പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് സ്വദേശി രതീഷി(22)നെയാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്.
പത്തനംതിട്ട അന്തിച്ചിറയിലുള്ള ബന്ധുവീട്ടിലെത്തിയപ്പോഴായിരുന്നു രതീഷ് സമീപവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അസ്ലീല ചിത്രങ്ങള്‍ കാണിച്ചായിരുന്നു ഇയാളുടെ പീഡന ശ്രമം. തനിക്ക് വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ പിന്നീട് അടൂര്‍ കോടയില്‍ ഹാജരാക്കി.