കൊച്ചി: ഗള്‍ഫില്‍ ജോലിക്കായി പോയ 100ലേറെ മലയാളികള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഐഎസില്‍ ചേര്‍ന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇവരില്‍ 60 ഓളം പേരുടെ ലിസ്റ്റ് ലഭിച്ചുവെങ്കിലും ജീവനോടെയുണ്ടോ എന്ന് ഉറപ്പില്ല. ദുബായിയിലെ മൂണ്‍ ട്രാവല്‍സ് വഴിയാണ് ഇവര്‍ ഭീകരര്‍ക്കൊപ്പം സിറിയയില്‍ എത്തിയതെന്നു കരുതുന്നു. നാട്ടില്‍നിന്നുള്ള ട്രാവല്‍ ഏജന്‍സികള്‍വഴി ദുബായ്, അബുദാബി, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെത്തുന്ന മലയാളികളെ ഐഎസിലേക്ക് ആകര്‍ഷിക്കാന്‍ മലയാളികളുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്.
ഇന്റര്‍പോളിന്റെ ഇന്ത്യയിലെ അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന സിബിഐയുടെ കണക്കില്‍ 1,085 പേരെയാണ് കഴിഞ്ഞവര്‍ഷം കാണാതായത്. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും സിബിഐ കേന്ദ്രങ്ങളിലും ലഭിച്ച പരാതികളുടെ പട്ടികയാണിത്. ഇതിനുപുറമെ വിദേശത്തു പോയി കാണാതായിട്ടും അധികൃതരെ അറിയിക്കാത്തവരുടെ ലിസ്റ്റ് വേറെയുമുണ്ട്.
വിദേശത്തു പോയവരെക്കുറിച്ച് വിവരമില്ലാതാകുമ്പോള്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കാറുണ്ടെങ്കിലും പലപ്പോഴും പ്രതികരണമുണ്ടാകാറില്ല. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിദേശത്തുപോയി കാണാതായവര്‍ ഏറെയാണ്.

നേരത്തേ, റാസല്‍ഖൈമയിലെ ഒരു സ്‌കൂളില്‍നിന്ന് പത്തോളം വിദ്യാര്‍ഥികളെ ഐഎസിലേക്ക് കൊണ്ടുപോയത് കോഴിക്കോട് സ്വദേശി റിയാദുള്‍ റഹ്മാനാണെന്നും അറിയുന്നു. അതിനിടെ, പാലാരിവട്ടത്തെ മെറിന്‍ എന്ന മറിയം അധ്യാപികയായി ജോലിചെയ്ത ചക്കരപ്പറമ്പിലെ പീസ് ഫൗണ്ടേഷന്‍ സ്‌കൂളിന്റെ കണക്കുകള്‍ ഇന്നലെ പൊലീസ് സംഘം പരിശോധിച്ചു. ശ്രീനഗര്‍ അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെന്നു സമ്മതിച്ചെങ്കിലും മാനെജ്‌മെന്റിന്റെ മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സ്‌കൂള്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here