ന്യൂയോര്‍ക്ക്: മ­ല­ങ്ക­ര ഓര്‍­ത്ത­ഡോ­ക്‌­സ് സു­റി­യാ­നി സ­ഭ­യു­ടെ നോര്‍­ത്ത് ഈ­സ്­റ്റ് അ­മേ­രി­ക്കന്‍ ഭ­ദ്രാ­സ­ന­ത്തി­ന്റെ ചി­ര­കാ­ല അ­ഭി­ലാ­ഷം പൂര്‍ത്തീ­ക­രിച്ച് പെന്‍­സില്‍­വേ­നി­യ­ ഡാല്‍­ട്ട­ണി­ലെ ഫാ­ത്തി­മ സെന്റ­റില്‍ തയാ­റാ­വുന്ന ട്രാന്‍സ്ഫി­ഗ­റേ­ഷന്‍ റിട്രീറ്റ് സെന്റര്‍ പരി. കാതോ­ലിക്കാ ബാവാ സന്ദര്‍ശി­ച്ചു. ഓഗസ്റ്റ് 31 ന് രാവിലെ പരി. ബാവാ നട­ത്തിയ സന്ദര്‍ശ­ന­ത്തില്‍ ഭദ്രാ­സന മെത്രാ­പ്പൊ­ലീത്ത സഖ­റിയ മാര്‍ നിക്കോ­ളോ­വോസും സന്നി­ഹി­ത­നാ­യി­രു­ന്നു. ശാരീ­രി­ക­മായ രോഗാ­വ­സ്ഥ­കളെ പരി­ഗ­ണി­ക്കാതെ പരി. ബാവാ സെന്റ­റിലെ ഓരോ മുറിയും ഒരു കൊച്ചു­കു­ട്ടി­യുടെ താല്‍പ­ര്യ­ത്തോടെ നോക്കി­ക്ക­ണ്ടു. ചാപ്പ­ലിലേക്കാണ് ബാവാ ആദ്യം പോയ­ത്, അവിടെ ബാവാ അല്‍പ­സ­മയം പ്രാര്‍ഥ­ന­യില്‍ മുഴു­കി. സെന്റര്‍ സന്ദര്‍ശിച്ച് പരി. ബാവാ നല്‍കിയ സന്ദേ­ശ­ത്തില്‍ നിന്ന്:

“മലങ്ക­ര­സഭ ഒരു ഗ്ലോബല്‍ സഭ എന്നു പറ­യ­ത്ത­ക്ക­വണ്ണം എല്ലാ ഭൂഖ­ണ്ഡങ്ങ­ളിലും സഭാ വിശ്വാ­സി­കള്‍ ഒന്നിച്ചു­കൂ­ടു­കയും ദേവാ­ല­യ­ങ്ങള്‍ പടു­ത്തു­യര്‍ത്തു­കയും ആരാ­ധന നട­ത്തു­കയും ചെയ്തു­വ­രു­ന്നു. നോര്‍ത്ത് ഈസ്റ്റ് അമേ­രി­ക്കന്‍ ഭദ്രാ­സ­ന­ത്തില്‍ ഇന്ന് ഒരു പുതിയ പദ്ധതി ആവി­ഷ്ക­രിച്ച് നട­പ്പി­ലാ­ക്കാന്‍ ശ്രമി­ക്കു­ന്ന­തിന്റെ ഭാഗ­മാ­യാണ് ഈ പദ്ധതി പ്രദേ­ശ­ത്തേക്ക് നമുക്ക് കട­ന്നു­വ­രു­വാന്‍ സാധി­ച്ചതും ഈ പരി­ശുദ്ധ ദേവാ­ല­യ­ത്തില്‍ പ്രാര്‍ഥി­ക്കു­വാനും ഇവി­ടെ­യുള്ള ഭൂപ്ര­ദേശം നോക്കി­ക്കാ­ണു­വാനും സാധി­ച്ച­ത്. മല­ങ്ക­ര­സ­ഭ­യുടെ ചരി­ത്ര­ത്തിലെ നാള്‍വ­ഴി­ക­ളില്‍ എഴു­തി­ച്ചേര്‍ക്കു­വാന്‍ തക്ക ഒരു പദ്ധ­തി­യാണ് ഇവിടെ ആവി­ഷ്ക­രി­ച്ചി­രി­ക്കു­ന്ന­ത്. ഇത് പൂര്‍ത്തീ­ക­രി­ക്ക­പ്പെ­ട­ണം, അതിന് ആസ്ഥാനം ആവ­ശ്യ­മു­ണ്ട്, ദൈവ­കൃപ ആവ­ശ്യ­മു­ണ്ട്, ധനം ആവ­ശ്യ­മു­ണ്ട്, എല്ലാ­വ­രു­ടെയും ബുദ്ധിയും ­സ­ഹ­ക­ര­ണവും ആവ­ശ്യ­മു­ണ്ട്. ദൈവ­നി­ശ്ച­യ­മാ­യി­ട്ടാണ് നാം ഈ പദ്ധ­തിയെ കാണു­ന്ന­ത്. ട്രാന്‍സ്ഫി­ഗ­റേ­ഷന്‍ റിട്രീറ്റ് സെന്റര്‍ എന്ന നാമ­ത്തി­ല­റി­യ­പ്പെ­ടുന്ന ഈ പ്രസ്ഥാനം മല­ങ്ക­ര­സ­ഭയ്ക്കും ഇവി­ടെ­യുള്ള മല­ങ്ക­ര­യുടെ മക്കള്‍ക്കും, അതു­പോലെ ഈ സ്ഥാപനം ഉപ­യോ­ഗ­പ്പെ­ടു­ത്തു­വാന്‍ ആഗ്ര­ഹി­ക്കുന്ന മറ്റ് അനേ­കര്‍ക്കും ഇത് പ്രയോ­ജ­ന­പ്പെ­ടും. ദൈവ­നി­ശ്ച­യ­മെന്ന് മാത്രമേ ഇതി­നെ­കു­റിച്ച് നമുക്ക് പറ­യു­വാ­നു­ള്ളൂ. ഈ പദ്ധതി ഏറ്റെ­ടു­ക്കുന്ന ഭദ്രാ­സനം, അധ്യ­ക്ഷന്‍ നിക്കോ­ളോ­വോസ് തിരു­മേനി, തിരു­മേ­നി­യുടെ കൂടെ പ്രവര്‍ത്തി­ക്കുന്ന ഭദ്രാ­സന കൗണ്‍സില്‍, വൈദി­കര്‍, അതു­പോലെ ഇതി­നു­വേണ്ടി പ്രവര്‍ത്തി­ക്കുന്ന മറ്റ­നേ­കര്‍ ഇവ­രെയെല്ലാം ദൈവം തന്റെ ഉപ­ക­ര­ണ­ങ്ങ­ളാക്കി ഉപ­യോ­ഗി­ക്കു­ക­യാ­ണ്.

അതി­മ­നോ­ഹ­ര­മായ ഒരിട­മാ­യി­ട്ടാണ് ഇതിനെ നാം കാണു­ന്ന­ത്. ഒരു വിധ­ത്തില്‍ പറ­ഞ്ഞാല്‍ പകല്‍സ­മ­യ­ങ്ങ­ളില്‍ നമ്മുടെ കര്‍ത്താവ് ധാരാളം പഠ­ന­ങ്ങളും പ്രവര്‍ത്ത­ന­ങ്ങളും പൂര്‍ത്തീ­ക­രിച്ച് സന്ധ്യ­യാ­കു­മ്പോള്‍ പ്രാര്‍ഥി­ക്കാ­നൊ­രിടം ­എന്ന നില­യില്‍ പര്‍വ­ത­ശി­ഖ­ര­ങ്ങ­ളി­ലേക്ക് പോകുന്നു എന്ന് ദൈവ വച­ന­ത്തില്‍ നിന്നും നാം വായിച്ച് മന­സി­ലാ­ക്കി­യി­ട്ടു­ണ്ട്.

പര്‍വ­ത­ശി­ഖ­ര­മായി ഈ ഇടത്തെ കാണു­ന്നി­ല്ലെ­ങ്കിലും ദൈവ­സാ­ന്നിധ്യം ഇവിടെ ഉണ്ടെ­ന്നു­ള്ളത് ഒരു വസ്തു­ത­യാ­ണ്. നിശ­ബ്ദ­ത, പ്രകൃ­തി­ര­മ­ണീ­യ­ത, നല്ല അന്ത­രീ­ക്ഷം, വൃക്ഷ­ല­താ­ദി­കള്‍, നല്ല വായു, അങ്ങിനെ ഒരുപാട് നന്‍മ­ക­ളുടെ ഉറ­വി­ട­മാ­യി­ട്ടാണ് ഈ ഇടത്തെ കാണു­ന്ന­ത്. അപ്പോള്‍ ഇവിടെ കട­ന്നു­വ­രുന്ന ഓരോ­രു­ത്തര്‍ക്കും ഈ അന്ത­രീ­ക്ഷവും, ഈ പ്രസ്ഥാ­ന­ത്തിന്റെ പ്രവര്‍ത്ത­ന­ശൈ­ലിയും, ട്രാന്‍സ്ഫി­ഗ­റേ­ഷന്‍ എന്ന ആശ­യ­ത്തിന്റെ പൊരുളും ഉള്‍ക്കൊണ്ട് ആദ്ധ്യ­ാത്മി­ക­മായ വലിയ നേട്ട­ങ്ങള്‍ കൈവ­രി­ക്കു­വാന്‍ സാധി­ക്കും. അതു­കൊണ്ട് ഇത് മല­ങ്ക­ര­സ­ഭയ്ക്ക് തികച്ചും അഭി­മാ­ന­ക­ര­മാ­ണ്. അടുത്ത കാല­ങ്ങ­ളി­ലൊ­ന്നും, ഒരു ആറു വര്‍ഷ­ങ്ങ­ളുടെ ചരിത്രം പരി­ശോ­ധി­ക്കു­മ്പോള്‍ ഇത്രയ്ക്ക് ബൃഹ­ത്തായ ഒരു പദ്ധതി ഉണ്ടാ­യി­ട്ടി­ല്ല. കാലാ­കാ­ല­ങ്ങ­ളായി സഭയ്ക്ക് ആവ­ശ്യ­മു­ള്ളത് എന്തെന്ന് ദൈവം ആഗ്ര­ഹി­ക്കു­കയും, ആഗ്രഹം പൂര്‍ത്തി­യാ­ക്കു­ന്ന­തിന് ചിലരെ ഉപ­യോ­ഗ­പ്പെ­ടു­ത്തു­കയും ചെയ്യും. ദൈവ­ത്താല്‍ അസാ­ധ്യ­മാ­യത് ഒന്നുമി­ല്ല­ല്ലോ. സദു­ദ്ദേ­ശ്യ­ത്തോ­ടു­കൂടി സഭ­യുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും അനി­വാ­ര്യ­മായ നില­യി­ലുള്ള പ്രവര്‍ത്ത­ന­ങ്ങളും പ്രസ്ഥാ­ന­ങ്ങളും വിജ­യി­ക്കട്ടെ എന്നും, ഇത് മുഖാ­ന്തി­ര­മാ­യിട്ട് സഭ­യുടെ ശക്തി -വളര്‍ച്ച- കൂടു­തല്‍ കൂടു­തല്‍ ബല­പ്പെ­ടട്ടെ എന്നാ­ശം­സി­ക്കു­ന്നു. അഭി­വന്ദ്യ നിക്കോ­ളോ­വോസ് തിരു­മേ­നിക്കും കൗണ്‍സില്‍ അംഗ­ങ്ങള്‍ക്കും വൈദി­കര്‍ക്കും ഇട­വ­ക­ജ­ന­ങ്ങള്‍ക്കും തിരു­മേ­നി­യോ­ടൊപ്പം പ്രവര്‍ത്തി­ക്കുന്ന എല്ലാ­വര്‍ക്കും സ്വന്തം നില­യിലും, സഭ­യുടെ പ്രധാന മേല­ധ്യ­ക്ഷന്‍ എന്ന നില­യിലും പ്രാര്‍ഥനാ നിര്‍ഭ­ര­മായ ആശം­സ­കളും മംഗ­ള­ങ്ങളും നേരു­ക­യാ­ണ്.” പരി. ബാവാ ആശം­സി­ച്ചു.

ഭദ്രാ­സന മെത്രാ­പ്പൊ­ലീത്ത സഖ­റിയാ മാര്‍ നിക്കോ­ളോ­വോസും പ്രവര്‍ത്ത­ന­ങ്ങള്‍ ഊര്‍ജി­ത­പ്പെ­ടു­ത്തേ­ണ്ട­തിന്റെ ആവ­ശ്യ­കത ചൂണ്ടി­ക്കാ­ട്ടി സംസാ­രി­ച്ചു.

“”നോര്‍ത്ത് ഈസ്റ്റ് അമേ­രി­ക്കന്‍ ഭദ്രാസനം ആരം­ഭി­ച്ചി­രി­ക്കുന്ന ഒരു പുതിയ ശുശ്രൂ­ഷ­യാണ് ട്രാന്‍സ്ഫി­ഗ­റേ­ഷന്‍ റിട്രീറ്റ് സെന്റര്‍. ഇവിടെ 300 ഏക്കറില്‍ ഒരുലക്ഷം ചതു­രശ്ര അടി വലി­പ്പ­മുള്ള ഒരു കെട്ടി­ട­സ­മു­ച്ച­യ­ത്തോ­ടു­കൂടി കരസ്ഥ­മാ­ക്കു­വാ­നുള്ള ശ്രമ­ത്തി­ലാ­ണ്. ഇന്ന് പരി. ബാവാ തിരു­മേ­നി­യോ­ടൊപ്പം ഇവിടം സന്ദര്‍ശി­ക്കു­കയും ഈ സ്ഥലം പരി. ബാവാ തിരു­മേ­നിയെ കാണിച്ച് ഈ സ്ഥലത്തെ കുറി­ച്ചുള്ള അഭി­പ്രായം തേടു­ക­യു­മാ­യി­രു­ന്നു. പരി. ബാവാ തിരു­മേനിയുടെ അനു­ഗ്ര­ഹാ­ശി­സു­ക­ളോ­ടു­കൂടി, കൂടു­തല്‍ ഊര്‍ജ­സ്വ­ല­ത­യോ­ടു­കൂടി പ്രവര്‍ത്ത­ന­ങ്ങള്‍ വ്യാപി­പ്പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. അതി­നുള്ള പണവും അധ്വാ­നവും ഈ ഭദ്രാ­സ­ന­ജ­ന­ങ്ങളെ കൊണ്ട് സാധ്യ­മാ­യ­താ­ണ്. മനു­ഷ്യന്റെ ബല­ഹീ­ന­തക്കോ ശക്തിക്കോ മുന്നില്‍ പലതും അപ്രാ­പ്യ­മെന്ന് തോന്നു­മെ­ങ്കിലും ദൈവ­സാ­ന്നി­ധ്യ­ത്തില്‍, ദൈവാ­ശ്ര­യ­ബോ­ധ­ത്തില്‍, മുന്നോട്ട് പോകു­മ്പോ­ള്‍, ദൈവം മുന്നില്‍ കൊണ്ടുതന്ന ഈ പദ്ധതി ഗൗര­വ­ക­ര­മായും വിജ­യ­ക­ര­മായും പൂര്‍ത്തീ­ക­രി­ക്കു­വാന്‍ നമുക്ക് സാധി­ക്കും.” മാര്‍ നിക്കോ­ളോ­വോസ് പറ­ഞ്ഞു.

ബാബു പാറ­യ്ക്കല്‍, ഫാ. ജിസ് ജോണ്‍സണ്‍, സഭാ മാനേ­ജിംഗ് കമ്മിറ്റി അംഗം പോള്‍ കറു­ക­പ്പിള്ളില്‍, ഭദ്രാ­സന കൗണ്‍സില്‍ അംഗം ഷാജി വര്‍ഗീ­സ്, സ്ക്രാന്റണ്‍ ഭദ്രാ­സന പ്രതി­നി­ധി­കള്‍ തുട­ങ്ങി­യ­വരും സന്നി­ഹി­ത­രാ­യി­രു­ന്നു. പ്രോജക്ട് സംബ­ന്ധിച്ച ആശ­യ­ങ്ങള്‍ പങ്കു­വച്ച പരി. ബാവ മല­ങ്ക­ര­സ­ഭ­യില്‍ ഇതു പോലൊരു പ്രോജക്ട് ഉണ്ടാ­യി­ട്ടി­ല്ലന്നും ഇത് വളരെ പ്രാധാ­ന്യ­മര്‍ഹി­ക്കു­ന്ന­താ­ണന്നും പറ­ഞ്ഞു.

2016 മെ­യില്‍ സ­ഫേ­ണില്‍ ചേര്‍­ന്ന ഭ­ദ്രാ­സ­ന പൊ­തു­യോ­ഗ­ത്തിലാണ് ഫാ­ത്തി­മ റി­ന്യൂ­വല്‍ സെന്റര്‍ വാ­ങ്ങാന്‍ തീ­രു­മാ­നി­ച്ചത്. സ്­ക്രാന്റണ്‍ ഡൗണ്‍­ടൗ­ണില്‍­ നി­ന്നും മി­നി­റ്റു­ക­ളു­ടെ ഡ്രൈ­വ് മാ­ത്ര­മേ പെന്‍­സില്‍­വേ­നി­യ­യി­ലെ ഡാല്‍­റ്റണ്‍ ട്രാന്‍­സ്­ഫി­ഗ­റേ­ഷന്‍ റി­ട്രീ­റ്റ് സെന്റ­റി­ലേ­ക്കു­ള്ളു. പെന്‍­സില്‍­വേ­നി­യ സ്­ക്രാന്റണ്‍ റോ­മന്‍ ക­ത്തോ­ലി­ക്ക രൂ­പ­ത­യു­ടെ കീ­ഴി­ലു­ണ്ടാ­യി­രു­ന്ന സെന്റ് പ­യ­സ് ടെന്‍­ത് റോ­മന്‍ കാ­ത­ലി­ക്ക് സെ­മി­നാ­രി­യാ­ണ് റിട്രീറ്റ് സെന്ററായി മാറുന്നത്. ഔ­ട്ട്‌­ഡോര്‍ മെ­ഡി­റ്റേ­ഷ­ന് പ­റ്റി­യ അ­ന്ത­രീ­ക്ഷ­മാ­ണ് ഇ­വി­ടെ­യു­ള്ള­ത്. 300 ഏ­ക്കര്‍ വി­സ്­തൃ­തി­യില്‍ പ­ര­ന്നു കി­ട­ക്കു­ന്ന ഇ­വി­ടെ മ­നോ­ഹ­ര­മാ­യ ഒ­രു ത­ടാ­ക­വും അ­തി­നോ­ടു ചേര്‍­ന്ന് മൊ­ട്ട­ക്കു­ന്നു­ക­ളും ഒ­പ്പം മ­ര­ങ്ങ­ളും ചെ­റി­യ ചെ­ടി­ക­ളു­ടെ­യു­മൊ­ക്കെ ഒ­രു വ­ലി­യ കേ­ദാ­ര­മു­ണ്ട്. ആ­രു­ടെ­യും മ­ന­സ്സ് ആ­കര്‍­ഷി­ക്കു­ന്ന വി­ധ­ത്തില്‍ പ്ര­കൃ­തി­ര­മ­ണീ­യ­മാ­യ അ­ന്ത­രീ­ക്ഷ­മാ­ണ് ഇ­വി­ടു­ത്തേ­ത്.

ചാ­പ്പല്‍, ലൈ­ബ്ര­റി, കോണ്‍­ഫ­റന്‍­സ് മു­റി­കള്‍, ക്ലാ­സ്­മു­റി­കള്‍, ഓ­ഫീ­സു­കള്‍ എ­ന്നി­വ­യെ­ല്ലാം റി­ട്രീ­റ്റ് സെന്റ­റി­ലു­ണ്ട്. ഇ­രു­നൂ­റോ­ളം അ­തി­ഥി­ക­ളെ താ­മ­സി­പ്പി­ക്കാന്‍ ക­ഴി­യു­ന്ന വി­ധ­ത്തി­ലു­ള്ള ര­ണ്ട് ഡോര്‍­മെ­റ്റ­റി­കള്‍, ജിം­നേ­ഷ്യം, 800 പേര്‍­ക്ക് ഇ­രി­പ്പ­ി­ട­മൊ­രു­ക്കു­ന്ന വി­ശാ­ല­മാ­യ ഓ­ഡി­റ്റോ­റി­യം എ­ന്നി­വ­യെ­ല്ലാം ത­ന്നെ ഇ­വി­ടെ­യു­ണ്ട്. 4.­50 മി­ല്യണ്‍ ഡോ­ള­റി­നാ­ണ് റി­ട്രീ­റ്റ് സെന്റര്‍ ഭദ്രാ­സനം സ്വ­ന്ത­മാ­ക്കു­ന്ന­ത്. ഇ­തില്‍ ഒ­രു മി­ല്യണ്‍ പു­നര്‍­നിര്‍­മ്മാ­ണ­ത്തി­നു മാ­ത്ര­മാ­യി ക­ണ­ക്കാ­ക്കു­ന്നു.

DSC_0968 DSC_0994 DSC_0998 DSC_1013

LEAVE A REPLY

Please enter your comment!
Please enter your name here