Home / ഫോമ / ലാലി കളപ്പുരയ്ക്കൽ ഇനി ഫോമയുടെ അമരത്ത്

ലാലി കളപ്പുരയ്ക്കൽ ഇനി ഫോമയുടെ അമരത്ത്

ലാലി കളപ്പുരയ്ക്കൽ ഫോമാ വൈസ് പ്രസിഡന്റ്. ഫ്‌ലോറിഡയിൽ നടന്ന ഫോമയുടെ വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ഫോമയുടെ വൈസ് പ്രസിഡന്റായി ലാലി കളപ്പുരയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന് നാമനിർദേശ പത്രിക സമർപ്പിച്ചത് മുതൽ വിജയം ഉറപ്പിച്ച ലാലി കളപ്പുരയ്ക്ക്കൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ആണ് വിജയത്തിലെത്തിയത്. അമേരിക്കൻ മലയാളികളുടെ സംഘടനാ പ്രവർത്തനങ്ങളിൽ വനിതകളുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് ഫോമാ എന്നു ലാലി കളപ്പുരയ്ക്കലിന്റെ വിജയത്തിലൂടെ മനസിലാകുന്നു. നേതൃത്വത്തിന്റെ മുഖ്യ ധാരകളിൽ പലപ്പോഴും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ കാലം അതിനെല്ലാം വഴിയൊരുക്കി. അമേരിക്കൻ മലയാളികളുടെ ചിന്താമണ്ഡലത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സംഘടനയാണ് ഫോമാ. അഭൂതപൂർവമായ വളർച്ച കൈവരിച്ച ഫോമാ ഇന്ന് അമേരിക്കൻ മലയാളികൾക്ക് മാറ്റിനിർത്തുവാനാവാത്ത തരത്തിൽ വളർന്നു കഴിഞ്ഞിരിക്കുന്നു. ലാലി കളപ്പുരയ്ക്കൽ തന്റെ വിജയ പദ്ധതികൾ പങ്കു വയ്ക്കുന്നു. എല്ലാവരുമായി സ്നേഹത്തോടെ മുന്നോട്ടു പോകുക എന്നതാണ് പ്രധാനം. രണ്ടു വർഷത്തിന് ശേഷം ഒന്നിച്ചു കാണുമ്പോൾ ഹായ് പറഞ്ഞു പോകുക എന്നതല്ല എന്റെ സംഘടനാ പ്രവർത്തനം. ഇത്തരം…

ബിജു കൊട്ടാരക്കര

ലാലി കളപ്പുരയ്ക്കൽ ഫോമാ വൈസ് പ്രസിഡന്റ്. ഫ്‌ലോറിഡയിൽ നടന്ന ഫോമയുടെ വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ഫോമയുടെ വൈസ് പ്രസിഡന്റായി ലാലി കളപ്പുരയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടത്.

User Rating: Be the first one !

ലാലി കളപ്പുരയ്ക്കൽ ഫോമാ വൈസ് പ്രസിഡന്റ്. ഫ്‌ലോറിഡയിൽ നടന്ന ഫോമയുടെ വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ഫോമയുടെ വൈസ് പ്രസിഡന്റായി ലാലി കളപ്പുരയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിന് നാമനിർദേശ പത്രിക സമർപ്പിച്ചത് മുതൽ വിജയം ഉറപ്പിച്ച ലാലി കളപ്പുരയ്ക്ക്കൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ആണ് വിജയത്തിലെത്തിയത്. അമേരിക്കൻ മലയാളികളുടെ സംഘടനാ പ്രവർത്തനങ്ങളിൽ വനിതകളുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് ഫോമാ എന്നു ലാലി കളപ്പുരയ്ക്കലിന്റെ വിജയത്തിലൂടെ മനസിലാകുന്നു. നേതൃത്വത്തിന്റെ മുഖ്യ ധാരകളിൽ പലപ്പോഴും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ കാലം അതിനെല്ലാം വഴിയൊരുക്കി. അമേരിക്കൻ മലയാളികളുടെ ചിന്താമണ്ഡലത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സംഘടനയാണ് ഫോമാ. അഭൂതപൂർവമായ വളർച്ച കൈവരിച്ച ഫോമാ ഇന്ന് അമേരിക്കൻ മലയാളികൾക്ക് മാറ്റിനിർത്തുവാനാവാത്ത തരത്തിൽ വളർന്നു കഴിഞ്ഞിരിക്കുന്നു.
ലാലി കളപ്പുരയ്ക്കൽ തന്റെ വിജയ പദ്ധതികൾ പങ്കു വയ്ക്കുന്നു.
എല്ലാവരുമായി സ്നേഹത്തോടെ മുന്നോട്ടു പോകുക എന്നതാണ് പ്രധാനം. രണ്ടു വർഷത്തിന് ശേഷം ഒന്നിച്ചു കാണുമ്പോൾ ഹായ് പറഞ്ഞു പോകുക എന്നതല്ല എന്റെ സംഘടനാ പ്രവർത്തനം. ഇത്തരം സംഘടനകൾ ഒരു സാംസ്കാരിക കൂട്ടായ്മയാണ്. ജാതി മത ചിന്തകളില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളിൽ ഒന്നാണ് ഫോമാ. അതുകൊണ്ടുതന്നെ അതിന്റെ നേത്രുത്വ രംഗത്ത് വരാൻ സാധിച്ചാൽ അത് വലിയ ഉത്തര വാദിത്വം തന്നെ ആകും.

പ്രധാനമായും ആതുര സേവന രംഗത്ത് ഫോമ നടത്തിവരുന്ന പദ്ധതികൾക്ക് പ്രാധാന്യം നൽകും. പുതിയ തലമുറയ്ക്കായി സെമിനാറുകൾ സംഘടിപ്പിക്കുക. അവരുടെ പ്രശങ്ങളിലും അവരെ ബാധിക്കുന്ന പ്രശങ്ങളിലും ഇടപെടലുകൾ നടത്തുക, അവരെ കേൾക്കുക എന്നത് പ്രധാനമാണ്. പ്രവീൺ കേസ് പോലെയുള്ള ഇഷ്യു ഉണ്ടാകുന്ന സമയങ്ങളിൽ അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുക അങ്ങനെ നിരവധി കാര്യങ്ങൾ മനസ്സിൽ ഉണ്ട്. അവയൊക്കെ നടപ്പാക്കുവാൻ പുതിയ ഭരണ സമിതിക്കു സാധിക്കും.
ആർ സി സി യുടെ പദ്ധതി തുടരുക, ആശുപത്രികളിൽ രോഗികൾക്ക് ഭക്ഷണം നല്കുക, വൃദ്ധരെ സംരഷിക്കുക തുടങ്ങിയ പദ്ധതികൾ, ശുദ്ധജല ക്ഷാമം കേരളത്തിന്റെ ഒരു പ്രശ്നമാണ്. കിണറുകൾ ഇല്ലാത്ത ആളുകൾക്ക് അതിനുള്ള സൗകര്യം എത്തിക്കുക എന്നത് എന്റെ മനസിൽ ഉണ്ട്. അനാഥാലയങ്ങളിൽ അകപ്പെടുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തെങ്കിലും കാര്യമായി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. വ്യക്തിപരമായും പല ചാരിറ്റി പദ്ധതികൾ മനസ്സിൽ ഉണ്ട് .
ലാലി കളപ്പുരയ്ക്കൽ അമേരിക്കൻ മലയാളി സംഘടനകൾക്ക് ഒരു വാഗ്ദാനമാണ്. ഏറ്റെടുക്കുന്ന ജോലി ആത്മാർഥമായി ചെയ്യുകയാണ് തന്റെ ജോലിയിൽ ആയാലും സംഘടനാ രംഗത്ത് ആയാലും അങ്ങനെ തന്നെ .ഫൊക്കാനയുടെ പ്രവർത്തനരംഗത്ത് തുടക്കം കുറിച്ച സംഘടനാ പ്രവർത്തനം ഫൊക്കാന പിളർന്നപ്പോൾ ഫോമയിലേക്ക് മാറി .തന്നെ ഫോക്കാനയിലേക്ക് കൊണ്ടുവന്നത് ആദരണീയനായ ജെ.മാത്യു സർ ആയിരുന്നു. പിന്നീടു ശ്രീ. ബേബി ഉരാളിൽ, ജോര്ജു മാത്യു,  അവരോടൊപ്പം ഫോമയിൽ സജീവമായി. ഇപ്പോൾ ലോങ്ങ്‌ ഐലന്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ വൈസ്പ്രസിടന്റ്റ് കൂടിയാണ് ലാലി. “ഹെല്പ്പിംഗ് ഹാൻഡ്സ്”എന്നാ പദ്ധതിയുടെ സ്ഥാപക,  സീറോ മലബാര് കാത്തലിക് ന്യൂ യോർക്ക്‌ കോ ഓര്ടിഡിനെറ്റർ ആയി പല തവണ പ്രവർത്തിച്ചു. ലോങ്ങ്‌ ഐലന്റിൽ നാസു സർവ്വകലാശാല മെഡിക്കൽ സെന്ററിൽ (Nassau University medical center) ജോലി ചെയ്യുന്ന ലാലി കളപ്പുരയ്ക്കൽ പാലാ രാമപുരം സ്വദേശിയാണ്, ഭർത്താവ് ജൊസഫ് കളപ്പുരയ്ക്കൽ, മക്കൾ ബിരുദ വിദ്യാർഥികളായ ജോയലും ജാസ്മിനും .തന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് കുടുംബത്തിന്റെ പൂർണ്ണ ലഭിക്കുന്നതാണ് തന്റെ സൌഭാഗ്യമെന്നു ലാലി കളപ്പുരയ്ക്കൽ പറഞ്ഞു. വനിതകൾക്ക് സംഘടനകളിൽ സജീവമായി പ്രവർത്തിക്കണം എങ്കിൽ കുടുംബത്തിന്റെ പിന്തുണ കൂടിയേ തീരു .
ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറ്റുക, ഫോമയുടെ വളർച്ചയിൽ പങ്കാളിയാകുക എന്നതാണ് ലക്‌ഷ്യം. ഫോമയുടെ തുടക്കം മുതൽ എല്ലാവരുമായും നല്ല സൌഹൃദം കാത്തു സൂക്ഷിക്കുന്നു ലാലി കളപ്പുരയ്ക്കൽ

Check Also

ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പന്തളം ബിജു തോമസിനെ നാമനിര്‍ദ്ദേശം ചെയ്തു.

കാലിഫോര്‍ണിയ: ഫോമാ വൈസ് പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി പന്തളം ബിജു തോമസിനെ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ അംഗസംഘടനകള്‍ ഐക്യകണ്ഠന നാമനിര്‍ദ്ദേശം ചെയ്തു. …

Leave a Reply

Your email address will not be published. Required fields are marked *