വാഷിംഗ്ടണ്‍: കഴിഞ്ഞ ഒന്നരദശകത്തിനിടെ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയത് ഒരു ലക്ഷത്തോളം ആളുകള്‍. 2000 മുതല്‍ 2014 വരെയുള്ള കണക്കനുസരിച്ച് 926,257 ഇന്ത്യക്കാര്‍ക്കാണ് അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡ് ലഭിച്ചതെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യുരിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം ആരംഭിച്ചിട്ട് 160 വര്‍ഷമാകുന്നു. 1840 മുതല്‍ 2000 വരെ വെറും 674,221 ഇന്ത്യക്കാര്‍ക്കുമാത്രമാണ് എല്‍പിആര്‍ (Lawful Permanent Resident ) പദവി ലഭിച്ചതെന്ന് അറിയുമ്പോഴേ പുതുതലമുറയിലെ ഇന്ത്യക്കാര്‍ യുഎസില്‍ നിര്‍ണായകമാണെന്നു വ്യക്തമാകൂ.
മൊത്തം കണക്കെടുക്കുകയാണെങ്കില്‍ 134 വര്‍ഷത്തിനിടെ 1.6 മില്യന്‍ ഇന്ത്യക്കാര്‍ യുഎസില്‍ നിയമപരമായി കുടിയേറിയിട്ടുണ്ട്. 80.5 മില്യന്‍ ജനസംഖ്യയുടെ യുഎസില്‍ ഇന്ത്യക്കാരുടെ സാന്നിധ്യം വെറും 2.1 ശതമാനം മാത്രമാണ്. 1965 ലെ ചരിത്രപ്രധാനമായ എമിഗ്രഷന്‍ ആന്റ് നാഷണാലിറ്റി നിയമം ആണ് ഇന്ത്യക്കാരുള്‍പ്പെടെ ഏഷ്യന്‍ വംശജരുടെ വന്‍തോതിലുള്ള കുടിയേറ്റത്തിനു വഴിതെളിച്ചത്. 1970 മുതല്‍ 79 വരെയുള്ള കാലത്ത് 148,018 ഇന്ത്യക്കാര്‍ക്ക് യുഎസില്‍ ഗ്രീന്‍കാര്‍ഡ് ലഭിച്ചു. തൊട്ടുമുമ്പുള്ള 1960 മുതല്‍ 69 വരെയുള്ള കാലത്ത് 18, 638 ഇന്ത്യക്കാര്‍ക്കാണ് എല്‍പിആര്‍ പദവി ലഭിച്ചത്.
ഈവര്‍ഷം ഇതുവരെ സ്ഥിരതാമസം സംബന്ധിച്ച് 15,000 ഇന്ത്യക്കാരുടെ അപേക്ഷകളിലാണ് തീരുമാനമെടുക്കത്. അതേസമയം ഗ്രീന്‍കാര്‍ഡിനുവേണ്ടി അപേക്ഷ നല്‍കിയിട്ടുള്ള ഇന്ത്യക്കാരുടെ എണ്ണം 400,000 ആണ്. കുടുംബത്തെ അടിസ്ഥാനമാക്കി, ജോലിയെ അടിസ്ഥാനമാക്കി, മാനുഷികപ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി എന്നിങ്ങനെ മൂന്നുതരത്തിലുള്ള അപേക്ഷകളാണ് ഇതിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here