മുൻ പാർലമെന്റ് അംഗവും കോൺഗ്രസിന്റെ സീനിയർ നേതാവുമായ പി റ്റി തോമസ് എം എൽ എ ക്ക് ഐ എൻ ഓ സി നേതാക്കൾ ഹൃദ്യമായ സ്വീകരണം നൽകി. കേരളത്തിലെ രാ ഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി ഐ എൻ ഓ സി ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്തി. കോൺഗ്രസ് അതിശക്തമായ തിരിച്ചുവരവിന്റെ പാതയിലൂടെ മുന്നേറുമെന്നുള്ള ശുഭാപ്തി വിശ്വാസം നേതാക്കൾ പ്രകടിപ്പിച്ചു.

മഹിളാ കോൺഗ്രസിന്റെ മുൻ ജനറൽ സെക്രട്ടറിയായ സിമി റോസ്‌ബെൽ ജോൺ , കുവൈറ്റ് ഓ. ഐ.സി. സി. പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, എന്നിവരെയും ഐ എൻ ഓ സി നോർത്ത് അമേരിക്കൻ ഭാരവാഹികൾ ആശംസകൾ അറിയിച്ചു.
നോര്ത്ത് അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‌സീസ് കൊണ്‌ഗ്രെസ്സ് (ഐ എൻ ഓ സി) നാഷണൽ ചെയര്മാൻ ജോർജ് എബ്രഹാം, പ്രസിഡന്റ് മൊഹിന്ദർ സിംഗ് ഗിൽസിയൻ , നാഷണൽ ട്രഷറാർ ജോസ് ചാരുംമൂട് , കേരള ചാപ്റ്റര്‍ (ഓ ഐ സി സി) ഭാരവാഹികളായ ചെയര്‍മാന്‍ തോമസ്­ റ്റി ഉമ്മന്‍, പ്രസിഡണ്ട്­ ജയചന്ദ്രന്‍ രാമകൃഷ്ണൻ , വനിതാ ഫോറം ചെയർപേഴ്സൺ ലീലാ മാരേട്ട്, തമിഴ്‌ നാട് ചാപ്റ്റർ വൈസ് പ്രസിഡന്റ് കോശി ഉമ്മൻ, ലോണാ എബ്രഹാം, ഐ എൻ ഓ സി ജനറൽ സെക്രട്ടറി ഹർബജൻ സിംഗ് തുടങ്ങിയ പ്രമുഖ ഐ എൻ ഓ സി നേതാക്കൾ ചർച്ചകളിൽ പങ്കെടുത്തു.

image image image image image

LEAVE A REPLY

Please enter your comment!
Please enter your name here