ഫിലഡല്‍ഫിയ: അമേരിയ്ക്കയിലെ അച്ചടി, ദൃശ്യമാദ്ധ്യമ രംഗത്തെ മാദ്ധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്സക്ലബ് ് നോര്‍ത്ത് അമേരിയ്ക്കയുടെ ഭാഗമായ ഫിലാഡല്‍ഫിയ ചാപ്റ്ററിന് പുതിയ നേതൃത്വം.

അമേരിയ്ക്കയിലെ മലയാള മാദ്ധ്യമ രംഗത്ത് കാല്‍ നൂറ്റാണ്‍ടിലധികം
പ്രവര്‍ത്തന പരിചയമുള്ള ജോബി ജോര്‍ജ്ജ് ഇന്ത്യ പ്രസ്സ് ക്ലബ് ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ 2016 ലെ പ്രസിഡന്റായി ചുമതലയേറ്റു. മലയാളം പത്രത്തെ പ്രതിനിധികിച്ച് 1994 ല്‍ വൈറ്റ് ഹൗസില്‍ നടന്ന വിദേശ പത്ര പ്രവര്‍ത്തകരുടെ പത്ര സമ്മേളനത്തില്‍ പങ്കെടുത്തട്ടുള്ള ജോബി ജോര്‍ജ്ജ് നാഷണല്‍ പ്രസ്സ് ക്ലബ് വാഷിംടണ്‍, ഫോറിന്‍ പ്രസ്സ് സെന്റര്‍ വാഷിംടണ്‍ എന്നിവയില്‍ മെമ്പര്‍ഷിപ്പുള്ള മലയാളി പത്രപ്രവത്തകനാണു്. ഇന്ത്യ പ്രസ്സ്‌ക്ലബ് നാഷണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോബി ജോര്‍ജ്ജിന് മികച്ച പത്രപ്രവര്‍ത്തനത്തിന് സാമൂഹ്യസാംസ്‌ക്കാരിക സംഘടനകളുടെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്‍ട്.

ജോര്‍ജ്ജ് ഓലിക്കല്‍ (സെക്രട്ടറി) ജീമോന്‍ ജോര്‍ജ്ജ് (ട്രഷറര്‍), ജോര്‍ജ്ജ് നടവയല്‍ (വൈസ് പ്രസിഡന്റ്), അരുണ്‍ കോവാട്ട്(ജോയിന്റ് സെക്രട്ടറി), ജിജി കോശി (ജോയിന്റ് ട്രഷറര്‍), സുധ കര്‍ത്ത, വിന്‍സന്റ് ഇമ്മാനുവല്‍, എബ്രാഹം മാത്യൂ, ജോസ് മാളേക്കല്‍ (ബോര്‍ഡ് മെമ്പേഴ്‌സ്) എന്നിവരാണു് മറ്റ് ഭാരവാഹികള്‍.

ഫെബ്രുവരി 28-നു് ചേര്‍ന്ന ജനറല്‍ ബോഡി 2015 ലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ചിക്കാഗോയില്‍ നടന്ന നാഷണല്‍ കോണ്‍ഫ്രന്‍സിനു് മുന്നാടിയായി ഫിലാഡല്‍ഫിയായില്‍ സംഘടിപ്പിച്ച റീജിയണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ”മാദ്ധ്യമങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളും”, മാദ്ധ്യമങ്ങളും ബിസനസ്സ് സമൂഹവും” എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ സെമിനാറുകള്‍ പുതിയൊരനുഭമായിരുന്നെന്നു് പൊതുയോഗം അഭിപ്രായപ്പെട്ടു.

ഇന്ത്യ പ്രസ്സ് ക്ലബിന്റെ ദേശീയ നേതൃത്വത്തില്‍ നിന്നെത്തിയ ജോര്‍ജ്ജ് ജോസഫ്, ടാജ് മാത്യൂ എന്നിവര്‍ സെമിനാറിനു് നേതൃത്വം നല്‍കി. ജീമോന്‍ ജോര്‍ജ്ജ് കണ്‍വന്‍ഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു.

സുധ കര്‍ത്ത, എബ്രാഹം മാത്യൂ, ജോബി ജോര്‍ജ്ജ്, ടീംമിന്റെ 2015-ലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നെന്നു് മുന്‍ നാഷണല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവല്‍ പറഞ്ഞു.

2016-ല്‍ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്‍ട്‌റിഞ്ഞു പ്രവര്‍ത്തിക്കുമെന്നു് പ്രസിഡന്റ് ജോബി ജോര്‍ജ്ജ് അറിയിച്ചു.

ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്‌ക്കാരിക, ആത്മീയ സംഘടനകളും, ബിസിനസ്സ് സ്ഥാപനങ്ങളും പ്രസ്സ് കോണ്‍ഫ്രന്‍സുകള്‍ നടത്തുന്നതിനു് ബന്ധപ്പെടുക:

ജോബി ജോര്‍ജ്ജ്: (215) 470 2400, ജോര്‍ജ്ജ് ഓലിക്കല്‍: (215) 873 4365
ജീമോന്‍ ജോര്‍ജ്ജ്: (267) 970 4267

LEAVE A REPLY

Please enter your comment!
Please enter your name here