ന്യു യോർക്ക്: പൂർണ സൂര്യഗ്രഹണത്തിനു മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ന്യു യോർക്ക് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും  ഭൂമി കുലുക്കം. സിറ്റിക്കുള്ളിൽ നിന്നും പുറത്തു നിന്നും പലരും ഭൂലനം അനുഭവപ്പെട്ടതായി പറഞ്ഞു.കെട്ടിടങ്ങൾ ചെറുതായി  കുലുങ്ങി.

ക്വീൻസിലും മറ്റും ആളുകൾ വീടുകൾക്ക്  പുറത്തേക്ക് വന്നു. ഇന്ന് രാവിലെ 10:25 നാണ് ഭുലനം അനുഭവപ്പെട്ടത്.

4.8. തീവ്രതയുള്ള ഭൂചലനം ന്യൂജേഴ്‌സിയിലെ ലെബനണിന് താഴെ അഞ്ച് കിലോമീറ്റർ ആഴത്തിൽ രാവിലെ 10:23 നു ഉണ്ടായതായി  യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു.

ന്യു യോർക്ക് നഗരത്തിലുടനീളവും , ന്യൂജേഴ്‌സിയിലും ലോംഗ് ഐലൻഡിലും തീവ്രമായ കുലുക്കം അനുഭവപ്പെട്ടതായി ആളുകൾ റിപ്പോർട്ട് ചെയ്തു.

കണക്റ്റിക്കട്ടിലും പെൻസിൽവാനിയയിലും വരെ പ്രകമ്പനം അനുഭവപ്പെട്ടു. 

ജനുവരി 2 ന് ന്യൂയോർക്ക് സിറ്റിയിൽ 1.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മാൻഹട്ടനും ക്വീൻസിനും ഇടയിലുള്ള റൂസ്വെൽറ്റ് ദ്വീപിൽ ഉണ്ടായത് ചെറിയ സ്ഫോടന പരമ്പരകൾക്ക് കാരണമായി.

ന്യൂയോർക്ക് സിറ്റിയിൽ  ഭൂകമ്പങ്ങൾ അപൂർവമാണെങ്കിലും, ഭൂമി എല്ലായ്പ്പോഴും സ്ഥിരതയുള്ളതല്ലെന്ന് വിദഗ്ധർ പറയുന്നു. 2008-ൽ നടത്തിയ ഒരു പഠനത്തിൽ നൂറ്റാണ്ടിലൊരിക്കൽ റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈ പ്രദേശത്ത് ഉണ്ടാകുന്നതായി കണ്ടെത്തി. റിക്ടർ സ്‌കെയിലിൽ 7  തീവ്രതയുള്ള ഭൂചലനം ഓരോ 3,400 വർഷത്തിലും ഒരിക്കൽ ഉണ്ടാകുന്നു .

കിടക്കുമ്പോൾ കട്ടിൽ അനങ്ങുന്നതായി അനുഭപ്പെട്ടെന്ന് ക്വീൻസിൽ നിന്ന് ഫോമാ നേതാവ് തോമസ് ടി ഉമ്മൻ പറഞ്ഞു. പുറത്തേക്കു നോക്കിയപ്പോൾ പലരും പുറത്ത് ഇറങ്ങി നിൽക്കുന്നു. സിറ്റിയിലെ പല  ഹോസ്പിറ്റലുകളിലെ ൽ സ്റ്റാഫും കുലുക്കം അനുഭവപ്പെട്ടതായി സ്ഥിരീകരിച്ചു. റോക്ക് ലാൻഡ് കൗണ്ടി ണ്ട്, ന്യു ജേഴ്‌സിയിൽ ബെർഗൻ  കൗണ്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭപ്പെട്ടു.

തായ്‌വാനിൽ ഭൂമികുലുക്കം നാശം വിതച്ചിട്ടു ദിവസങ്ങളെ ആയുള്ളു. അതിനിടെ സൂര്യ ഗ്രഹണം ലോകാവസാനത്തിന്റെ സൂചനയാണെന്ന് വരെ ഇന്റർനെറ്റിൽ പ്രചാരണം നടക്കുന്നുണ്ട്. സൂര്യഗ്രഹണത്തിന്റെ പാതയിൽ ഏഴ് ‘നിനവേ’ പട്ടണങ്ങൾ ഉണ്ടെന്നും മറ്റുമാണ് പ്രചാരണം. ബൈബിളിലെ നിനവേ പട്ടണത്തിന്റെ പേരുള്ള ചില നഗരങ്ങൾ ഈ ഭാഗത്ത് ഉണ്ടെന്നത് ശരിയാണ്. എന്നാൽ അത് എന്തോ മോശം സംഭവിക്കാൻ പോകുന്നതിന്റെ സൂചനയായി കണക്കാക്കുന്നതിൽ അർത്ഥമൊന്നുമില്ലെന്നു വിദഗ്ദർ പറയുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here