ട്വിറ്റര്‍ ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. ട്വീറ്റര്‍ സ്വന്തമാക്കിയ സിപ്ഡയല്‍ മൊബൈല്‍ സൊലൂഷന്‍സില്‍നിന്നുമാണ് അവര്‍ ജീവനക്കാരെ ഒഴിവാക്കുന്നത്. സിപ്ഡയല്‍ മൊബൈല്‍ സൊലൂഷന്‍സ് വാങ്ങിയ ശേഷം യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ബെംഗളുരുവില്‍ എന്‍ജിനീയറിംഗ് യൂണിറ്റ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബെംഗളുരു കേന്ദ്രത്തില്‍ നിന്നുള്ള എന്‍ജിനീയറിംഗ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് ജീവനക്കാരെ കമ്പനി പിരിച്ചു വിടുന്നത്. പിരിച്ചുവിടുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല.

പരസ്യം, ഉപയോക്താക്കള്‍, പങ്കാളികള്‍ എന്നീ നിലകളില്‍ കമ്പനിക്ക് ഇന്ത്യ വളരെ പ്രധാനപ്പെട്ടതാണെന്നും ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യയാണ് ട്വിറ്ററിന് ഏറെ പ്രതീക്ഷയുള്ള രാജ്യം. രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താനും കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്താനും ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ട്വിറ്ററിന് ഇതുവരെ സേവനം നല്‍കിയവര്‍ക്ക് നന്ദി പറയുന്നതായും അവര്‍ക്ക് ഏറ്റവും നല്ല രീതിയില്‍ കമ്പനി വിടുന്നതിനുള്ള അവസരം നല്‍കുമെന്നും ട്വിറ്റര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here