കൊച്ചി:സരിതാമ്മയുടെ ആത്മകഥ തമിഴ്മക്കളുടെ മനസില്‍ കുളിരുകോരി മുന്നേറുകയാണ്….ആരാണ് സരിതാമ്മ എന്നറിഞ്ഞാല്‍ കുളിരിനു കാരണം പിടികിട്ടും. കേരളത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സോളാര്‍ കേസിലെ സരിത നായരാണ് തമിഴിലെ സരിതാമ്മ. കേരളത്തിലെ ഒട്ടേറെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉറക്കംകെടുത്തിയ സരിതിയുടെ അത്മകഥ തമിഴില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. സരിതാമ്മ എന്നാണ് കുമുദം എന്ന ആനുകാലികത്തില്‍ പ്രസിദ്ധികരിച്ച് വരുന്ന ആത്മകഥയില്‍ സരിതയെ വിശേഷിപ്പിക്കുന്നത്.

ഇതാ കഥയില്‍ നിന്നൊരു ഏട്…..സെപ്റ്റംബര്‍ 12ന് ജീവിതത്തിലെ പ്രധാന ദിവസമാണ്. ജീവിതത്തില്‍ ഉണ്ടായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് കരുത്തിയത്. അന്ന് കേരള രാഷ്ര്ടീയത്തിലെ അതികായനെ കാണാന്‍ പോയി. തിരക്ക് കഴിയും വരെ കാക്കണമെന്ന് ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ചായയും അദ്ദേഹം ലഭ്യമാക്കി. അല്‍പ സമയം കഴിഞ്ഞ് അദ്ദേഹം തന്റെ അടുത്തേക്ക് വന്നു. സപ്തനാഡികളെയും തളര്‍ത്തുന്ന അനുഭവമാണ് പിന്നീടുണ്ടായത്. എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും ആലോചിക്കാനവുന്നില്ല – ആത്മകഥ ഇങ്ങനെ തുടരുന്നു.

കുമുദം മാസികയുടെ മിക്ക പതിപ്പുകളിലും മുഖചിത്രം സരിതയാണ്. സരിത ആത്മകഥയെഴുതെന്ന് കാട്ടിയുളള പോസ്റ്ററുകള്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്. ഇതോടെ കുമുദത്തിന്റെ പ്രചാരവും വര്‍ദ്ധിച്ച് കഴിഞ്ഞു. പേടിക്കേണ്ട ആത്മകഥ ഉടന്‍ മലയാളത്തിലും എത്തും. കേരളത്തില്‍ രാഷ്ട്രീയ ഭൂകമ്പങ്ങള്‍ക്ക് കാരണമായ സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത നായര്‍ ആത്മകഥ പുറത്തിറക്കുമ്പോള്‍ അത് വായിക്കാന്‍ ആളുകളുണ്ടാകും എന്ന കാര്യം ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here