ഹ്യുസ്റ്റണ്‍ : സെന്റ്.തോമസ് മാര്‍ത്തോമ്മാ ഇടവക ഹ്യുസ്റ്റണ്‍  ധനശേഖരണാര്‍ത്ഥം നടത്തിയ ചിത്ര വര്‍ണ്ണം എന്ന സംഗീത സായാഹ്നം അവിസ്മരണീയ നിമിഷമായി. ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ട സംഗീത സായാഹ്നം ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍  ശ്രീ. ഡി. സി മഞ്ജുനാഥ് ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ചടങ്ങില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ. പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ജഡ്ജ് ജൂലി മാത്യു, മുന്‍ മാര്‍ത്തോമ്മ സഭാ സെക്രട്ടറിയും, വികാരി ജനറാളും ആയ റവ.ഡോ. ചെറിയാന്‍ തോമസ്, ഇടവക വികാരി റവ.സോനു വര്‍ഗീസ്, ആതുര സേവന രംഗത്തെ വ്യവസായി പി. ടി ഐസക്  ആന്‍ഡ് ലീലാമ്മ ഐസക് (ഡാളസ്), പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍സണ്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.



മലയാള ചലച്ചിത്ര ഗാന ലോകത്തെ അതുല്യ പ്രതിഭ കെ.എസ് ചിത്ര, പ്രമുഖ സംഗീത സംവിധായകനും, ഗായകനുമായ ശരത്, ഗായകരായ നിഷാദ്, അനാമിക എന്നിവരുടെ നേതൃത്വത്തില്‍ ആണ് ചിത്ര വര്‍ണ്ണം എന്ന സംഗീത സായാഹ്നം ഒരുക്കിയത്.

ഹ്യുസ്റ്റണിലെ ഹാരീസ് കൗണ്ടിയിലെ സൈപ്രസ്സ് സിറ്റിയില്‍ വാങ്ങിയ സ്ഥലത്ത്  2018 ല്‍  ആരംഭിച്ച സെന്റ്. തോമസ് മാര്‍ത്തോമ്മാ ദേവാലയത്തിന് ഏകദേശം മൂന്ന് മില്യന്‍ ഡോളര്‍ മുടക്കി പുതിയതായി പണിയുന്ന ബില്‍ഡിംഗിന്റെ ധനശേഖരണാര്‍ത്ഥം ആണ് സംഗീത സായാഹ്നം ഒരുക്കിയത് എന്ന് ബില്‍ഡിംഗ് പ്രോജക്ട് കണ്‍വീനര്‍ ജോണ്‍ തോമസ്, ഇടവക ട്രസ്റ്റിന്മാരായ ജതേഷ് വര്‍ഗീസ്, ജുന്നു സാം എന്നിവര്‍ അറിയിച്ചു.

ചിത്ര വര്‍ണ്ണം എന്ന സംഗീത സായാഹ്നത്തില്‍ പങ്കെടുത്ത് വന്‍ വിജയം ആക്കിയ വൈദീകരോടും, ഹ്യുസ്റ്റണിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരോടും, പങ്കെടുത്ത എവരോടും ഇടവകക്ക് വേണ്ടി  വികാരി റവ. സോനു വര്‍ഗീസ്, സെക്രട്ടറി തോമസ് ക്രിസ് ചെറിയാന്‍ എന്നിവര്‍ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here