നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ നിറഞ്ഞുകവിഞ്ഞ സദസിൽ ആഘോഷിച്ച കുടുംബസംഗവും, ഈസ്റെർ ,വിഷു പരിപാടികളും നിങ്ങളുടെ പ്രവാസി ചാനലിൽ ഈ ശനിയാഴ്ച്ച 3.00 pm ന് (New York time) പ്രേക്ഷേപണം ചെയ്യുന്നു. ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന ഒരു കുടുംബസംഗമo ആണ് ഈ വർഷം നടന്നത്. കാലപരിപാടികളുടെ മേൻമ്മ എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ്. ആ കലാപരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ
ഉൽപ്പെടുത്തിയാണ് പ്രവാസി ചാനലിൽ പ്രേക്ഷേപണം ചെയ്യുന്നത്.നമ്മുടെ കലാകാരൻമ്മാരെ പ്രൊൽ സഹിപ്പിക്കുന്നതിൽ പ്രവാസി ചാനൽ എന്നും മുൻബിൽ തന്നെ.

വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയo നിറഞ്ഞുകവിഞ്ഞ സദസിൽ മലയാളി ഐക്യത്തിന്റെ പൂക്കാലം വിരിഞ്ഞപ്പോൾ പങ്കെടുത്തവരിൽ പുത്തനാവേശം.എല്ല പ്രായത്തിലുള്ള ആൾക്കാരും ഒരു പോലെ ആസ്വദിച്ച മറ്റൊരു പ്രോഗ്രാമും അടുത്ത്ഇടെ കൻണ്ടിട്ടില്ലന്നു എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ ഒരുവട്ടംകൂടി കുടുംബസംഗമo നിറഞ്ഞുകവിഞ്ഞ സദസിൽ ആഘോഷിചപ്പോൾ പ്രവാസി മലയാളിക്കും മറ്റു മലയാളി അസോസിയേഷനുകൾക്കും മാതൃകയായി വെസ്റ്റ്‌ചെസ്റ്റര്‍. ആ പരിപാടിയുംമയാണ് പ്രവാസി ചാനലിൽ നീങ്ങളുടെ സ്വീകരണ മുറിയിൽ ഈ ശനിയാഴ്ച്ച എത്തുന്നത്‌. മറക്കാതെ കാണുക.

കൂടുതൽ വിവ രങ്ങൾക്ക്‌ സുനിൽ ട്രൈസ്റ്റാർ (പ്രവാസി ചാനൽ ) 917 -662 -1122

ശ്രീകുമാർ ഉണ്ണിത്താൻ

image

LEAVE A REPLY

Please enter your comment!
Please enter your name here