കോട്ടയം:കൊട്ടാരക്കര മൈലത്തിനു സമീപം ഇന്നോവ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ഷിക്കാഗോയില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ നാലുവയസുകാരിയായ കുട്ടി മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. ഷിക്കോഗോയില്‍ താമസിക്കുന്ന കടുത്തുരുത്തി വെള്ളാശ്ശേരി ഇടക്കരപുത്തന്‍പ്പുരയില്‍ ജോമോന്‍-ഫിന്‍സി ദമ്പതികളുടെ മകള്‍ ജെറീന (4) ആണ് മരിച്ചത്. അപകടത്തില്‍ 36 കാരനായ ജോമോനും ഫിന്‍സിക്കും (35), മറ്റു മക്കളായ ജൂഡ് (12), ജോഫാനാ (8), ജെയ്ഡന്‍ (6), ഡ്രൈവര്‍ ജോര്‍ജ് (25) എന്നിവര്‍ക്കം പരിക്കേറ്റു. ഇതില്‍ ജൂഡിന്റെ രണ്ട് കാലുകളും ഒരും കൈയ്യും അപകടത്തില്‍ ഒടിഞ്ഞു. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂഡിന് അടിയന്തിര ശസ്ത്രക്രിയ നടത്തി.

മൈലം-കൊട്ടാരക്കര റൂട്ടില്‍ മൈലത്തിന് സമീപം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്. ഫിന്‍സിയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ജെറീന കാറിന്റെ ചില്ലിന് ഇടയിലൂടെ പുറത്തേക്ക് തെറിച്ചു വീണ് തത്ക്ഷണം മരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മ്യൂസിയം സന്ദര്‍ശിക്കുന്നതിന് പോകുകയായിരുന്നു ജോമോനും കുടുംബവും.

കടുത്തുരുത്തി ഞാറുവേലി കുടുംബാംഗമാണ് സിന്‍സി. ജോമോന്റെ സഹോദരിയുടെ മകളുടെയും ഫിന്‍സിയുടെ സഹോദരന്റെയും വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിനാണ് ദമ്പതികള്‍ നാട്ടിലെത്തിയത്. എട്ടിന് മടങ്ങി പോകാനിരിക്കെയാണ് അപകടമുണ്ടായത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജെറീനയുടെ മൃതേദഹം തെള്ളകം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here