ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ ന്യൂസിലാന്റ് സ്‌പിന്നർ ഡാനിയൽ വെട്ടോറിയെ നിയമിക്കണമെന്ന് ടെസ്‌റ്റ് ക്രിക്കറ്റ നായകൻ വിരാട് കോഹ്‌ലി ആവശ്യപ്പെട്ടു. വെട്ടോറി ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകനാണ്. എന്നാൽ വിരാട് കോഹ്‌ലി ഈ ആവശ്യമുന്നയിച്ചതായി ബി.സി.സി.ഐ. സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടെസ്‌റ്റ് ക്രിക്കറ്റിൽ മികച്ച പരിചയമുള്ള വെട്ടോറിയെ പരിശീലകനാക്കുന്നത് ടീമിന് ഗുണകരമാകുമെന്നാണ് നിലവിൽ ഇന്ത്യൻ നായകനായ വിരാട് കോഹ്‌ലിയുടെ നിർദ്ദേശം. അടുത്ത വർഷം ഇന്ത്യക്ക് ഏകദേശം 18 ടെസ്‌റ്റ് മാച്ചുകൾ ക്രമീകരിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ പരിശീലകനെ തിരഞ്ഞെടുക്കുന്ന തീരുമാനം വൈകില്ലെന്നാണ് അറിയുന്നത്.

ഇടങ്കയ്യൻ സ്‌പിന്നറായിരുന്ന വെട്ടോറി കഴിഞ്ഞ വർഷം മാർച്ചിലാണ് ന്യൂസിലാന്റ് ടീമിൽ നിന്നും വിരമിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here