ന്യൂ ജേഴ്സിയുടെ മലയാളി ചരിത്രത്തിനു പുതിയ മാനങ്ങൾ ഉണ്ടാക്കി 3 സംഘടനകളുടെ കൂട്ടായ്‌മയിൽ ഓണാഘോഷത്തിന് പുതിയ ദിശാബോധം നൽകുന്നു നാളെ. ന്യൂജേഴ്‌സി മലയാളികൾ അതിനായി തയാറെടുത്തു നിൽക്കുന്നു. ഇനി മണിക്കൂറുകൾക്കകം മാവേലി മന്നൻ വരികയായി. “കെ.സി.എഫ്, മഞ്ച്, നാമം”എന്ന സംഘടനകൾ ജാതി മത വർഗ വിത്യാസങ്ങൾക്കപ്പുറത്തു ഒരു ജാതിക്കും ഒരു മതത്തിനും പ്രാധാന്യം നൽകിയ കേരളീയ ഭരണാധിപനായിരുന്ന മഹാബലി ഭരണ കാലഘട്ടം ഓർമ്മിപ്പിക്കുന്ന തരത്തിൽ ഒരു മനോഹരമായ ഓണാഘോഷത്തിന് തിരി കൊളുത്തുകയാണ് ന്യൂജേഴ്‌സിയിൽ. ഓണത്തിന് ജാതിയും മതവുമില്ല എന്ന് ഒരിക്കൽ കൂടി വിളിച്ചോതുന്ന ഓണാഘോഷമാണ് സെപ്റ്റംബർ 18 നു ന്യൂജേഴ്‌സിയിൽ നടക്കുന്നതെന്ന് നാമം സംഘടനയുടെ സ്ഥാപകൻ ബി. മാധവൻ നായർ കേരളാ ടൈംസിനോട് പറഞ്ഞു.

ഓണം അമേരിക്കൻ മലയാളികൾക്ക് നൽകുന്നത് ഒരുമയുടെ നിമിഷങ്ങൾ ആണ്. ന്യൂജേഴ്‌സിയിലെ മലയാളികൾ ഒന്നിക്കുകയാണ്ഇവിടെ. ഓണം എന്ന മലയാളിയുടെ ആഘോഷത്തിന് മാറ്റ് കൂട്ടുവാൻ ചെയ്യേണ്ടതെല്ലാം ആത്മാർത്ഥമായി ചെയ്യുന്നു. ന്യൂജേഴ്സിയുടെ ആഘോഷ ചരിത്രത്തിൽ ഈ ഓണാഘോഷം പവിത്രതയോടെ നിലനിൽക്കുന്നു. ഇവിടെ ജാതി മത ചിന്തകൾ ഇല്ല ഓണം എന്ന മലയാളികളുടെ ഉത്സവം മാത്രം. മുൻകാലങ്ങളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം ഓണാഘോഷങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ ഇന്ന് മാറ്റിമറയാൻ കാരണം മലയാളിക്ക് ഈ അടുത്തകാലങ്ങളിൽ ഉണ്ടായ സാംസ്കാരിക പരിവർത്തനം ആണ്. കാരണം സംഘടനകൾക്ക് അമേരിക്കൻ മലയാളികളുടെ ഇടയിൽ പണ്ട് ഉണ്ടായിരുന്ന ജനസമ്മിതി തിരികെ കൊണ്ടുവരാൻ കൂടിയാണ് ന്യൂജേഴ്‌സിയിൽ ഇത്തരം ഒരു ഓണാഘോഷം ഒരുക്കുന്നത്.

മലയാളികൾ ഒന്നാണെന്ന് ലോകത്തെ അറിയിക്കുവാൻ ഓണം പോലെ മറ്റൊരു ആഘോഷമില്ല അത് തിരികെ കൊണ്ടുവരാൻ ഒരു ശ്രമം അതിപ്പോൾ വിജയത്തിന്റെ പാതയിലാണ്. ഒരു ദിവസം പൂർണ്ണമായും നടക്കുന്ന ആഘോഷമാണ് 18 നു നടക്കുന്നത്. പുതിയ തലമുറയുടെ പിന്തുണയും മുൻ തലമുറയുടെ അംഗീകാരവും കൂടി ഒത്തു ചേരുകയാണിവിടെ. അത് കാണുവാൻ ന്യൂജേഴ്‌സിയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു. മുൻകാലങ്ങളിൽ ന്യൂജേഴ്‌സിയിലെ മലയാളി സംഘടനകളിൽ വളരെ ശ്രദ്ധേയമായ സാന്നിധ്യമാണ് നാമം എന്ന സംഘടന ഉണ്ടാക്കിയെടുത്തത്തത് സംഘടനയെയും, സംഘടന നാളിതുവരെ സംഘടിപ്പിച്ചിട്ടുള്ള പരിപാടികൾ എല്ലാം തന്നെ ന്യൂജേഴ്സിയിലെ എല്ലാ വിഭാഗം ജനങ്ങളെയും അംഗീകരിക്കുകയും അവർക്കു പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു നാമം ഒരു സാംസ്കാരിക പ്രസ്ഥാനം ആയി വളരുന്നു ചുരുങ്ങിയ സമയം കൊണ്ട് നാമത്തിനു അമേരിക്കൻ മലയാളികൾക്കിടയിൽ മികച്ച സംഘടനാ എന്ന ഖ്യാതി നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ സംഘടനയുടെ സ്ഥാപകൻ ആകുവാൻ സാധിച്ചതിൽ വലിയ സന്തോഷം ഉണ്ട്.

ഇപ്പോൾ ഡോ:ഗീതേഷ് തമ്പി പ്രസിഡന്റ്, സജിത് ഗോപിനാഥ് സെക്രെട്ടറി, ഡോ: ആശാ വിജയകുമാർ ട്രഷറാർ ആയും നാമത്തിന്റെ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാമത്തിന്റെ ഓണാഘോഷ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 2015 ൽ നാമവും മഞ്ചും കൂടി ചേർന്നായിരുന്നു ഓണാഘോഷം നടത്തിയത്. എന്നാൽ ഇത്തവണ ന്യൂജേഴ്‌സിയിൽ മൂന്നു മലയാളി സംഘടനകൾ ആണ് ഓണം ആഘോഷം സംഘടിപ്പിക്കുന്നത്. നാമത്തിനൊപ്പം കൂടുന്ന മറ്റൊരു പ്രബല സംഘടന കേരള കള്‍ച്ചറല്‍ ഫോറം ആണ്. ഈ സംഘടന ഇരുപത്തിയേഴാം വാർഷികം ഓണാഘോഷത്തോടൊപ്പം ആഘോഷിക്കുന്നു. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ സ്ഥാപകനും ന്യൂജേഴ്‌സിയിലെ മലയാളികളുടെ കാരണവരുമായ ടി എസ് ചാക്കോയുടെ നേതൃത്വം ഈ ആഘോഷങ്ങൾക്ക് വലിയ മുതൽക്കൂട്ടാണ്. കേരള കള്‍ച്ചറല്‍ ഫോറം തുടങ്ങിയിട്ട് 27 വർഷം പിന്നിടുമ്പോൾ ന്യൂജേഴ്‌സി മലയാളികളുടെ സാംസ്കാരിക തലസ്ഥാനമായി മാറുകയാണ്. ന്യൂജേഴ്‌സിയിലെ മലയാളികൾക്ക് ഒരു കുട നിവർത്തുന്നതുപോലെ ആയിരുന്നു സംഘടനാ തുടങ്ങുന്ന കാലത്തു പ്രവർത്തനങ്ങൾ. ഇന്ന് സംഘടനാ വളർന്നു വലുതായിരിക്കുന്നു. ഇന്നുവരെ നിരവധി സാംസ്കാരിക പരിപാടികൾ കേരള കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്‌സിയിലെ മലയാളികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്. അതിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ ഓണാഘോഷം മുന്ന് സംഘടനകൾ ചേർന്ന് കൊണ്ടാടുന്നത്.

മഞ്ച്, നാമം എന്നെ സംഘടനകളും ഒപ്പം ചേരുമ്പോൾ ഓണം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ന്യൂജേഴ്‌സിയിലെ മലയാളികൾ ആഘോഷിക്കും. മഞ്ച് പ്രസിഡന്റ് സജിമോന് ആന്റണിയുടെ പ്രവർത്തനങ്ങൾ ഇത്തരുണത്തിൽ സ്മരണീയമാണ്. പണ്ട് ഉണ്ടായിരുന്ന ഓണക്കാലം തിരികെ കൊണ്ടുവരാൻ ഒരു ശ്രമം. ഒത്തു പിടിച്ചാൽ മലയും പോരും എന്ന് പറയും പോലെ ഒന്നായി നിന്ന് കൊണ്ട് ന്യൂജേഴ്‌സിയിലെ സാംസ്കാരികമായും, സാമൂഹ്യമായും ഒറ്റകെട്ടാണെന്നു തെളിയിക്കുകയാണിവിടെ. നാളെ അരങ്ങിൽ ഞങ്ങളുടെ ചുണക്കുട്ടികൾ കലാപരിപാടിയും ഓണ സദ്യയും ഒരുക്കി ന്യൂജേഴ്സിയുടെ ചരിത്രത്തിലേക്ക് നടന്നു കയറും.

മഞ്ച്, നാമം എന്നീ പ്രമുഖസംഘടനകള്‍ ആദ്യമായി ഒപ്പം കൂടുകയാണ്. ഇതാദ്യമായി ഇക്കുറി ഒന്നിച്ച് ഓണം ആഘോഷിക്കുന്ന ന്യൂജേഴ്‌സി നിവാസികളുടെ ഓണം കേരളത്തിന്റെ പരിച്ഛേദം കൂടിയാകും.മൂന്ന് പ്രമുഖ മലയാളി സംഘടനകള്‍ ഇതാദ്യമായി ഒത്തുചേര്‍ന്നാണ് ഇപ്രാവശ്യം ഓണാഘോഷമൊരുക്കുന്നത്. സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി ഒന്‍പത് വരെ ബര്‍ഗര്‍ഫീല്‍ഡിലെ സെന്റ് ജോണ്‍സ് കത്തോലിക്കാ ദേവാലയത്തിലെ കോണ്‍ലോണ്‍ ഹാളിലാണ് (19 എന്‍ വില്യം സ്ട്രീറ്റ്) ഓണപ്പരിപാടിയും ഓണസദ്യയും ഒരുങ്ങുക.ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ റിവ ഗാംഗുലി ദാസ് മുഖ്യാതിഥിയായിരിക്കും. ബര്‍ഗന്‍ കൗണഅടി ചീഫ് എക്‌സിക്യൂട്ടീവ് ജയിംസ് ജെ തെഡസ്‌കോട്ട്, പബ്ലിക് പ്രോസിക്യൂട്ടര്‍ ഗുര്‍ബിര്‍സ് ഗ്രേവാള്‍, കൗണ്ടി ഭരണാധികാരികള്‍, സമീപ ടൗണിലെ മേയര്‍മാര്‍, സാമൂഹികസാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓണാഘോഷദിവസം വാദ്യമേളങ്ങളോടെയും താലപ്പൊലിയോടെയും മാവേലിയേയും അതിഥികളേയും വരവേല്‍ക്കും. തിരുവാതരികളി, വിവിധതരം നൃത്തനൃത്യങ്ങള്‍, ഗാനമേള, കോമഡിഷോ തുടങ്ങിയവ അരങ്ങേറും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഇരുപത്തിയേഴാം വാർഷികത്തിൽ വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കോണ്‍സുലേറ്റ് ജനറല്‍ മുഖ്യാതിഥിയായിരിക്കും. ബര്‍ഗന്‍ കൗണ്ടി ചീഫും പബ്ലിക് പ്രോസിക്യൂട്ടറുമായ ഗുര്‍ബീര്‍ എസ്. ഗ്രേവാളും മറ്റു പ്രമുഖരും സന്ദേശം നല്കും. രാഷ്ട്രീയ, ജാതി, മതചിന്തകള്‍ക്ക് അതീതമായി നടത്തപ്പെടുന്ന കേരളത്തിന്റെ ദേശീയ ഉത്സവം വന്‍ ആഘോഷമാക്കാനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഓരോ കമ്മിറ്റിയും അതിന്റെ ചുമതല കൃത്യമായി നിർവഹിക്കുമ്പോൾ പാരാതികൾക്കിടം നൽകാതെ ന്യൂജേഴ്‌സിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഓണപ്പരിപാടിക്കായിരിക്കും മലയാളികൾ കാതോർക്കുക. മലയാളക്കരയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന കലാപരിപാടികൾക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും കൂടിയാകുമ്പോൾ ന്യൂജേഴ്‌സി കേരളത്തിന്റെ ഓണ കാലങ്ങളിലേക്കു തിരിച്ചു പോകും. മലയാളികളുടെ ദേശീയാഘോഷമായ ഓണം ഇക്കുറി ന്യൂജേഴ്‌സിയില്‍ പുതിയ ചരിത്രമെഴുതുമ്പോൾ മൂന്ന് പ്രമുഖ മലയാളി സംഘടനകള്‍ ഇതാദ്യമായി ഒത്തുചേര്‍ന്നാണ് ഇപ്രാവശ്യം ഓണാഘോഷമൊരുക്കുന്നതു തന്നെയാണ് ഈ ഓണത്തിന്റെ ന്യൂജേഴ്സിയിലെ പ്രത്യേകത. ഓണാഘോഷദിവസം വാദ്യമേളങ്ങളോടെയും താലപ്പൊലിയോടെയും മാവേലിയേയും അതിഥികളേയും വരവേല്‍ക്കും. തിരുവാതരികളി, വിവിധതരം നൃത്തനൃത്യങ്ങള്‍, ഗാനമേള, കോമഡിഷോ തുടങ്ങിയവ അരങ്ങേറും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. രാഷ്ട്രീയ, ജാതി, മതചിന്തകള്‍ക്ക് അതീതമായി നടത്തപ്പെടുന്ന കേരളത്തിന്റെ ദേശീയ ഉത്സവം വന്‍ ആഘോഷമാക്കാനായി വിപുലമായ കമ്മിറ്റികള്‍ അവയുടെ പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലേക്ക് കടന്നു. അമേരിക്കൻ മലയാളികൾക്കിടയിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ൻ സാംസ്കാരിക സമന്വയത്തിനാണ് നാമവും, മഞ്ചും, കെ.സി.എഫും സെപ്റ്റംബർ 18നു തുടക്കമിടുകയെന്നും മാധവൻ നായർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here