പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ പിടിയിലായ അമീറുള്‍ ഇസ്ലാമിന് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. അമീറുളിനെ തങ്ങളുടെ വീടിനടുത്ത് താമസിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അമീറുള്‍ എന്താവശ്യത്തിന് പെരുമ്പാവൂരില്‍ എത്തിയെന്നും തങ്ങളെ ഉപദ്രവിക്കാന്‍ ആരെങ്കിലും മനപൂര്‍വ്വം വിട്ടതാണോയെന്നും കണ്ടെത്തണമെന്നും അവര്‍ പറഞ്ഞു.
തങ്ങളുടെ വീടുപണിക്ക്‌ അമീറുള്‍ വന്നിട്ടില്ലെന്നും അമിറുള്ളിനെ കണ്ടിട്ടില്ലെന്നും രാജേശ്വരി പറഞ്ഞു. കുളിക്കടവില്‍ വച്ച് പ്രതിയെ മര്‍ദ്ദിച്ചെന്ന വാദം തെറ്റാണ്. ജിഷ തനിച്ചാണ് കുളിക്കാന്‍ പോകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമീറുള്‍ ഇസ്ലാം പറയുന്നതെല്ലാം തെറ്റാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി ഇന്നലെ പറഞ്ഞിരുന്നു. അമീറുള്‍ ഇസ്ലാമിന് ജിഷയുമായി പ്രണയം ഉണ്ടായിരുന്നുവെന്ന് പറയുന്നതും തെറ്റാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here