ന്യൂയോര്‍ക്ക്: ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് പമ്പാ മലയാളി അസ്സോസിയേഷന്‍ നാമ നിര്‍ദ്ദേശം ചെയ്ത തമ്പി ചായ്ക്കോയ്ക്ക് പിന്തുണ തേടി ന്യൂയോര്‍ക്ക് ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും പമ്പാ മലയാളി അസ്സോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും സന്ദര്‍ശിച്ചു.
ഹഡ്‌സണ്‍ വാലീ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് അലക്‌സാണ്ഡര്‍ പൊടിമണ്ണിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ തമ്പി ചാക്കോ പ്രകടന പത്രിക അവതരിപ്പിച്ചു. മുന്‍ ഫൊക്കാനാ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളി, ഫൊക്കാനാ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ഫിലിപ്പ് എന്നിവരും ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ പ്രവര്‍ത്തകരും യോഗത്തില്‍ സംബന്ധിച്ചു.

ഫൊക്കാനാ സമ്മേളനപ്രഢികളുടെ നാളുകളെക്കുറിച്ചും, ഫൊക്കാനായുടെ ആദ്യ കണ്വെന്‍ഷനും രജത ജൂബിലിയും സമര്‍ത്ഥമായി നടത്തുവാന്‍ ദൗത്യം ഏറ്റെടുത്തത് ഫിലഡല്‍ഫിയയാണ് എന്നതിനെക്കുറിച്ചും, ഫൊക്കാനയുടെ അതുല്യമായ പ്രസക്തിയെക്കുറിച്ചും, ആ പ്രസക്തിക്കനുസൃതമായിവളരാന്‍ തമ്പി ചാക്കോയ്ക്ക് പ്രസിഡന്റ് പദം നല്‍കേണ്ട ജനാധിപത്യ ന്യായത്തെക്കുറിച്ചും ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ അലക്‌സ് തോമസ് സംസാരിച്ചു
ഫൊക്കാനാ ക്രമങ്ങളിലെ സുതാര്യത, വികേന്ദ്രീകൃത സംവിധാനം, സ്വേഛാപ്രവണതകള്‍ക്കെതിരെയുള്ളനിയമപ്പോരാട്ടങ്ങള്‍, അതില്‍ പമ്പ വഹിച്ച പങ്ക്, പമ്പാ മലയാളി അസ്സോസിയേഷന് തമ്പി ചാക്കോയിലൂടെ ഇത്തവണ ഫൊക്കാനാ പ്രസിഡന്റ് പദം ലഭിച്ച് ഫൊക്കാനയുടെ വളര്‍ച്ചയില്‍ ആധികാരികമായി പങ്കു വഹിക്കാനുള്ള അര്‍ഹത എന്നീ കാര്യങ്ങള്‍ ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡംഗവും പമ്പാ പ്രസിഡന്റുമായ സുധാ കര്‍ത്താ വിശദീകരിച്ചു.

ഫൊക്കാനയുടെ ഫ്‌ളോറിഡാ കണ്വെന്‍ഷനെത്തുടര്‍ന്നുണ്ടായ നിയമ നടപടികളില്‍ ഫൊക്കാനയുടെ വിജയത്തില്‍ പമ്പാ മലയാളി അസ്സോസിയേഷന്‍ വഹിച്ച നിര്‍ണ്ണായക നേതൃത്വത്തെക്കുറിച്ചും, ഫൊക്കാനയുടെ ദിശാബോധം രൂപപ്പെടുത്തുവാനുള്ള ആധുനിക കാഴ്ച്ചപ്പാടുകള്‍ വിഭാവനം ചെയ്ത് പ്രയോഗത്തിലാക്കുന്നതിന് പമ്പയുടെ പ്രാപ്തിയെക്കുറിച്ചും ഫൊക്കാനാ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here