ഫോമാ യുടെ ആർ സി സി പ്രോജക്ട് കേരളാ ആരോഗ്യ – കുടുംബ ക്ഷേമ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി  മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഉത്‌ഘാടനം ചെയ്തു. ആഗസ്ത് 29 നു തിരുവനതപുരം റീജണൽ കാൻസർ സെന്ററിൽ നടന്ന ചടങ്ങിലാണ് ഫോമയുടെ രണ്ടു വർഷം നീണ്ടുനിന്ന  പ്രോജക്ടിന് പരിസമാപ്തി ആയത്‌. ഫോമയുടെ പ്രവർത്തങ്ങൾ കേരളത്തിന് മാതൃക ആണെന്നും ഇനിയും കേരളാ സർക്കാരിന്റെ ജീവകാരുണ്യ പദ്ധതികളിൽ ഫോമയുടെ സഹായം ആവശ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഫോമാ ചെയ്തത് ഒരു വലിയ കാര്യമാണ്. കാൻസർ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ഒരു വലിയ ആശ്വാസം ആകുന്നു ഫോമയുടെ ഈ കാരുണ്യ സപർശം. ഇനിയും നാടിനു വേണ്ടി നിരവധി പ്രോജക്ടുകൾ ഉണ്ടാകണം. അതിനായി എല്ലാ സഹായവും ഫോമാ ചെയ്യണം അതിനു സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട സഹായങ്ങൾ എത്രയും വേഗം ചെയ്തു തരുവാൻ പുതിയ സർക്കാർ തയ്യാറാണ്.

മലബാർ,എറണാകുളം മേഖലകളിൽ കാൻസർ സെന്ററുകളുടെ പ്രവർത്തനം വിപുലപ്പെടുത്തുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. എങ്കിൽ മാത്രമേ റീജണൽ കാൻസർ സെന്ററിലെ രോഗികളുടെ തിരക്ക് കുറയ്ക്കുവാൻ സാധിക്കുകയുള്ളു. പ്രവാസികൾ രാജ്യത്തിനു ചെയ്യുന്ന സഹായം വളരെ വലുതാണ്. ഇനിയും  അമേരിക്കൻ മലയാളികൾക്ക് കുറെ കുടി സഹായം എത്തിക്കുവാൻ സാധിക്കും. അതിനായി അവർ യത്നിക്കണം. 80 ലക്ഷം രൂപാ ഒരു ജീവകാരുണ്യ പദ്ധതിക്കായി ശേഖരിക്കുക എന്നത് വലിയ കാര്യമാണ്. അതിനു നേതൃത്വം നൽകിയ ഫോമാ ടീമിനെ ഞാൻ അഭിന്ദിക്കുന്നു. ആർ സി സി ഡയറക്ടർ ഡോ:പോൾ സെബാസ്ട്യൻ  അധ്യക്ഷത വഹിച്ചു. ആർ സി സി യ്ക്ക് കുട്ടികൾക്കായി ഫോമാ നൽകിയ സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല. ഫോമാ ഏറ്റെടുത്ത ഉത്തരവാദിത്വം വളരെ വലുതായിരുന്നു.ഫോമാ നേതാക്കൾക്കുണ്ടായതുപോലെ തന്നെ പദ്ധതി നടക്കുമോ എന്ന ആശങ്ക ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷെ ആ ആശങ്കകൾ എല്ലാം അസ്ഥാനത്തായി. പദ്ധതി ഉദ്ദേശിച്ചതിനേക്കാൾ ഭംഗിയായി  നടന്നു.

ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ മുഖ്യ പ്രഭാഷണം നടത്തി. ഫോമയുടെ ചരിത്രത്തിൽ  തങ്ക ലിപികളാൽ കുറിക്കുന്ന പ്രോജക്ടാണ് ആർ സി സി പ്രോജക്ട്.തുടക്കം മുതൽ ഈ പ്രോജക്ട് നടക്കുമോ എന്ന സംശയത്തിലായിരുന്നു ഞാൻ.എന്നാൽ അമേരിക്കയിലെ അറിയപ്പെടുന്ന കാൻസർ രോഗ വിദഗ്ധനായ ഡോ: എം.വി പിള്ളയെ ഫോമാ ആർ സി സി പ്രോജക്ടിന്റെ മാർഗ ദർശിയായി ലഭിച്ചത് ഈ പദ്ധതിക്ക് പുതിയ തുടക്കമായി. അദ്ദേഹത്തിന്റെ നിർദ്ദേശത്തോടെയാണ് ഈ പദ്ധതി ഇവിടെ വരെ വിജയകരമായി എത്തിയത്. പദ്ധതിയെ കുറിച്ച് ആദ്യം സംസാരിച്ച ഫോമാ സെക്രെട്ടറി ഷാജി എഡ്വേർഡ് മുതൽ നിരവധി വ്യക്തികളുടെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണ് ഈ പ്രോജക്ട് സാധ്യമായത്..ആർ സി സി പ്രോജക്ട് കോ ഓർഡിനേറ്റർ ജോസ് എബ്രഹാമിന്റെ നിച്ഛയാ ദാർഢ്യം ആണ് ഈ പ്രോജക്ട് ഒരു വലിയ പദ്ധതിയായി മാറാൻ കാരണം. അതുപോലെ തന്നെ അമേരിക്കയിൽ ജോസ് എബ്രഹാം എന്നപോലെ കേരളത്തിൽ ആർ സി സിയിൽ ഈ പ്രോജക്ടിനായി അഹോരാത്രം പ്രയത്നിച്ച ആർ സി സി അഡിഷണൽ ഡയറക്ടർ ഡോ:പി.കുസുമകൗമാരിയുടെ സേവനവും ഈ പ്രോജക്ടിനെ അർത്ഥവത്താക്കി മാറ്റി.കുട്ടികളുടെ കാൻസർ വാർഡാണ്‌ ഇത്.എങ്കിലും ഈ വാർഡിലേക്ക് കുട്ടികൾ ആരും രോഗവുമായി വരരുതേ എന്നാണ് എന്റെ പ്രാർത്ഥനയും ആഗ്രഹവും. എങ്കിലും നിർഭാഗ്യം കൊണ്ട് കുട്ടികൾ എത്തിയാൽ അവരെ ഭാഗ്യമുള്ള കുട്ടികളാക്കി പുറത്തേക്കയയ്ക്കുവാൻ ആർ സി സി ക്കു സാധിക്കും .അതിന് അമേരിക്കൻ മലയാളികളുടെ പ്രാർത്ഥനയും സഹായവും ഇനിയും ഉണ്ടാകും.ഈ പ്രൊജക്ടുമായി സഹകരിച്ച ഫോമാ ഭാരവാഹികൾ, അമേരിക്കൻ മലയാളികൾ എല്ലാവരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു. കാരണം ഇത് അവരുടെ പ്രോജക്ടാണ്. എന്റെ കമ്മിറ്റി അതിന് നേതൃത്വം നൽകി എന്ന് മാത്രം. ആർ സി സിയിൽ കുട്ടികളുടെ ഓങ്കോളജി വിഭാഗത്തിന് തുടക്കം കുറിച്ച ആർ സി സി യുടെ സ്ഥാപക ഡയറക്ടർ ഡോ:കൃഷ്ണൻ നായർ അനുഗ്രഹപ്രഭാഷണം നടത്തി. കുട്ടികൾക്കായി  ഓങ്കോളജി നിർമ്മിച്ച് നൽകിയ ഫോമയ്‌ക്കു എല്ലാ നന്മയും ഉണ്ടാകും. അവർ ച്യ്തത് ഈ നൂറ്റാണ്ടിലെ തന്നെ മികച്ച ഒരു ജീവകാരുണ്യ പ്രവർത്തനം ആണ്. അതിന് നേതൃത്വം  നൽകിയവരെ എത്ര ഭിനന്ദിച്ചാലും മതിവരില്ല. കുട്ടികളിലെ കാൻസർ ഭൂരിഭാഗവും ചികിത്‌സിപ്പിച്ചു ഭേദമാക്കാൻ സാധിക്കും. പക്ഷെ അതിനുള്ള സൗകര്യം ലഭിക്കുക എന്നതാണ് പ്രധാനം. അതിനു ഇപ്പോൾ ഫോമാ കൂടി സഹായിച്ചപ്പോൾ ഒരു അന്തരാഷ്ട്ര നിലവാരം കൂടി ഓങ്കോളജി ബ്ലോക്കിന് കേരളത്തിന് ലഭിച്ചിരിക്കുന്നു. ആർ സി സി അഡിഷണൽ ഡയറ്കടർ ഡോ:പി.കുസുമകുമാരിയും ഫോമയുടെ ജോസ് എബ്രഹാമും  അതിനു നേതൃത്വം നൽകിയപ്പോൾ കുട്ടികൾക്ക് ഒരു തണൽ ലഭിച്ചു. ആർ സി സി സ്ഥാപക ഡയറക്റ്റർ മെഡിക്കൽ കോളേജ്  വാർഡ് കൗൺസിലർ എസ്.എസ് സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ:റംലാ ബീവി, ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ:തോമസ് മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആർ സി സി പ്രോജക്ട് കോ ഓർഡിനേറ്റർ ജോസ് എബ്രഹാം ആശംസാ പ്രസംഗത്തിൽ ഈ പ്രോജെക്ടിനായി സഹായിച്ചവർക്കെല്ലാം നന്ദിപറയുകയും പ്രോജക്ടിന്റെ തുടക്കം മുതൽ ഉള്ള വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തു.

ഫോമയുടെ 2014-16 കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു ആർ സി സി പ്രോജക്ട്. ഈ കമ്മിറ്റി കേരളത്തിന്റെ ജീവകാരുണ്യ മേഖലയ്ക്ക് എന്തെങ്കിലും ചെയ്യണം എന്നാണ് പ്രസിഡന്റ് ആനന്ദൻ നിരവേൽ ഒരു നിർദേശം മുന്നോട്ടു വച്ചപ്പോൾ കാൻസർ മേഖലയ്ക്ക് ആയാലോ എന്ന് അഭിപ്രായം പറഞ്ഞ സെക്രട്ടറി ഷാജി എഡ്വേർഡിൽ നിന്നാണ് ഈ പദ്ധതിയുടെ തുടക്കം. ഇതിനു ഞങ്ങൾക്ക് മാർഗ്ഗദീപമായി നിന്നതു ഡോക്ർ എം വി പിള്ള സാറാണ്. അദ്ദേഹത്തോടുള്ള കടപ്പാട് വളരെ വലുതാണ്. അമേരിക്കൻ മലയാളികളുടെ നന്മയിൽ പങ്കാളിയാകുന്നു അദ്ദേഹത്തിന്റെ നിർദേശവും വലിയ സഹായവും ഈ പ്രോജക്ടിനെ സർക്കാർ നൂലാമാലകിൽ നിന്നും രക്ഷിച്ചെടുത്തു. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് പണി പൂർത്തീകരിക്കുവാൻ സാധിച്ചു എന്നത് വലിയ കാര്യമാണ്. ഈ പദ്ധതിയിൽ പങ്കാളികൾ ആയ നിരവധി ആളുകൾ അമേരിക്കയിൽ ഉണ്ട്. ആദ്യ ഗഡു നൽകി ഈ പദ്ധതിക്ക് തുടക്കമിട്ടത് പ്രസിഡന്റ് ആനന്ദൻ നിരവേൽ തന്നെയാണ്. പദ്ധതി നടക്കുമോ എന്ന് വിലപിച്ചവരാണ് കൂടുതലും. എങ്കിലും കുട്ടികൾക്കായി പണം ശേഖരിക്കാൻ ഇറങ്ങിയപ്പോൾ അമേരിക്കൻ മലയാളികളിൽ നിന്നും ലഭിച്ച പിന്തുണ വളരെ വലുതാണ്. അത് ഒരിക്കലും മറക്കാൻ സാധിക്കില്ല. ആ പിന്തുണമാത്രമാണ് ഞങ്ങൾ  തുടർന്നും ആഗ്രഹിക്കുന്നത്. ഞങളുടെ കമ്മിറ്റി അമേരിക്കൻ മലയാളികൾക്ക് നൽകിയ വാക്കു പാലിച്ചു. ആർക്കും ഏതു സമയവും ആർ സി സി കുട്ടികളുടെ ബ്ലോക്കിലേക്കു കടന്നു വന്നാൽ അവരുടെ പണം എത്തേണ്ടിടത്താണ് എത്തിയത് എന്ന് മനസിലാകും. അതാണ് ഞങ്ങളുടെ തൃപ്തിയും. അദ്ദേഹത്തിന്റെ പ്രസംഗം കൈയടിയോടെയാണ് ആർ സി സി സ്വീകരിച്ചത്.

ആർ സി സി അഡിഷണൽ ഡയറക്ടർ ഡോ:പി.കുസുമകുമാരി സ്വാഗതം ആശംസിച്ചു. ഫോമയോട് ഈ അവസരത്തിൽ പറയണം എന്നറിയില്ല തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പദ്ധതി നിന്നുപോകുമോ എന്ന് വിഷമിച്ചപ്പോളും ഫോമാ ധൈര്യപൂർവം ഒപ്പം നിന്നു. അതാണ് ഒരു സംഘടനയുടെ കരുത്ത്. എല്ലാ ഫോമാ പ്രവർത്തകർക്കും സ്വാഗതം ഈ ബ്ലോക്കിലേക്കു അഭിമാനത്തോടെ എപ്പോൾ വേണമെങ്കിലും വരാം. കാരണം നിങ്ങളുടെ സഹായം ഓരോ കുട്ടികളുടെയും സന്തോഷത്തിന്റെ നിമിഷങ്ങൾക്കയി വിനിയോഗിക്കുകയാണ് ഞങ്ങൾ. ആർ സി സി മെഡിക്കൽ സൂപ്രണ്ട് ഡോ: കെ. രാംദാസ് നന്ദി പറഞ്ഞു. ഫോമാ കമ്മിറ്റിക്കും ഇതിനായി സഹായിച്ച എല്ലാ അമേരിക്കൻ മലയാളികൾക്കും ഒറ്റ വാക്കിൽ അദ്ദേഹം നന്ദി പറഞ്ഞതോടെ ചടങ്ങു് അവസാനിച്ചു. ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ,ഫോമാവൈസ് പ്രസിഡന്റ് വിൻസൻ പാലത്തിങ്കൽ, റോഷൻ കുസുമം ടൈറ്റസ് എന്നിവർ ചടങ്ങിനെത്തി. അമേരിക്കൻ മലയാളികളിൽ നിന്നും ഫോമാ ശേഖരിച്ച 80 ലക്ഷം രൂപ മുതൽ മുടക്കിലാണ് റീജണൽ കാൻസർ സെന്ററിൽ കുട്ടികളുടെ ഓങ്കോളജി ബ്ലോക്ക് നിർമ്മിച്ച് നൽകിയത്. പതിനൊന്നു മുറികൾ ഉള്ള പീഡിയാത്രിക ഓങ്കോളജി ബ്ലോക്കിന് 3200 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ട്. ആഗസ്ത് 29 നു രാവിലെ 10.30 നു ആരംഭിക്കേണ്ട ഉത്‌ഘാടന പരിപാടി മന്ത്രിയുടെ അസൗകര്യത്തെ  തുടർന്ന്  ഉച്ചയ്ക്ക് 2.30 നു  നടന്നത്. ഫോമാ നിർമ്മിച്ച്നൽകിയ കുട്ടികളുടെ ഓങ്കോളജി ഓ പി ബ്ലോക്കിന്റെ കവാടത്തിനു സമീപം സ്ഥാപിച്ച ഫലകം മന്ത്രി അനാച്ഛാദാനം നടത്തി. അതിന്ശേ ഷം നാട മുറിച്ചാണ് ഓ പി ബ്ലോക്ക്  തുറന്നു കൊടുത്തത്. പിന്നീട് ആണ് ഉത്‌ഘാടന ചടങ്ങുകൾ  നടന്നത്.

RCC 16 RCC 15 RCC 14 RCC 13 RCC 12 RCC 11 RCC 11 B RCC 11 A RCC 10 RCC 9 RCC 8 RCC 7 RCC 6 RCC 5 RCC 4 RCC 3 RCC 2 RCC 1

LEAVE A REPLY

Please enter your comment!
Please enter your name here