ക്വിറ്റോ: ഇക്വഡോറില്‍ ഈ മാസം 16ന് ഉണ്ടായ ഭൂചലനത്തില്‍ മരണം 650 ആയി. 12500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 130 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പമാപിനിയില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് എഴുന്നൂറിലധികം തുടര്‍ചലനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയുണ്ടായ തുടര്‍ചലനം 6.0 തീവ്രതയുള്ളതായിരുന്നു.

ഭൂകമ്പത്തില്‍ 7,000 കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് കണക്ക്. 26,000 പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. ദുരന്തത്തെ തുടര്‍ന്ന് കൊറിയ ഇക്വഡോറിന് സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here