കൊച്ചി:മലയാളി സിനിമാ താരം നൈല ഉഷയെ പോലീസ് ഉദ്യോഗസ്ഥയാക്കി ഇന്ത്യന്‍ ആര്‍മിയുടെ വ്യാജപേജ്. സൈന്യത്തിന്റെ പേരില്‍ നിര്‍മ്മിച്ച നാലുലക്ഷത്തിലധികം ലൈക്കുകളുള്ള പേജിലാണ് നൈല ഉഷയെ യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥയായി ചിത്രീകരിച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് അരലക്ഷത്തിലധികം ലൈക്കുകളും 1,000 ത്തോളം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

സിനിമാ താരങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ലൈക്കുകള്‍ കൊടുക്കുന്നവര്‍ ദേശസ്‌നേഹിക്കും ലൈക്ക് കൊടുക്കണമെന്ന ആവശ്യവുമായാണ് നൈലയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പതിവുപോലെ തന്നെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി മലയാളികളും എത്തിയിട്ടുണ്ട്. പേജില്‍ പലരും മലയാളത്തിലാണ് കമന്റ് ചെയ്തിരിക്കന്നതെങ്കിലും കാര്യങ്ങള്‍ വിശദമാക്കി ഹിന്ദിയിലും ഇംഗ്ലീഷിലും ചിലര്‍ കമന്റിട്ടിട്ടുണ്ട്. ഭൂരിഭാഗം കമന്റുകളും വ്യാജപേജിനെ കളിയാക്കിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക പേജിനെ വെല്ലുന്ന തരത്തിലാണ് വ്യാജപേജ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം നാലുലക്ഷത്തിലധികം ലൈക്കുകളും പേജിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് പേജില്‍ നല്‍കിയിരിക്കുന്നതെന്നുള്ളതും ഗൗരവകരമായ വിഷയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here