nairrവാഷിങ്ടണ്‍:യുഎസില്‍ വീണ്ടും മലയാളി ബാലന് ഉന്നതവിജയം. ഭൂമിശാസ്ത്ര വിജ്ഞാനം അളക്കുന്ന നാഷണല്‍ ജ്യോഗ്രാഫിക് ബീ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിയായ ഋഷി നായര്‍ ഒന്നാമതെത്തി. ഫ്‌ളോറിഡയില്‍ ആറാം ഗ്രേഡുകാരനാണ് ഈ കൊച്ചുമിടുക്കന്‍. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി 50,000 യു.എസ്. ഡോളറിനു പുറമേ നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റിയില്‍ ആജീവനാന്ത അംഗത്വവും ഋഷിക്കു സമ്മാനമായി ലഭിക്കും. ഋഷിക്കുപിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയതും ഇന്ത്യന്‍ വംശജരാണ്.
എട്ടാം ഗ്രേഡില്‍ പഠിക്കുന്ന മസാച്യുസെറ്റ്‌സ് സ്വദേശി സാകേത് ജൊണ്ണലഗഡ്ഡ (14) റണ്ണറപ്പായപ്പോള്‍ അലബാമയില്‍നിന്നുള്ള ആറാം ഗ്രേഡുകാരന്‍ കപില്‍ നാഥന്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.
ഗാലപ്പഗോസ് ദ്വീപുകളെപ്പറ്റിയുള്ള ചോദ്യത്തിനു കൃത്യമായ ഉത്തരം പറഞ്ഞാണു ഋഷി നായര്‍ ഒന്നാമനായത്. ഇതു തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഈ മത്സരത്തില്‍ ഇന്തോഅമേരിക്കന്‍ വംശജന്‍ ജേതാവാകുന്നത്. കഴിഞ്ഞവര്‍ഷം കരണ്‍ മേനോനായിരുന്നു ചാമ്പ്യനായത്. ഫ്‌ളോറിഡയില്‍നിന്ന് രണ്ടാംതവണയാണ് നാഷണല്‍ ജ്യോഗ്രാഫിക് ബീ മത്സരത്തില്‍ ഒന്നാംസ്ഥാനക്കാരനുണ്ടാകുന്നത്.
2010 ല്‍ ആദിത് മൂര്‍ത്തി ജേതാവായിരുന്നു. ഏഴ് ചോദ്യങ്ങളുടെ ഫൈനല്‍ റൗണ്ടില്‍ റിഷിയും സാകേതും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഫൈനല്‍ റൗണ്ടില്‍ കടന്നവരിലേറെയും ഇന്ത്യന്‍ വംശജരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here