Home / ഫൊക്കാന / അമേരിക്കൻ മലയാളികളുടെ ഡയറക്ടറിയുമായി മാധവൻ നായരും സംഘവും

അമേരിക്കൻ മലയാളികളുടെ ഡയറക്ടറിയുമായി മാധവൻ നായരും സംഘവും

ന്യൂയോർക്ക്‌ : അമേരിക്കൻ മലയാളികളുടെ പൂർണ്ണ ഡയറക്ടറിയുമായി  മാധവൻ നായരും സംഘവും  വരുന്നു. ഫൊക്കാനായുടെ അടുത്ത അമരക്കാരൻ ആകാൻ അവസരം ലഭിച്ചാൽ അമേരിക്കൻ മലയാളികളുടെ പുർണ്ണമായ  ഒരു ഡാറ്റാ ബാങ്ക് ഉണ്ടാക്കുമെന്ന് ഫൊക്കാനാ പ്രസിടന്റ്റ് സ്ഥാനാർഥി ആയി മത്സരിക്കുന്ന മാധവൻ നായർ പറഞ്ഞു. ന്യൂയോർക്കിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കവിളിച്ചു ചേർത്ത  പത്രസമ്മേളനത്തിൽ ആണ് ഈ വിവരം അറിയിച്ചത് . പല സംഘടനകളും അവരുടെതായ ഡാറ്റാ ബാങ്ക് ഉണ്ട്. പക്ഷെ അമേരിക്കൻ മലയാളികളുടെതായ ഡാറ്റാ ബാങ്ക് ഇതുവരെ നമുക്ക് ഉണ്ടാക്കുവാൻ സാധിച്ചില്ല. അതിനു എൻറെ ടീം മുൻകൈ എടുക്കും. വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ മലയാളികളെ ഉൾപ്പെടുത്തുന്ന ഡാറ്റാ ബാങ്ക് കൊണ്ട് നിരവധി ഗുണം ഉണ്ട്. പല രംഗത്ത് പ്രവര്ത്തിക്കുന്നവരെ നമുക്ക് പെട്ടന്ന് ബന്ധപ്പെടുവാൻ സാധിക്കും .നമുക്ക് ഒരു ഡാറ്റാബാങ്ക് ഇല്ലാതെ പോയത് വളരെ നിർഭാഗ്യകരമായ വസ്തുതയാണെന്ന് മാധവൻ നായർ പറഞ്ഞു. അതിനായി  പ്രാദേശിക  അസോസിയേഷനുകൾ  വഴി അതാതു സ്ഥലങ്ങളിലെ വിവരങ്ങൾ ശേഖരിക്കുകയും അതുവഴി അമേരിക്ക മുഴുവനായി  ഡാറ്റാ ബാങ്ക് രൂപീകരിക്കാനും സാധിക്കുമെന്ന് അദ്ദഹം വ്യക്തമാക്കി.

കുടാതെ തൻറെ ടീമിനെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു. ഫിലിപ്പോസ് ഫിലിപ്പ് (ജനറല് സെക്രട്ടറി), ജോയി ഇട്ടന് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഷാജി വര്ഗീസ് (ട്രഷറര്), ഡോ. ജോസ് കാനാട്ട് ( വൈസ് പ്രസിഡന്റ്), ഡോ. മാത്യു വര്ഗീസ് (അസോ. സെക്രട്ടറി), ഏബ്രഹാം വര്ഗീസ് (അസി.അസോസിയേറ്റ് സെക്രട്ടറി), ഏബ്രഹാം കളത്തില് (അസോ. ട്രഷറര്), സണ്ണി മറ്റമന (അസി. അസോസിയേറ്റ് ട്രഷറര്), കുര്യന് പ്രക്കാനം(ബോര്ഡ് ഓഫ് ട്രസ്റ്റി), ലീലാ മാരേട്ട് (ബോര്ഡ് ഓഫ് ട്രസ്റ്റി), റീജിയണല് പ്രസിഡന്റ് സ്ഥാനാര്ഥികളായ ശ്രീകുമാര് ഉണ്ണിത്താന്, എറിക് മാത്യൂ, പൊന്നു പിള്ള, പ്രസാദ് ജോണ്, ഗീതാ ജോര്ജ്, ദാസ് കണ്ണംകുഴി, കമ്മിറ്റി അംഗങ്ങളായി മല്സരിക്കുന്ന സജി മോന് ആന്റണി, ഗണേശ് നായര്, അലക്സ് തോമസ്, ശബരിനാഥ് നായര്, തോമസ് കൂവള്ളൂര്, മാത്യു ഉമ്മന്, ബിജി എസ് നായര്, ആശാ വിജയകുമാര് തുടങ്ങിയവര് തങ്ങളുടെ പ്രവത്തനതിലൂടെ അവരവരുടെ സംഘടനാ മികവു തെളിയിച്ചവരാനെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വരെ കണ്ടുവന്നിരുന്ന ഒരു കാര്യം പ്രസിഡണ്ടായി വരുന്ന വ്യക്തിയുടെ   പ്രവര്ത്തനങ്ങള് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടമുണ്ടാവുകയാണെങ്കില് അത് അദ്ദേഹം മാത്രമല്ല എല്ലാവരും കൂടി വഹിക്കെണ്ടതാനെന്നു ജനറൽ സെക്രട്ടറി സ്ഥാനാർഥി ആയി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഒരു നല്ല അഭിപ്രായമായി അതിനെ പലരും പിന്തുണച്ചു. കേരളത്തിൽ കൺ വന്ശാൻ നടത്തുന്നതുകൊണ്ട് വലിയ തെറ്റില്ലന്നും കേരളവുമായി ഒരു ബന്ധം പുതുക്കൽ ഇല്ലങ്കിൽ ഫോക്കാനകൊണ്ട് സാധാരണ ജനങൾക്ക് എന്ത് പ്രയോജനം ഉണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകള് ഫൊക്കാനയിൽ സജീവമാകണം എന്നതായിരുന്നു പൊതുവെ ഉണ്ടായ ഒരു അഭിപ്രായം. അവർ കൺവന്ഷനുകൾക്ക് എത്തിയെങ്കിൽ മാത്രമേ അവയ്ക്ക് വിജയം ഉണ്ടാവുകയുള്ളൂ. കുടുംബങ്ങൾ ആണ് ഫൊക്കാനയുടെ ശക്തി. 7 സ്ത്രീകള് പ്രധാന സ്ഥാനങ്ങലിലേക്ക് മത്സരിക്കുന്നുണ്ട്. യുവാക്കളെ കൂടുതലായി സംഘടനയിലേക്ക് ആകര്ഷിക്കാനുള്ള പല പദ്ധതികളും തങ്ങള്ക്കുണ്ടെന്നും ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

ഇന്ത്യാ പ്രസ് ക്ലബിന്റെ പ്രതിനിധികൾ  ആയി  ന്യൂയോര്ക്ക് ചാപ്റ്റര് പ്രസിഡണ്ട് ഡോ.കൃഷ്ണകിഷോര്, ജനറല് സെക്രട്ടറി ഡോ. സണ്ണി പൗലോസ്, ദേശീയ വൈസ് പ്രസിഡണ്ട് രാജു പള്ളം, ദേശീയ ട്രഷറര് ജോസ് കാടാപ്പുറം, ജോര്ജ് ജോസഫ്, ജോര്ജ് തുമ്പയില്, സുനില് ട്രൈസ്റ്റാര് , മൊയ്തീന് പുത്തന്ചിറ, ബിജു കൊട്ടാരക്കര, നിയുക്ത പ്രസ്‌ ക്ലബ് പ്രസിടന്റ്റ് മധു കൊട്ടാരക്കര എന്നിവര് പങ്കെടുത്തു. വിപുലമായ രീതിയിൽ മാധ്യമങ്ങൾ തൻറെ ടീമിനെ പിന്തുണയ്ക്കണം എന്നും മാധ്യമങ്ങൾ അമേരിക്കൻ മലയാളികളുടെ ജീവ വായു ആയി മാറിയെന്നും മാധവൻ നായർ പറഞ്ഞു.

DSC_1407

DSC_1406 DSC_1408 DSC_1411 DSC_1413 DSC_1415 DSC_1417 DSC_1418

Check Also

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്ടീയുമായ ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയിലേക്ക്.

പ്രവാസ ജീവിതം നയിക്കേ തന്നെ ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സ്വതന്ത്രനായി ആറന്മുള മണ്ഡലത്തില്‍ നിറഞ്ഞുനിന്ന നോര്‍ത്ത് അമേരിക്കന്‍ …

Leave a Reply

Your email address will not be published. Required fields are marked *