍ അഗ്‌നി പകരുന്ന സംഘടനയുടെ …

Read More »

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ റിപ്പബ്ലിക്ക്ദിനാഘോഷം

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ നേത്രുത്വത്തില്‍ ഇന്ത്യയുടെ അറുപത്തൊമ്പതാമത് റിപ്പബ്ലിക്ക് ദിനാഘോഷം ജാനുവരി 25ന് ന്യൂയോര്‍ക്കിലെ ക്യൂന്‌സിലുള്ള ടെയിസ്റ്റ് ഓഫ് കൊച്ചിനില്‍ (Taste of Cochin) വച്ച് ആഘോഷിച്ചു. ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ 2018- 20 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യത്തെ ആഘോഷ പരിപാടിയായിരുന്നു ഈ ചടങ്ങ്. കോശി ഉമ്മന്‍ തോമസിന്റെ (ഡബ്ല്യു.എം.സി പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ കൂടിയ ഈ യോഗത്തില്‍ നവനേതൃത്വത്തിന്റെ ഉത്തരവാദിത്വത്തെ പറ്റിയും, കൂടുതല്‍ പേരെ …

Read More »

ശിവന്‍ മുഹമ്മയും, ജോര്‍ജ് കാക്കനാടും ഇന്ത്യ പ്രസ് ക്ലബ് നേതൃനിരയിലേക്ക്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ശിവന്‍ മുഹമ്മയെയും, നിയുക്ത പ്രസിഡന്റായി ജോര്‍ജ് കാക്കനാടിനെയും തെരെഞ്ഞെടുത്തു. കൈരളി ടി.വി യു.എസ്.എ ഡയറക്ടറായ ശിവന്‍ മുഹമ്മ 2008 മുതല്‍ 2009 വരെ ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ്, 2010-2011 ദേശീയ ജനറല്‍ സെക്രട്ടറി, 2016- 2017 കാലയളവില്‍ ദേശീയ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയുക്ത പ്രസിഡന്റായ ജോര്‍ജ് കാക്കനാട് , ആഴ്ചവട്ടം ന്യൂസ് വീക്കിലിയുടെ …

Read More »

ഇന്ത്യന്‍ സ്റ്റോര്‍ മാനേജര്‍ മയാമിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു- പ്രതികളെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

മയാമി (ഫ്‌ലോറിഡാ): മയാമി ബീച്ചിലൂടെ കാമുകിയുമൊത്ത് നടന്നു പോയിരുന്ന കമില്‍ പട്ടേല്‍ (Kamil-29)  എന്ന ഇന്ത്യന്‍ യുവാവിനെ കാറിലെത്തിയ അപരിചിതനായ ഒരാള്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് പൊതുജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. ജനുവരി 25 നായിരുന്നു സംഭവം. പ്രദ ബാള്‍ ഹാര്‍ബര്‍ ഓപ്പറേഷന്‍ മാനേജരായി ചാര്‍ജ്ജെടുക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഡാലസില്‍ നിന്നും പട്ടേല്‍ മയാമിയിലെത്തിയത്.  ആറുവര്‍ഷമായി ഡാലസിലാണ് പട്ടേല്‍ ജോലി ചെയ്തിരുന്നത്. പട്ടേലിനെ വെടിവച്ചു എന്നു പറയപ്പെടുന്ന …

Read More »