ഉണ്ണി ആറും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ഒരു ഭയങ്കര കാമുകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഉണ്ണി ആറാണ്. ലാല്‍ ജോസ് ഫേസ്ബുക്കിലൂടെയാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. മുല്ല,പുളളിപ്പുലികളും ആട്ടിന്‍കുട്ടിയും, ചാര്‍ലി എന്നീ സിനിമകളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ ,ഷെബിന്‍ ബക്കര്‍ ഫിലിംസിന്റെ ബാനറില്‍ ഈ സിനിമ നിര്‍മ്മിക്കുന്നു. ഉണ്ണി ആറിന്റെ രചനയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളി വന്‍വിജയം നേടിയിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രം ‘ജോമോന്റെ സുവിശേഷ’മാണ് ദുല്‍ഖര്‍ സല്‍മാന്റേതായി ഇറങ്ങാനിരിക്കുന്ന ചിത്രം. ‘ഒരു ഭയങ്കര കാമുകന്‍’ എന്ന പേരില്‍ ഉണ്ണി ആറിന്റെ ഒമ്പത് കഥകള്‍ സമാഹാരമായി ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here