ഓസ്റ്റിന്‍: കോളേജ് ക്ലാസ്‌റൂമില്‍ ഗണ്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്ന നിയമം നടപ്പാക്കുന്നതിനെതിരെ യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ പ്രതിഷേധം രൂക്ഷമാകുന്നു. നിയമം നടപ്പിലാക്കുവാന്‍ യു.റ്റി.ഓസ്റ്റിന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചു യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ആര്‍ക്കിടെക്ക്ച്ചര്‍ സ്‌ക്കൂളില്‍ ദീര്‍ഘവര്‍ഷമായി ഡീനായി പ്രവര്‍ത്തിക്കുന്ന ഫ്രിറ്റ്‌സ് സ്റ്റീനര്‍ രാജിവെച്ചതായി യൂണിവേഴ്‌സിറ്റി ഓസ്റ്റിന്‍ ഇന്ന് പുറത്തിറക്കിയ(ഫെബ്രുവരി 25) പത്രകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം ടെക്‌സസ് ഗവര്‍ണ്ണര്‍ ഒപ്പുവെച്ച ഗണ്‍ നിയമം 21 വയസ്സു മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് ക്ലാസ്‌റൂമില്‍ കൊണ്ടുവരുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാല്‍ സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്ക് ഈ നിയമം വേണമെങ്കില്‍ ഒഴിവാക്കാമെങ്കിലും, പബ്ലിക്ക് യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ബന്ധമായും നടപ്പാക്കുവാന്‍ ബാധ്യതയുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ക്ലാസ്സ്‌റൂമില്‍ തോക്കുമായി വിദ്യാര്‍ത്ഥികള്‍ എത്തുന്നത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് രാജിവാര്‍ത്ത അറിയിച്ചു കൊണ്ട് ഡീന്‍ അഭിപ്രായപ്പെട്ടു.

ഫ്രിറ്റ്‌സ് ആര്‍ക്കിടെക്ക്ച്ചര്‍ സ്‌ക്കൂള്‍ ഡീനായി ചുമതലയേറ്റ 2001 മുതല്‍ രാജ്യത്തെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കോളേജുകളുടെ പട്ടികയില്‍ യുറ്റി ഓസ്റ്റിന്‍ സ്ഥാനം പിടിച്ചിരുന്നു.

അമേരിക്കയിലെ ടെക്സ്സ് ഉള്‍പ്പെടെ 9 യൂണിവേഴ്‌സിറ്റികളില്‍ തോക്ക് ക്ലാസ് റൂമില്‍ കൊണ്ടുവരുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. 21 യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ക്യാമ്പസ്സില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകളില്‍ സൂക്ഷിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here