ടെക്‌സാസ്:കാലത്തിനു മായ്ക്കാനാവാത്ത മുറിവുകളില്ലെന്നാണ് അനുഭവസാക്ഷ്യം. എന്നാല്‍ പ്രണയമോ കാലം ചെല്ലുന്തോറും പ്രണയം തളരുമോ അതോ തളിര്‍ക്കുമോ അഭിപ്രായങ്ങള്‍ ഇരുപക്ഷമായിരിക്കാം. എന്നാല്‍ ടെക്‌സാസുകാരായ വാന്‍ഡയേയും ജോയേയും അറിയാവുന്നവര്‍ക്ക്, വീഞ്ഞുപോലെ പഴക്കമേറുന്തോറും ലഹരിയേറുന്നതാണ് പ്രണയം. 63ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കപ്പിള്‍സ് ഇന്നും മതിവരാതെ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്, വിവാഹവാര്‍ഷിക ദിനത്തില്‍, ടെക്‌സാസ് കപ്പിള്‍സ് നടത്തിയ കിടിലന്‍ ഫോട്ടൊഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.
മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രണയത്തിന് കൊച്ചുമകളാണ് ഫോട്ടൊഷൂട്ട് സമ്മാനമായി നല്‍കിയത്.

പ്രൊഫഷണല്‍ ഫോട്ടൊഗ്രഫറായ ഷാലിന്‍ നെല്‍സനാണ് ഫോട്ടൊഷൂട്ടിന് പിന്നില്‍. 1952ലാണ് ജോയും വാന്‍ഡയും വിവാഹിതരാവുന്നത്. അതും രണ്ടു വര്‍ഷത്തെ കൊണ്ടുപിടിച്ച പ്രണയത്തിനുശേഷം. 1950ലാണ് ജോ വാന്‍ഡയെ ആദ്യമായി കാണുന്നത്. തെരുവിലൂടെ നടന്നുപോകുകയായിരുന്ന വാന്‍ഡയോട് കണ്ട മാത്രയില്‍ ജോ പ്രണയം പറഞ്ഞു. വാന്‍ഡയും മറുത്തൊന്നും പറഞ്ഞില്ല. മൂന്നു വര്‍ഷത്തിനുശേഷം ജോ വാന്‍ഡയെ കൂടെക്കൂട്ടി.
ഇപ്പോള്‍ 83 വയസുള്ള വാന്‍ഡ നെറ്റ് ഗൗണുകളാണ് ഫോട്ടൊഷൂട്ടിന് വേണ്ടി ധരിച്ചത്. 86കാരനായ ജോയാവട്ടെ കോട്ടും സ്യൂട്ടുമൊക്കെയണിഞ്ഞു ആ പഴയ നവവരനെ പോലെ ബൊക്കെയൊക്കെ പിടിച്ചിരുന്നു. കളിചിരികള്‍ പങ്കുവച്ചും, പ്രിയതമയെ നെഞ്ചോടു ചേര്‍ത്തും ചുംബനങ്ങള്‍ നല്‍കിയുമൊക്കെ ഒരു ഫോട്ടൊഷൂട്ട് എന്നതിനപ്പുറം ഇരുവരും ആ നിമിഷങ്ങളിലും ജീവിച്ചുതീര്‍ക്കുകയായിരുന്നുവെന്നു വേണം പറയാന്‍. നീണ്ടനാളത്തെ സഹവാസത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന പ്രണയ സന്ദേശങ്ങളും ഇരുവരും കൈമാറിയിരുന്നു. എല്ലാ വിവാഹഹന്ധങ്ങളും വിജയമാകണമെന്നില്ല. എന്റെ പപ്പയും മമ്മയും വിവാഹത്തിന്റെ യഥാര്‍ഥ സന്ദേശവാഹകരാണെന്നാണ് ഷാലിന്‍ പറയുന്നത്. ഓള്‍ഡ് ലൗ എന്ന സീരിസിനുവേണ്ടിയാണ് ഇരുവരുടെയും ഫോട്ടൊഷൂട്ട് നടത്തിയതെന്നും ഷാലിന്‍.

1 COMMENT

  1. […] Jul 31, 2016 കാലത്തിനു മായ്ക്കാനാവാത്ത മുറിവുകളില്ലെന്നാണ് അനുഭവസാക്ഷ്യം. എന്നാല്‍ പ്രണയമോ കാലം ചെല്ലുന്തോറും പ്രണയം തളരുമോ അതോ തളിര്‍ക്കുമോ അഭിപ്രായങ്ങള്‍ ഇരുപക്ഷമായിരിക്കാം. Total Share: 000000 […]

LEAVE A REPLY

Please enter your comment!
Please enter your name here