സിയാറ്റില്‍ : ഫോമ വെസ്റ്റേണ്‍ റീജിയന് വൈസ് പ്രസിഡന്റായി ജോണ്‍ പോളിനെ കേരള അസോസിയേഷന് ഓഫ് വാഷിങ്ങ്ടണ്‍ നിര്‍ദ്ദേശിച്ചു. റോഷന് എന്ന് ഫോമയില്‍ പൊതുവെ അിറയപ്പെടുന്ന ജോണ്‍ പോള്‍ എക്കാലവും ഫോമയോടൊപ്പം നില കൊണ്ട നേതാവാണ്. ഫോമയുടെ വളര്‍ച്ചയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച റോഷന് എല്ലാ അന്തര്‍ദേശീയ കണ്‍വന്‍ഷനുകളിലും നേതൃത്വം വഹിച്ചിട്ടുണ്ട്.
2010 ലെ ലാസ്വേഗസ് കണ്‍വന്‍ഷന്റെ കണ്‍വീനര്‍ പദവിയിലിരുന്ന് വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം കേരള അസോസിയേഷന് ഓഫ് വാഷിങ്ങ്ടന്റെ പ്രസിഡന്റ്, സിയാറ്റില്‍ എക്യുമിനിക്കല് കണ്‍വീനര്‍, എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഫോമയില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും മുന്നോട്ടുവരാതെ, അണിയറയില്‍ മാത്രം നിന്നുകൊണ്ട് എല്ലാവിധ പ്രോത്സാഹനങ്ങളും, സഹായ സഹകരണങ്ങളും എല്ലായ്പ്പോഴും നിര്‍ബാധം നല്കിക്കൊണ്ടിരിക്കുന്ന റോഷന്റെ ഒപ്പം ഒരു നല്ലകൂട്ടം സുഹൃത്തുക്കളുമുണ്ട്. ഫോമയുടെ നേതൃത്വ നിരയിലേക്ക് റോഷന് എത്തിപ്പെടാന്‍ വളരെ വൈകിയെന്ന് അസോസിയേഷന് പ്രസിഡന്റ് ജ്യോതിഷ് നായരും, സെക്രട്ടറി പ്രമോദ് മാഞ്ഞാലിയും അഭിപ്രായപ്പെട്ടു.
പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശിയായ റോഷന്റെ ഭാര്യ റോസ്ലിന് ജോണ്‍ മകന് ഷോണ്‍, മകള്‍ ഷെറിന് എന്നിവരും സംഘടനാ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നു.