നൂറു മീറ്ററിൽ ലോക ചാംപ്യൻ ഉസൈൻ ബോൾട്ടിന്റെ ലോകറെക്കോർഡ് സമയത്തെ പിന്നിലാക്കി ജസ്റ്റിൻ ഗാട്‌ലിന്റെ വേഗപ്പാച്ചിൽ. 2009ൽ ബോൾട്ട് നേടിയ 9.58 സെക്കന്റാണ് ലോക റെക്കോർഡ്. ഗാട്്ലിന്റെ ഫിനിഷിങ് 9.45 സെക്കന്റിൽ.

ജാപ്പനീസ് ടെലിവിഷൻ ചാനലിന്റെ ഗെയിംഷോയിലാണ് അമേരിക്കൻ സ്പ്രിന്റർ ജസ്റ്റിൻ ഗാട്‌ലിന്റെ മിന്നൽ വേഗത്തിലെ ഓട്ടം. ചാനൽ പ്രവർത്തകരുടേയും ആരാധകരുടേയും മുന്നിൽ നൂറു മീറ്റർ 9.45സെക്കന്റിൽ ഓടിത്തീർത്തെങ്കിലും ഗാട്്ലിന്റെ വേഗം റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിക്കില്ല. കൃത്രിതമമായി തയ്യാറാക്കിയ കാറ്റിന്റെ സഹായത്തോടെയായിരുന്നു ഓട്ടം.

രാജ്യാന്തര മൽസരങ്ങളിൽ അനുവദനീയമായതിലും നാലിരട്ടി വേഗം അധികമായിരുന്നു കാറ്റിന്. ഈ വർഷം നടക്കുന്ന റിയോ ഒളിംപിക്സിൽ ബോൾട്ടിന്റെ പ്രധാന എതിരാളിയാണ് ജസ്റ്റിൻ ഗാട്‌ലിൻ.

LEAVE A REPLY

Please enter your comment!
Please enter your name here