ബുധനാഴ്ച ദുബായ് എമിറേറ്റ്സ് വിമാനം കത്തിയതും രക്ഷാപ്രവർത്തനത്തെയും കുറിച്ച് വന്ന വാർത്തകളിൽ ചിലതെങ്കിലും ചോദ്യം ചെയ്യപ്പെടുന്നതാണ്. വിഡിയോകളും കണക്കുകളും എല്ലാം വസ്തുകൾക്ക് അപ്പുറത്താണ് സോഷ്യൽമീഡിയകളിൽ പ്രചരിച്ചത്.

വിമാനത്തിനത്തിന് ഉള്ളിൽ നിന്നു പകർത്തിയ വിഡിയോയും 90 സെക്കന്റിനുള്ളിലെ രക്ഷാപ്രവർത്തനവും

വിമാനം അപകടത്തിൽപ്പെട്ട് ലാൻഡ് ചെയ്താൽ യാത്രക്കാരെ ഒന്നര മിനിറ്റിനകം ഒഴിപ്പിക്കണമെന്നാണ് അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അസോസിയേഷൻ (എഫ് എ എ) നിബന്ധന. 90 സെക്കന്റിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ പരിശീലനവും നൽകാറുണ്ട്. ഒന്നര മിനിറ്റിനുള്ളിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാനുതകും വിധം പുറത്തേക്കുള്ള അടിയന്തിര വാതിലുകൾ വേണമെന്നതാണ് നിയമം. വിമാനങ്ങൾ നിർമിക്കുന്നതും ഈ നിയമങ്ങൾ അടിസ്ഥാനമാക്കിയാണ്. അപകടം സംഭവിച്ചാൽ രക്ഷപ്പെടേണ്ട വഴികളെ കുറിച്ച് ഓരോ പറക്കലിലും വിഡിയോ കാണിക്കാറുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട എമിറേറ്റ്സ് വിമാനത്തിൽ നിന്ന് 90 സെക്കന്റുകൾക്കുള്ളിൽ യാത്രക്കാരെ പുറത്തേക്ക് എത്തിക്കാൻ കഴിഞ്ഞോ? വിമാനത്തിനകത്തു നിന്നു ചിലർ പകർത്തിയ വിഡിയോ കണ്ടാൽ മനസ്സിലാകും ഇല്ലെന്ന്. രണ്ടു മിനിറ്റും ഒൻപത് സെക്കൻഡും വരെ ദൈർഘ്യമുള്ള വിഡിയോകളുണ്ട്. അതായത് 129 സെക്കന്റ്.

 

എന്നാൽ ഒരു മിനിറ്റിനകം എല്ലാ യാത്രക്കാരെയും പുറത്തിറക്കി എന്നാണ് വാർത്ത പ്രചരിച്ചത്. എഫ് എ എ നിബന്ധനപ്രകാരം 90 സെക്കന്റിനുള്ളിൽ എല്ലാവരെയും ഒഴിപ്പിക്കണമെന്നാണല്ലോ. ബി ബി സി അടക്കമുള്ള ചാനലുകൾ വാർത്തയാക്കിയ വിഡിയോയിൽ സാധനങ്ങൾ തിരഞ്ഞു ഓടുന്ന വിഡിയോ 129 സെക്കന്റുണ്ട്. യാത്രക്കാരുടെ ശബ്ദമുള്ള വിഡിയോ ഭാഗം 72 സെക്കന്റാണ്. വിഡിയോയുടെ ആദ്യ ഭാഗത്തിൽ തന്നെ പുക ഉയരുന്നത് കാണാം. ഇതിനാൽ തന്നെ വിമാനം ലാൻഡ് ചെയ്ത് എപ്പോഴാണ് വിഡിയോ പകർത്താൻ തുടങ്ങിയതെന്ന് വ്യക്തമല്ല. അപ്പോൾ വിമാനത്തിനകത്തെ രക്ഷാപ്രവർത്തന സമയം 72 സെക്കന്റിലും കൂടുമെന്ന് ഉറപ്പാണ്. ഒരു മിനിറ്റിനകം എല്ലാവരെയും ഒഴിപ്പിച്ചുവെന്ന് പറഞ്ഞുള്ള വാർത്തകൾ വായിച്ച് സമാധാനപ്പെടാമെങ്കിലും കാര്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഒഴിപ്പിക്കൽ ഒന്നോ രണ്ടോ മിനിറ്റ് അധികസമയം പോയിരുന്നെങ്കിൽ ദുരന്തമായേനെ.

അപകട കാരണം അവ്യക്തം

അപകടത്തിന്റെ കാരണത്തെപ്പറ്റി അന്വേഷണം നടക്കുന്നതേയുള്ളു. റിപ്പോർട്ട് വൈകാതെ പുറത്തു വിട്ടേക്കും. അപകടകാരണത്തെപ്പറ്റി അഭ്യൂഹങ്ങൾ പലതുണ്ട്. വിമാനത്തിന് തീപിടിച്ചത് സംഭവിച്ച് വിവിധ റിപ്പോർട്ടുകളാണ് വന്നത്. ആദ്യവാർത്തകൾ വിമാനം ലാൻഡിങ്ങിനിടെ തകർന്ന് തീപിടിച്ചുവെന്നായിരുന്നു. ലാൻഡിങ് ഗിയർ പ്രവർത്തിച്ചില്ല. എന്നാൽ ഇതു രണ്ടുമായിരുന്നില്ല അപകട കാരണം. തിരുവനന്തപുരത്തു നിന്ന് ദുബായിലെത്തിയ വിമാനം ആദ്യ ലാൻഡിങ് ശ്രമം നടത്തി. എന്നാൽ നടക്കാതെ വന്നതോടെ നാലായിരം അടി ഉയരത്തിലേക്ക് പറക്കാൻ ശ്രമിച്ചു (ഗോ എറൗണ്ട്) എന്നാൽ കുറഞ്ഞ ഉയരത്തിൽ നിന്ന് വിമാനം താഴേക്ക് വീഴുകയായിരുന്നു എന്നൊരു അഭിപ്രായമുണ്ട്.

crash

വിമാനം അപകടത്തിലാണെന്ന ഒരു സൂചനയും എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിനു ലഭിച്ചിരുന്നില്ലെന്നു പറയപ്പെടുന്നു. സാധാരണ ലാൻഡിങ് സന്ദേശമാണ് ലഭിച്ചത്. ഇതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ ചില വ്യക്തമല്ലാത്ത കാരണങ്ങൾ കൊണ്ട് വീണ്ടും 4000 അടി മുകളിലേക്ക് പറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ആദ്യ നീക്കത്തിൽ വിമാനം ലാൻഡ് ചെയ്യണമെന്ന ലക്ഷ്യം പൈലറ്റിനില്ലായിരുന്നിരിക്കാം. ഇതിനാൽ ലാൻഡിങ് ഗിയർ താഴ്ത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചില സാങ്കേതിക പ്രശ്നങ്ങളാണ് വിമാനത്തെ വീഴ്തിയതെന്നാണ് കരുതപ്പെടുന്നത്. വിമാത്തിന്റെ പിൻ ഭാഗമാണ് ആദ്യം നിലത്ത് തട്ടിയത്. പിന്നീട് മധ്യഭാഗം താഴെ തട്ടി. വിഡിയോകളിൽ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. ഇതിനിടെ വലത് ഭാഗത്തെ ചിറകിലാണ് തീപിടിക്കുന്നത്. എൻജിനുമായുള്ള ബന്ധം നഷ്ടമായ, കത്തി താഴെ വീണ ചിറികിനകത്തെ ഇന്ധനത്തിന് തീ പിടിച്ചു.

വിമാനത്തിനു ലാൻഡ് ചെയ്യാൻ ട്രാഫിക് കൻട്രോൾ അധികൃതർ അനുമതി നൽകിയിരുന്നു. 12 എൽ റൺവെയിൽ വിമാനം ഇറങ്ങുന്നതിന് തടസ്സങ്ങൾ ഇല്ലായിരുന്നു. എന്നാൽ പൈലറ്റ് ചില കാരണങ്ങൾ കൊണ്ട് ആദ്യത്തെ ലാൻഡിങ് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് 4000 അടി ഉയരത്തിലേക്ക് ഉയർന്ന് പറക്കാൻ ട്രാഫിക്ക് അധികൃതർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ 20 സെക്കൻഡിനിടെ വിമാനം താഴെ വീണു.

emirates-flight-dubai

കാലാവസ്ഥയിലെ ചില പ്രശ്നങ്ങളായിരിക്കാം വിമാനം ലാൻഡ് ചെയ്യാതെ വീണ്ടും മുകളിലേക്ക് പറത്താൻ പൈലറ്റിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ വന്നിരുന്നു. കാറ്റിന്റെ വേഗത്തിൽ വലിയ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിനു മുൻപ് പ്രദേശത്തെ കാലാവസ്ഥാ റിപ്പോർട്ടുകൾ പൈലറ്റുമാരെ അറിയിക്കാറുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here