ടൊറോന്റോ: മോഹൻലാൽ നായകനാകുന്ന 3 ഭാഷകളിലായി പുറത്തിറങ്ങുന്ന ‘വിസ്മയം’ എന്ന ചിത്രം കാനഡയിൽ ബ്ലൂ സഫയർ എന്റർറ്റെയ്ൻമെന്റും ടി. സി. എഫും ചേർന്ന് റിലീസ് ചെയ്യുന്നു. കാനഡയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം 3 ഭാഷകളിലായി വേൾഡ് റിലീസിൻ്റെ അതേ ദിവസം തന്നെ പ്രദർശനത്തിന് എത്തുന്നത്. മോഹൻലാൽ മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഗൗതമിയാണ് നായികയായി അഭിനയിക്കുന്നത്. കുടുംബ ബന്ധങ്ങളുടെയും സാമൂഹ്യ പ്രശ്‌നങ്ങളുടേയും കഥ പറയുന്ന ഈ ചിത്രത്തിൽ ഉർവശി, ജോയ് മാത്യു, പി.ബാലചന്ദ്രൻ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. മിസ്സിസ്സാഗയിലെ സിനി സ്റ്റാർ സിനിമാസിൽ ആഗസ്റ്റ് 6, ശനിയാഴ്ച 9:30 pm-നാണ് മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക്: 416-873-2360, 647-705-3289, 647-858-5345, 647-894-2512.

IMG_5061

LEAVE A REPLY

Please enter your comment!
Please enter your name here